തിരൂര്‍: കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാണെന്നും മുസ്‌ലിംലീഗിന്റെ സമീപനമാണ് ഇതിനിടയാക്കിയതെന്നും പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീഗ് തീവ്രവാദ ആരോപണത്തിന്റെ നിഴലിലാണ്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് മഅദനിയുടെ ജയില്‍വാസവുമായി ബന്ധപ്പെട്ട നയത്തില്‍നിന്ന് ലീഗ് മാറിച്ചിന്തിക്കണം -സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.
പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'സാമൂഹിക നീതി, സമഗ്രവികസനം, സമാധാന സമൂഹം' എന്നീ വിഷയങ്ങളില്‍ 29ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ പാഠശാല സംഘടിപ്പിക്കും. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ നിരന്തരസമര പരിപാടികള്‍ക്ക് പാഠശാലയില്‍ രൂപം നല്‍കും. ഡിസംബര്‍ 10ന് ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, മഅദനിക്ക് നീതി നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മലപ്പുറത്ത് മനുഷ്യാവകാശ സംഗമം നടത്തുമെന്നും സുബൈര്‍ സബാഹി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. സമീര്‍ പയ്യനങ്ങാടി, അബ്ദുള്‍ ബിരിര്‍ഷാദ് എന്നിവറം സംബന്ധിച്ച്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ