വളരെ പ്രസക്തമായ ചോദ്യമാണിത്. പക്ഷെ ഉത്തരം വളരെ ലളിതമാണ്. ഇന്ത്യയില്‍ ഫാസിസത്തെ ശക്തമായി നേരിടുവാന്‍ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്നത് തന്നെയാണ് പ്രധാന കാരണം. അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതും, ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല. മൃദുല ഹിന്ദുത്വം സ്വീകരിക്കുകയും, പലപ്പോഴും സംഘപരിവാറിന്‍റെ ബി ടീം ആയി പ്രവര്‍ത്തിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ മതേരത്വ പ്രസ്ഥാനം എന്നു സ്വയം അവകാശപ്പെടുന്ന കോണ്ഗ്രസ് ചെയ്തത്. ബാബറി മസ്ജിദ് ഫാസിസ്റ്റുകള്‍ തകര്‍ത്തു തരിപ്പണം ആക്കിയപ്പോള്‍ കുറ്റകരമായ മൌനം അവലംബിക്കുകയും, ബാബറി മസ്ജിദ് തരിപ്പണമാക്കിയവര്‍ക്ക് സുരക്ഷിതമായും, സൌജന്യമായും അവരുടെ നാട്ടിലെത്താന്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയ റാവുവിന്‍റെ കോണ്ഗ്രസിന് മുസ്ലിംകളുടെയും, രാജ്യത്തെ മത-നുനപക്ഷങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയുമെന്ന് വിചാരിക്കുന്നത് മൌട്യമാണ്. വടകരയിലും ബേപ്പൂരിലും ബി.ജെ.പിക്കാരെ സ്വന്തം സ്ഥാനാര്‍ഥികളായി അവതരിപ്പിച്ചു വോട്ടു തട്ടാന്‍ കോണ്ഗ്രസ് ശ്രമിച്ചപ്പോള്‍ ഫാസിസത്തെ നാലയലത്തടുപ്പിക്കില്ലെന്ന മലയാളിയുടെ ഫാസിസ്റ്റു വിരുദ്ധ ചിന്താഗതി ഒന്നു കൊണ്ടു മാത്രമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കേ വയനാട്ടില്‍ ബി.ജെ.പിക്കാരനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിയാക്കി ആ പരീക്ഷണം വീണ്ടും ആവര്‍ത്തിച്ചു. വളരെ സമര്‍ത്ഥമായി ഒരു ബി.ജെ.പിക്കാരനെ ജയിപ്പിക്കാനുള്ള തന്ത്രം പയറ്റുകയായിരുന്നു കൊണ്ഗ്രെസ്സും അവരുടെ കോ.ലീ.ബി കൂട്ടുകെട്ട് എന്ന പേരില്‍ പ്രശസ്തമായ അവിശുദ്ധ കൂട്ടുകെട്ടും. ഇന്നും കേരളത്തിലെ എത്രയെത്ര സഹകരണ സംഘങ്ങളിലും മറ്റും ഈ കൂട്ടുകെട്ട് തുടരുന്നു. സാമ്രാജ്യത്വ ശക്തികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തെ കുറിച്ചു പറയാതിരുക്കയാണ് ഭേദം. പലസ്തീനിലെ നിരപരാധികളായ ജനതക്കുമേല്‍ തീമഴ വര്‍ഷിക്കുകയും, പിഞ്ചു കുഞ്ഞുങ്ങലടക്കമുള്ള നിരപരാധികളെ നിര്‍ദാക്ഷണ്യംകൊന്നുതള്ളാന്‍ സാങ്കേതിക വിദ്യകള്‍ കൈമാറിയും മറ്റും പരോക്ഷ പിന്തുണ നല്കുകയും, ഇസ്രായീലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം തുടരുകയും ചെയ്യുകയാണ് യു.പി.എ. ലോകം മൊത്തം വെറുക്കുന്ന, എന്തിനേറെ സ്വന്തം നാട്ടുകാര്‍ പോലും അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന സാക്ഷാല്‍ ജോര്‍ജ്ജ് ബുഷിന് ഭാരത രത്നം കൊടുക്കണമെന്ന് പറഞ്ഞതു കൊണ്ഗ്രെസ്സിന്‍റെ ഇപ്പോഴത്തെ ഔദ്യോഗിക വക്താവല്ലേ ? അഫ്ഘാനിലും ഇറാഖിലും ആയിരക്കണക്കിന് നിരപരാധികളായ കുഞ്ഞുങ്ങളെയും, സ്ത്രീകളെയും അതിക്രൂരമായി കൊലപ്പെടുത്തി മാനവ കുലത്തിന്‍റെ തന്നെ ശത്രുവെന്ന വിശേഷണത്തിന് അര്‍ഹനായ ബുഷിന്, വിശാലമായ മാനവിക സ്നേഹത്തിന്‍റെ ഉദാത്തമായ മാതൃകകള്‍ ലോകത്തിനു കാട്ടികൊടുത്ത നെല്‍സണ്‍ മണ്ടേലയേയും, മദര്‍ തെരേസയേയും പോലുള്ളവര്‍ക്ക് നല്കിയ ഭാരത രത്നം കൊടുക്കണമെന്ന് പറയാന്‍ യാതൊരു ഉളുപ്പും ഉണ്ടായില്ല എന്നതോര്‍ത്തു നമുക്കു ലജ്ജിക്കാം. ഇവര്‍ക്കു ശക്തിപകരാന്‍ രാജ്യത്തെ മത സൌഹാര്‍ദത്തിനും, ജനാതിപത്യസംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന പി.ഡി.പിക്കും നിശ്പക്ഷമതികള്‍ക്കും എങ്ങനെയാണ് കഴിയുന്നത്.
its very nice and give me permission to make a link from my blog to your blog
മറുപടിഇല്ലാതാക്കൂതാങ്കള് ഇതും കൂടി വായിക്കുമെന്ന് കരുതട്ടെ.
മറുപടിഇല്ലാതാക്കൂ