ദുബായ് : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസി സമൂഹത്തോട് നിരന്തര അവഗണനയും വിവേചനവും കാട്ടുന്ന എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥ ലോബിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയാത്ത പ്രവാസികാര്യ മന്ത്രി വയലാര്‍ രവി സ്ഥാനം രാജിവെക്കണമെന്ന് പി.സി.എഫ്.ദുബായ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യാത്രക്കാര്‍ നടത്തിയ സ്വാഭാവിക പ്രതിഷേധത്തിന്റെ പേരില്‍ അവരെ കയ്യേറ്റം ചെയ്യുകയും കേസ്സെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എയര്‍ ഇന്ത്യ അധികൃതരുടെ നടപടി തീര്‍ത്തും പ്രതിശേധാര്‍ഹാമാണ്. എയര്‍ ഇന്ത്യയുടെ ധിക്കാരത്തിനും പീഡനത്തിനുമെതിരെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ രംഗത്തുവരണമെന്നു പി.സി.എഫ്.ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യക്ക് ഏറ്റവും ലാഭകരമായ ഗള്‍ഫ് സെക്ടറില്‍ തന്നെയാണ് എയര്‍ ഇന്ത്യയുടെ ഏറ്റവും ക്രൂരത നടമാടുന്നത് എന്നത് കൊണ്ടുതന്നെ ഇതേക്കുറിച്ച് ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തി പ്രശ്ന പരിഹാരം തേടണമെന്നും പി.സി.എഫ്.ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയെ ബഹിഷ്കരിക്കുന്നതിന് പകരം തിരുത്തിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്നും പി.സി.എഫ്.അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പി.സി.എഫ്.ദുബായ് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അസീസ് സേട്ടു അദ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാ കൊട്ടാരക്കര, നസീര്‍ തിരൂര്‍, മൊയ്തുണ്ണി ചങ്ങരംകുളം, ഷമീര്‍ മോളൂര്‍, ഇക്ബാല്‍ തൊടിയില്‍, സത്താര്‍ ചാവക്കാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅറൂഫ് സ്വാഗതവും ഷജീര്‍ എറണാകുളം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ