മഅദനിക്ക് ഉടന്‍ ജാമ്യം ലഭ്യമാക്കണം: കേരള മുസ്‌ലിം സംയുക്തവേദി
കൊല്ലം:മഅദനിയുടെ തുടര്‍ ചികിത്സയ്ക്കും മകളുടെ വിവാഹം നടത്താനും ജാമ്യം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മഅദനിയെ അനന്തമായി ജയിലില്‍ അടയ്ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ ജനാധിപത്യവിശ്വാസികളില്‍നിന്ന് ശക്തവും സമാധാനപരവുമായ ജനരോഷം ഉയരണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
രാജ്യത്തെ ജയിലുകളില്‍ അന്യായമായി അടയ്ക്കപ്പെട്ടിരിക്കുന്ന മുസ്‌ലിമുകളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മുസ്‌ലിം ലീഗും സി.പി.എമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മഅദനിയുടെ മോചനത്തിനായി രംഗത്തുവരണം. ഈകാട്ടുനീതിക്കെതിരെ ധര്‍മസമരം എന്ന മുദ്രാവാക്യം ഉയര്‍ത്തി അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ വേദിയുടെ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 27ന് കൊല്ലം പള്ളിമുക്കില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കും. മുഴുവന്‍ ജില്ലകളിലും സമാനപരിപാടികള്‍ സംഘടിപ്പിക്കും. എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിലെ വിവിധ പാര്‍ട്ടികള്‍, പി.ഡി.പി., എസ്.ഡി.പി.ഐ., ഐ.എന്‍.എല്‍., നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ബി.എസ്.പി., വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള മുസ്‌ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി, വൈസ് ചെയര്‍മാന്‍ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, അമാനി നദ്‌വി, ജനറല്‍ കണ്‍വീനര്‍, മൈലക്കാട് ഷാ, സെക്രട്ടറി കൊല്ലൂര്‍വിള എ.എം.സലാഹുദീന്‍ എന്നിവര്‍ പങ്കെടുത്തു.
മഅദനിക്ക് ജാമ്യം നിഷേധിക്കരുത് : എസ്.എസ്.എഫ്.
കൊല്ലം: വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് ഇനിയും ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്.എസ്.എഫ്. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ ജാമ്യം നല്‍കിയ നീതിപീഠം, മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് ജാമ്യം നല്‍കി നീതി നിര്‍വ്വഹണത്തിലെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കണം. അതുകൊണ്ടുതന്നെ മനുഷ്യാവകാശപ്രശ്‌നമായി കണ്ട് മഅദനിക്ക് ജാമ്യം നല്‍കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം എന്നും എസ്.എസ്.എഫ്. ആവശ്യപ്പെട്ടു.
മഅദനിക്ക് ജാമ്യം നല്‍കണം കെ.എം.വൈ.എഫ്.
കടയ്ക്കല്‍: അബ്ദുല്‍ നാസര്‍ മഅദനിക്ക് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് കെ.എം.വൈ.എഫ്. ചിതറയില്‍ സംഘടിപ്പിച്ച മദ്ഹുറസൂല്‍ സംഗമം ആവശ്യംപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകണം.
കെ.എം.വൈ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.മുരളീധരന്‍ നായര്‍ നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് ദാനം, ട്രോഫി വിതരണം എന്നിവയും നടന്നു. സി.എ.മൂസാമൗലവി, കുന്ദളം ബാബു, വയ്യാനം ഷാജഹാന്‍, ഇലവുപാലം ഷംസുദ്ദീന്‍, ഹാഫീസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ