മഅദനി വിഷയം പൊതു സമൂഹം ഇടപെടാത്തത് നിരാശാജനകം - ബാസുരേന്ദ്ര ബാബു


വര്‍ക്കല: അബ്ദുല്‍ നാസ്സര്‍ മഅദനിയും അദ്ദേഹത്തിന്റെ ജയില്‍വാസവും പൌരാവകാഷത്തിന്റെ ഇന്ത്യന്‍ പ്രമേയമായി മാറിയെന്നു പ്രശസ്ത മാധ്യമ നിരൂപകന്‍ ബാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. ജസ്‌റ്റിസ്‌ ഫോര്‍ മഅദനി ഫോറം വര്‍ക്കല മണ്ഡലം കമ്മിറ്റി ടൗണില്‍ സംഘടിപ്പിച്ച മഅദനി ഐക്യദാര്‍ഡ്യ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ പൊതുസമൂഹം ഒന്നിച്ചു മഅദനി വിഷയത്തില്‍ ഇടപെടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം ഒരു ഇടപെടല്‍ ഉണ്ടാകാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവാളിയായി ആരോപിക്കപ്പെടുന്ന പൗരന്‌ തന്റെ അവകാശമായ ജാമ്യാപേക്ഷയിന്‍മേല്‍ പറയാനുള്ളത്‌ നീതിപീഠം കേള്‍ക്കാന്‍ തയ്യാറാകാത്ത നിലപാട്‌ ആശങ്കയോട്‌ കൂടിയാണ്‌ ജനാധിപത്യസമൂഹം കാണുന്നതെന്ന്‌ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേരള മുസ്ലിം യുവജന ഫെഡറേഷന്‍ സംസ്‌ഥാന സെക്രട്ടറി കടക്കല്‍ ജുനൈദ്‌ അഭിപ്രായപ്പെട്ടു.


ജെ.എം.എഫ്. വര്‍ക്കല മണ്ഡലം ചെയര്‍മാന്‍ നടയറ ജബാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ.സുദര്‍ശനന്‍, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസന്‍, ജെ.എം.എഫ്. സംസ്ഥാന ഓര്‍ഗനൈസര്‍ ഷാഫി നദ്‌വി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട്‌ കല്ലറ മധു, ഷാജിറദ്ദീന്‍ ദാഇ, അബ്‌ദുല്‍ വഹാബ്‌, കലാം പോലീസ്‌മുക്ക്‌ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.