പ്രാദേശിക വാര്‍ത്തകള്‍


വയലുകള്‍ നികത്തുന്നത്‌ പി.ഡി.പി ചെറുക്കും

വര്‍ക്കല : വര്‍ക്കലയില്‍ വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നതും അനുമതി ഇല്ലാതെ കുന്നുകള്‍ ഇടിച്ചു മണ്ണുകടത്തുന്നതും ചെറുക്കാന്‍ പി.ഡി.പി വര്‍ക്കല നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചികിത്സ തേടുന്ന മഅദനിക്ക്‌ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന കോടതി വിധി ആശ്വാസകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കലാം പോലീസുമുക്ക്‌ അദ്ധ്യക്ഷത വഹിച്ച യോഗം നടയറ ജബ്ബാര്‍ ഉദ്‌ഘാടനം ചെയ്‌തു. നിസ്സാര്‍ ഞാറയില്‍ക്കോണം, സംസാര്‍ ഇടവ എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി. യൂണിറ്റ് കണ്‍വെന്‍ഷന്‍

വര്‍ക്കല: പി.ഡി.പി. പാളയംകുന്ന് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടയറ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കലാം പോലീസ്മുക്ക് അധ്യക്ഷനായിരുന്നു. രാജു, പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിട്ട് ഭാരവാഹികളായി എസ്. പ്രകാശ് (പ്രസിഡന്റ്), സജിമോന്‍, ഷിജു (വൈസ് പ്രസിഡന്റ്), മുനീര്‍ (സെക്രട്ടറി), സോനു, അജി (ജോയിന്റ് സെക്രട്ടറി), പി.എസ്. പ്രശാന്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വര്‍ക്കല- പാളയംകുന്ന് കുന്നുവിള റോഡിന്റെ റീടാറിങ് പണി ഉടന്‍ ആരംഭിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നീതി ലഭ്യമാക്കാന്‍ പരിമിതിയെന്ന് പി.ഡി.പി.

കാഞ്ഞിരമറ്റം: രോഗബാധിതനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കുന്നതിന് രാജ്യത്തെ നിയമവ്യവസ്ഥയുടെ നടത്തിപ്പുകാര്‍ക്ക് പരിമിതിയെന്ന് പി.ഡി.പി. പിറവം നിയോജകമണ്ഡലം സമരപ്രചാരണജാഥ അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിസാര്‍ കെ.ഇ. അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ. മുഹമ്മദ്ഹാജി, ഷിന്‍സ് കോട്ടയില്‍, സിയാദ് മുടപ്പനാല്‍ എന്നിവര്‍ സംസാരിച്ചു.

ഷിബു ബേബി ജോണിന് നിവേദനം നല്‍കി 


തേവലക്കര: അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യം അനുവദിച്ച് ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചവറ മണ്ഡലം കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കി. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സലാം, ജില്ലാ ജോയിന്റ് സെക്രട്ടറി സതീശന്‍ ചവറ, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കൊട്ടുകാട്, സലിം കൊട്ടുകാട്, കൊട്ടുകാട് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രി ഷിബു ബേബിജോണിന് നിവേദനം നല്‍കിയത്.




മഅദനി: മുന്നണികള്‍ നിലപാട് പുന$പരിശോധിക്കണം -പി.ഡി.പി

നെടുങ്കണ്ടം: ബംഗളൂരു ജയിലില്‍ വിചാരണത്തടവുകാരനായി കടുത്ത പീഡനവും നീതി നിഷേധവും അനുഭവിക്കുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ പുന:പരിശോധിക്കാന്‍ ഇരുമുന്നണിയും തയാറാകണമെന്ന് പി.ഡി.പി ജില്ലാ  കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഈമാസം 10ന് മലപ്പുറത്ത് നടക്കുന്ന മലബാര്‍ സംഗമത്തില്‍ ജില്ലയില്‍ നിന്ന് 250 പേരെ പങ്കെടുപ്പിക്കാനും  നീതി നിഷേധത്തിനെതിരെ അഞ്ച് നിയോജക മണ്ഡലത്തിലും മനുഷ്യാവകാശ സമ്മേളനങ്ങള്‍ നടത്താനും ഭവന സന്ദര്‍ശനം നടത്താനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

 ജില്ലാ പ്രസിഡന്‍റ് എം.എം. സുലൈമാന്‍ അധ്യക്ഷത  വഹിച്ചു. ജില്ലാ സെക്രട്ടറി നെജീബ് കളരിക്കല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ നൗഷാദ് ആലുംമൂട്ടില്‍, കുടയത്തൂര്‍ കരീം, കെ.എം. ജബ്ബാര്‍, ജില്ലാ ട്രഷറര്‍ ആലക്കോട് കരീം, ജില്ലാ വൈസ് പ്രസിഡന്‍റ് നാസര്‍ പട്ടാളം,  സിറാജ്  മുണ്ടിയെരുമ,  നാസര്‍ ചിറകുന്നേല്‍, നൂറുദ്ദീന്‍ അടിമാലി, എം.എം. ഇസ്മായില്‍, എം.കെ. പരീദ് മലയില്‍, എം.എന്‍. സലീം എന്നിവര്‍ സംസാരിച്ചു.

പിഡിപി എടത്തല പഞ്ചായത്ത് പ്രവര്‍ത്തക സംഗമം

ആലുവ: പിഡിപി എടത്തല പഞ്ചായത്ത് പ്രവര്‍ത്തക സംഗമം പുക്കാട്ടുപടി സെന്റ് ജോര്‍ജ് യു.പി. സ്‌കൂളില്‍ നടന്നു. വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ വെട്ടിയാനിക്കല്‍, ഷെജീര്‍ കുന്നത്തേരി, നാസര്‍ കൊടികുത്തുമല, അന്‍സാര്‍, എം.ടി. മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി യൂസഫ് കല്ലങ്ങല്‍ (പ്രസി), നജീബ് കുഴിവേലിപ്പടി (സെക്ര), എം.എം. ഫക്രുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. 



'മ­ണല്‍ ക­രി­ഞ്ച­ന്ത­യ്‌­ക്കെ­തി­രെ ന­ടപ­ടി ഉ­ണ്ടാവ­ണം'

കാസര്‍­കോട് : മൊ­ഗ്രാല്‍ പു­ത്തൂ­രിലും സമീ­പ പ്ര­ദേ­ശ­ങ്ങ­ളിലും മണല്‍ മാഫി­യ സ്വ­ന്തം നാ­ട്ടു­കാര്‍­ക്ക് മ­ണല്‍ നല്‍­കാ­തെ അ­ന്യ സ്ഥ­ല­ങ്ങ­ളി­ലേ­ക്ക് ക­രി­ഞ്ച­ന്ത­യില്‍ ഇര­ട്ടി വി­ല­ക്ക് മ­ണല്‍ ക­ള്ള­ക്ക­ടു­ത്ത് ന­ട­ത്തു­ന്ന­വര്‍­ക്കെ­തി­രെ കര്‍­ശ­ന ന­ടപ­ടി എ­ടു­ക്ക­ണ­മെ­ന്ന് പി.ഡി.പി.കാസര്‍­കോ­ട് മണ്ഡ­ലം ക­മ്മി­റ്റി അ­ധി­കൃ­ത­രോ­ട് ആ­വ­ശ്യ­പ്പെ­ട്ടു.

ഓണ്‍­ലൈന്‍ സം­വി­ധാ­നം വ­ന്ന­തോ­ടെ ഏ­ക­ദേ­ശം 4500 രൂ­പ വ­രെ വി­ല വര്‍­ദ്ധി­പ്പി­ച്ചിട്ടും ന്യാ­യമാ­യ വില­ക്ക് നാ­ട്ടു­കാര്‍­ക്ക് മ­ണല്‍ നല്‍­കാ­തെ ക­രി­ഞ്ച­ന്ത­യില്‍ 12000 രൂ­പവ­രെ വാ­ങ്ങി­യാ­ണ് അ­ന്യ സ്ഥ­ല­ങ്ങ­ളി­ലേ­ക്ക് മ­ണല്‍ ക­ട­ത്തു­ന്നത്. അതു­കൊ­ണ്ടു ത­ന്നെ നാ­ട്ടു­കാര്‍­ക്ക് മ­ണല്‍ കി­ട്ടാ­ത്ത­തി­നാല്‍ ഈ ഭാ­ഗ­ങ്ങ­ളി­ലെ വീ­ടു പ­ണി നി­ല­ച്ചി­രി­ക്കു­ക­യാണ്. മൊ­ഗ്രാല്‍ പു­ത്തൂ­രി­ലെ ഉള്‍­ഭാ­ഗ­ങ്ങ­ളില്‍ തീ­രദേശ റോ­ഡി­ന്റെ പേ­രില്‍ എം.എല്‍.എ.ഫ­ണ്ടില്‍ നിന്നും, എം.പി. ഫ­ണ്ടില്‍ നിന്നും പ­ണം പാ­സ്സാ­ക്കി എ­ടു­ത്ത് ഏ­തെ­ങ്കിലും ചെ­റു പു­ഴക­ളെ കാ­ണി­ച്ച് തീ­രദേശ റോ­ഡു­ണ്ടാക്കി ഈ റോ­ഡു­ക­ളി­ലൂ­ടെ­യാ­ണ് മ­ണല്‍ ക­ട­ത്തി­ക്കൊ­ണ്ട് പോ­കു­ന്ന­ത്. 

ക­മ്പാര്‍ ഭാഗ­ത്ത് റോ­ഡു­കള്‍­ക്കാ­യി സ്വ­കാ­ര്യ വ്യ­ക്തി­ക­ളു­ടെ സ്ഥ­ലവും ക­യ്യേ­റി­യി­ട്ടുണ്ട്. ഓ­ട്ടോ­യിലും കാ­റിലും പൂ­ഴി ക­ട­ത്തു­ന്ന­വര്‍ പോ­ലീ­സ് പി­ടി­യി­ലാ­കു­മ്പോള്‍ വന്‍കി­ട മ­ണല്‍  മാ­ഫി­യകളെ പി­ടി­കൂ­ടാന്‍ അ­ധി­കൃ­തര്‍ മ­ടി ക­ണി­ക്കുന്നു. മ­ണല്‍ മാ­ഫി­യ­ക്കാ­രെ പി­ടി­കൂ­ടി നി­യ­മ­ത്തി­ന്റെ മു­ന്നില്‍ കൊ­ണ്ടു­വ­രാന്‍ അ­ധി­കൃ­തര്‍ ത­യ്യാ­റാ­ക­ണ­മെ­ന്ന് പി.ഡി.പി. സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പെട്ടു.

പ്ര­സിഡന്റ് ഹ­മീദ് കെട­ഞ്ചി അ­ധ്യ­ക്ഷ­ത വ­ഹിച്ച യോഗം ഐ.എസ്. സക്കീര്‍ ഹു­സൈന്‍ ഉല്‍­ഘാട­നം ചെ­യ്തു. ജില്ലാ സെ­ക്രട്ട­റി മു­ഹമ്മ­ദ് ബെ­ള്ളൂര്‍ മു­ഖ്യ പ്ര­ഭാഷ­ണം ന­ടത്തി.  യൂ­നുസ് ത­ളങ്ക­ര, ഹ­നീ­ഫ് പാണ­ലം എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. ആ­ബി­ദ് മ­ഞ്ഞംപാ­റ സ്വാ­ഗ­തവും അ­ഷ്‌റ­ഫ് കു­മ്പ­ടാ­ജെ ന­ന്ദിയും പ­റഞ്ഞു.

പട്ടാളക്കുന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: പി.ഡി.പി.

ഒല്ലൂര്‍: പട്ടാളക്കുന്ന് 18ാം ഡിവിഷനില്‍ ഒരു വര്‍ഷത്തോളമായി തകര്‍ന്നുകിടക്കുന്ന നാലുസെന്റ് കുറ്റിച്ചിറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പി.ഡി.പി. ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവിഷന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട കൗണ്‍സിലര്‍ ചില വ്യക്തികളുടെ താല്പര്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.ഡി.പി. ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ മേയറേയും കൗണ്‍സിലറേയും ഉപരോധിക്കുമെന്നും പി.ഡി.പി. മണ്ഡലം സെക്രട്ടറി സുല്‍ഫി പട്ടാളക്കുന്ന് അറിയിച്ചു. യോഗത്തില്‍ മണ്ഡലം നേതാക്കളായ നൗഷാപ് പുളിപ്പറമ്പ്, ഫിറോസ് തോട്ടപ്പടി, ഷിഫാര്‍, നൗഷാദ് വട്ടക്കല്ല് എന്നിവര്‍ സംസാരിച്ചു.


പെട്ടിപ്പാലം: പോലീസ് നടപടി അപലപനീയം -പി.ഡി.പി.

കണ്ണൂര്‍: നഗരസഭയുടെ ജനവിരുദ്ധ സമീപനത്തിനെതിരെ സമരം നടത്തിയ പെട്ടിപ്പാലം നിവാസികളെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍  പി.ഡി.പി. ജില്ലാ പ്രതിനിധിസമ്മേളനംപ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്തു. ഹംസ മാലൂര്‍ അധ്യക്ഷനായി. സിസാര്‍ മേത്തര്‍, മൈലക്കാട് ഷാ എന്നിവര്‍ സംസാരിച്ചു. സുബൈര്‍ പുഞ്ചവയല്‍ സ്വാഗതവും റഷീദ് മെരുവമ്പായി നന്ദിയും പറഞ്ഞു.


കുടിവെളള ക്ഷാമം, എം.എല്‍.യുടെ അടിയന്തിര ശ്രദ്ദയുണ്ടാകണം പി.ഡി.പി.

ഹരിപ്പാട്‌: മണ്ഡലത്തിലെ ശുദ്ധജല വിതരണം ക്രമമായി നടത്തുന്നതിന്‌ എം.എല്‍.എയുടെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന്‌ പി.ഡി.പി. നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.മുട്ടം നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ പി. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍മുട്ടം, വി.എന്‍. ശ്രീധരന്‍പുലരി, ഹനീഫ മുട്ടം, വി.എ. ഖാദര്‍, പി.എ. മുഹമ്മദ്‌കോയ, കെ.എം. ഷറഫുദീന്‍, അബ്‌ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പി.ഡി.പി. പ്രകടനം നടത്തി 

തിരുനാവായ: ഗാന്ധിസ്തൂപത്തിന് സമീപം തിരുനാവായ ഗ്രാമപ്പഞ്ചായത്തംഗം വെള്ളാടത്ത് മൊയ്തീന്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. എന്‍.വി. അബൂബക്കര്‍ ഹാജി ഉദ്ഘാടനംചെയ്തു. ഷറഫു കൊളത്തോള്‍, ഷാജി ഊരോത്ത് പള്ളിയാല്‍, ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.തിരുനാവായ പഞ്ചായത്തിലെ മണല്‍പ്പാസ് വിതരണത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.

തെന്നല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

തിരൂരങ്ങാടി: പി.ഡി.പി തെന്നല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍: അബൂബക്കര്‍ ഹാജി (പ്രസി.) അനസ് തെന്നല (ജന.സെക്ര.), മുഹമ്മദ്കുട്ടിഹാജി (ട്രഷ.) കണ്‍വെന്‍ഷന്‍ പി.ഡി.പി. മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌  വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.


നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി

തിരൂരങ്ങാടി: പി.ഡി.പി നന്നമ്പ്ര പഞ്ചായത്ത് ഭാരവാഹികള്‍: അബ്ദുസലാം തച്ചറക്കല്‍ (പ്രസി), എന്‍.വി. ആബിദ (ജന. സെക്ര), കുഞ്ഞീന്‍ തേറാമ്പില്‍ (ട്രഷ). യോഗം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. എം.എ. റസാഖ് ഹാജി അധ്യക്ഷനായി.



മഅദനി വിഷയത്തില്‍ ഇടത് മൗനം ദുരൂഹം-പി.ഡി.പി

തിരൂരങ്ങാടി: നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മഅദനിയുടെ കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. തക്കം കിട്ടുമ്പോഴൊക്കെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഅദനിയെ കൊണ്ടു നടന്ന സി.പി.എം നീതി നിഷേധം കണ്ടില്ലെന്ന് നടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ആങ്ങാടന്‍, ഉസ്മാന്‍ കാച്ചടി, ചെര്‍ക്കാട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു.


പി.ഡി.പി. ഹരിപ്പാട് മണ്ഡലം കണ്‍വെന്‍ഷന്‍


ഹരിപ്പാട്: മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി കടലില്‍ പോകാനുള്ള സാഹചര്യം ഒരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പി.ഡി.പി. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വി.എന്‍. ശ്രീധരന്‍ പുലരിയുടെ അധ്യക്ഷതയില്‍ നയ രൂപീകരണ സമിതിയംഗം അഡ്വ. മുട്ടം നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി വൈ.എം. ഷറീഫ് പ്രസംഗിച്ചു.

ഭാരവാഹികളായി പി. വിശ്വംഭരന്‍ (പ്രസി.), ഹുസൈന്‍ മുട്ടം (സെക്ര.), കെ.എ. മുഹമ്മദ് കോയ (ഖജാ.), കെ.എം. ഷറഫുദ്ദീന്‍ (വൈ.പ്രസി.), അബ്ദുള്‍ സലാം (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

ഇടുക്കി ജില്ലാ കൌണ്‍സില്‍ 10 ന്‌

തൊടുപുഴ: ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതികിട്ടുന്നതുവരെ സമരം ശക്‌തമാക്കുമെന്ന്‌ പി.ഡി.പി. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം കുടയത്തൂര്‍ കരിം അറിയിച്ചു. ഇതിന്റെ ഭാഗമായി 10 ന്‌ രാവിലെ 11 ന്‌ ജില്ലാ- മണ്ഡലം നേതൃയോഗവും ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനും പി.ഡബ്ല്യു.ഡി. റെസ്‌റ്റ് ഹൗസില്‍ നടക്കും. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ട്രഷറര്‍ മാഹിന്‍ ബാദുഷ മൌലവി തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന്‌ കരീം അറിയിച്ചു.


യൂത്ത് ലീഗ് നേതാക്കളുടെ പ്രസ്താവന നിന്ദ്യം - പി.ഡി.പി.

കോതമംഗലം : മുസ്ലിം ലീഗല്ലാത്ത ന്യൂനപക്ഷ പ്രസ്ഥാങ്ങളെല്ലാം തീവ്രവാടികളാണെന്നും മഅദനി തീവ്രവാദത്തിന്റെ പിതാവാണെന്നുമുള്ള യൂത്ത് ലീഗ് നേതാക്കളുടെ പ്രസ്താവന നിന്ദ്യവും പ്രതിശേധാര്‍ഹാവുമാണെന്നും പി.ഡി.പി. കോതമംഗലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സമുദായത്തിന്റെ കുത്തക ലീഗിനെ ആരും ഏല്‍പ്പിച്ചിട്ടില്ല. സാമാന്യ നീതി പോലും നിഷേധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മഅദനിക്കെതിരെ തിരിയുന്നത് ഫാസിസ്റ്റുകളെ തൃപ്തിപ്പെടുത്താനാണ്. അധികാരത്തിനു വേണ്ടി സമുദായ താല്പര്യങ്ങള്‍ ബാലിയാടാക്കുന്നത് ലീഗിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. നിയോജകമ മണ്ഡലം പ്രസിഡണ്ട്‌ ടി.എം.അലി അധ്യക്ഷത വഹിച്ചു. അലിയാര്‍, ഇബ്രാഹിം, എം.എസ.അലികുട്ടി, അഷ്‌റഫ്‌ ബാവ, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
മഅദനി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മൌനം ജനാധിപത്യത്തിനു അപമാനം


മണ്ണഞ്ചേരി : അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ  നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൌനം നടിക്കുന്നത് ജനാധിപത്യത്തിനു അപമാനമാണെന്ന് പി.ഡി.പി.കുന്നപ്പള്ളി മേഖലാ കണ്‍വെന്ഷന്‍ പ്രേമയത്തില്‍ അഭിപ്രായപ്പെട്ടു. കണ്‍വെന്ഷന്‍ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട്‌ കെ.പി.നാസര്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി കെ.മുജീബ്, കലവൂര്‍ രാജപ്പന്‍, ഷമീര്‍ കലവൂര്‍, അബൂബക്കര്‍, സിയാദ് എന്നിവര്‍ സംസാരിച്ചു. കണ്‍വെന്ഷനു ശേഷം തയ്യില്‍ വെളിയില്‍ കവലയില്‍ പ്രവര്‍ത്തകര്‍  പാര്‍ട്ടി കൊടിമരം സ്ഥാപിച്ചു. ഭാരവാഹികള്‍ - അബൂബക്കര്‍ (പ്രസിഡണ്ട്‌) എം.ഷമീര്‍, പി.അബ്ദുല്‍ ഖാദര്‍ (വൈസ്.പ്രസിഡണ്ട്‌), കെ.ഷമീര്‍ (ജനറല്‍ സെക്രട്ടറി), ബി.അസ്ലം,എം. നസീബ് (ജോയിന്റ് സെക്രട്ടറി), പി.കെ.സിദ്ദീഖ് (ട്രഷറര്‍).



വെന്നിയൂരില്‍ സമാന്തരപാത അനുവദിക്കില്ല -പി.ഡി.പി

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെന്നിയൂരില്‍ സമാന്തരപാത അനുവദിക്കില്ലെന്ന് പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഇതിനെതിരെ സമരത്തിനിറങ്ങാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട്‌ എം.എ.റസാഖ് ഹാജി അധ്യക്ഷനായി. വേലായുധന്‍ വെന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍ ആങ്ങാടന്‍, അനസ് തെന്നല എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി. കൊച്ചി മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു


കൊച്ചി : പി.ഡി.പി. കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് മട്ടാഞ്ചേരിയില്‍ ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. പി.ബി.സലാം, എം.കെ.അബ്ദു, സി.കെ.ആഷിഖ്, പി.എം.ആശ്കര്‍, കെ.എ.ഹംസക്കോയ, ബി.നൌഷാദ്, കെ.എച്ച് മെഹബൂബ്, എം.ഇ.നൌഷാദ് എന്നിവര്‍ പ്രസംഗിച്ചു. 


അജ്മല്‍ റോഷനെ മര്‍ദ്ദിച്ചവരെ അറസ്റ്റു ചെയ്യണം - പി.ഡി.പി.

വടുതല : അരൂക്കുറ്റി കണ്ണന്തറ നികര്‍ത്തില്‍ നൌഷാദിന്റെ മകന്‍ അജ്മല്‍ റോഷനെ മാര്‍ദ്ടിച്ചവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി. അരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ വീഴ്ച കാണിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രസിഡണ്ട്‌ ശിവന്‍ വെളിയനാട്, സെക്രട്ടറി ടി.ബി.ഇഖ്ബാല്‍, ട്രഷര്‍ പി.എം.യൂസുഫ്, വി.എം.ഹംസ, എം.എച്ച്. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.   


മൂലമ്പള്ളി പാക്കേജ് ഉടന്‍ നടപ്പിലാക്കണം - എറണാകുളം ജില്ലാ കൌണ്‍സില്‍

കൊച്ചി : മൂലമ്പള്ളി പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്ന് പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്.സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച മൂലമ്പള്ളി പാക്കേജ് അടിസ്ഥാന സൌകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ പാതി വഴിയിലാണ്. പ്രസിഡണ്ട്‌ മുജീബ് റഹ്മാന്‍ അധ്യക്ത വഹിച്ചു.



വിജ്ഞാപനം കത്തിച്ച്  പി.ഡി.പി പ്രതിഷേധിച്ചു

തിരൂരങ്ങാടി: വെന്നിയൂരില്‍ നിലവിലെ ദേശീയപാത ഉള്‍പ്പെടുത്തി വികസനം നടത്താമെന്ന് വാക്ക് നല്‍കിയശേഷം അധികൃതര്‍ നിലപാട് മാറ്റിയെന്ന് പി.ഡി.പി വെന്നിയൂര്‍ ടൗണ്‍ കമ്മിറ്റി ആരോപിച്ചു. ദേശീയപാത വികസന അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ജലീല്‍ ആങ്ങാടന്‍, റിയാസ് പരേടത്ത്, ഇസ്മായില്‍ മൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.



മെഡിക്കല്‍ കോളേജ്,  യോജിച്ച പ്രക്ഷോഭം വേണം - പി.ഡി.പി


മലപ്പുറം : ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേജ് പൊതുമേഖലയില്‍ നടപ്പിലാക്കുമെന്ന് അടിവരയിട്ടു പ്രഖ്യാപിച്ച ശേഷം സ്ഥല ലഭ്യതയുടെ പേര് പറഞ്ഞു പദ്ധതി തന്നെ വേണ്ടെന്നു വെച്ച യു.ഡി.എഫ്.തീരുമാനം വിളിച്ചുണര്ത്തി  ഊണില്ലെന്നു പറഞ്ഞതിന് സമാനമാണെന്നും ഇതിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍ കുന്നത്ത് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് യാദാര്ത്യമാക്കുന്നതിനു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഴുവന്‍ ജനങ്ങളും പ്രക്ഷോഭ രംഗത്തിറങ്ങണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.


കോലഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് പി.ഡി.പി.മാര്‍ച്ച് നടത്തി


കൊച്ചി : കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പി.ഡി.പി. പ്രവര്‍ത്തകര്‍ സമര പന്തലിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗം പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ ടി.എ. മുജീബ് റഹ്മാന്‍ ഉത്ഘാടനം ചെയ്തു. പി.ഡി.പി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനു സുധീര്‍ പെരിങ്ങാമല, ടി.കെ.ബഷീര്‍, നവാസ് നേടിയെടം, റഫീഖ് കിഴക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി.


പി.ഡി.പി.പാലക്കാട് ജില്ലാ കൌണ്‍സില്‍

ഒറ്റപ്പാലം : പി.ഡി.പി. പാലക്കാട് ജില്ലാ കൌണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ്‌ മാഞ്ഞൂരാന്റെ അധ്യക്ഷതയില്‍ നടന്നു. കണ്ണൂരില്‍ നടക്കുന്ന ഉത്തരമേഖലാ സെമിനാര്‍ വിജയിപ്പിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പള്ളത്ത് അബ്ദുറഹിമാന്‍ ഹാജി, ഒമയംപള്ളി ചന്ദ്രന്‍, മസീഫ് ഹാജി, ഷംസുദ്ദീന്‍ തൃത്താല, മന്‍സൂര്‍, മുത്തു മൌലവി, സിദ്ദീഖ് മാച്ചിങ്ങല്‍, അബ്ബാസ് പുതുപ്പരിയാരം എന്നിവര്‍ സംസാരിച്ചു.

ലീഗ് സമുദായത്തോട് മാപ്പ് പറയണം

മണ്ണാര്‍ക്കാട് : ഇസ്രായേലിനു ബാംഗ്ലൂരില്‍ കൊണ്സുലെറ്റ് തുറക്കാന്‍ അനുമതി നല്‍കിയ വിദേശകാര്യ മന്ത്രി ഇ.അഹമ്മദും മുസ്ലിം ലീഗും സമുദായത്തോട് മാപ്പ് പറയണമെന്ന് പി.ഡി.പി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ കെ.കെ.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മച്ചിങ്ങല്‍, എ.കെ.മുഹമ്മദ്‌ കസവ്,  പി.പി.എ.റഹ്മാന്‍ കുരുക്കള്‍, ഇഷാം അലി അലനല്ലൂര്‍, അബൂബക്കര്‍ ഹാജി, ആലുങ്ങല്‍ റഫീഖ്, അബ്ദു എന്നിവര്‍ സംസാരിച്ചു.


പി.ഡി.പി. രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

വളാഞ്ചേരി : പാണ്ടികശാലയില്‍ നടന്ന പി.ഡി.പി. രാഷ്ട്രീയ വിശദീകരണ യോഗം കോട്ടക്കല്‍ മണ്ഡലം പ്രസിഡണ്ട്‌  എന്‍.കുഞ്ഞി മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാവുംപുറം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ആതവനാട്, ഷമീര്‍ പാഴൂര്‍, അബ്ദുല്‍ ഖാദര്‍ കാട്ടിപ്പരുത്തി, അന്‍വര്‍ പാണ്ടികശാല എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

കാസര്‍കോട്: നാരമ്പാടി പുണ്ടൂരില്‍ പി.ഡി.പിയുടെ കൊടിമരം ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചതില്‍ പി.ഡി.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യൂനസ് തളങ്കര, ഹമീദ് കൊടെഞ്ചി, ഖാദര്‍ നായന്മാര്‍മൂല, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് മാര്‍ക്കറ്റ്, അബ്ദുല്‍ റഹ്മാന്‍ മൊഗ്രാല്‍, ഹംസ പുണ്ടൂര്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചു.



മിച്ചഭൂമിസമരത്തിന് പിന്തുണ നല്‍കും -പി.ഡി.പി.


കൊച്ചി: മൂവാറ്റുപുഴ ആനിക്കാട്ടില്‍ ഭൂരഹിതരായ രണ്ടായിരത്തോളം വരുന്ന പാവപ്പെട്ടവര്‍ പതിനാറ് ദിവസമായി തുടര്‍ന്നു വരുന്ന മിച്ചഭൂമിസമരം അടിയന്തരമായി ഒത്തു തീര്‍പ്പാക്കണമെന്ന് പി.ഡി.പി. ജില്ലാ പ്രസിഡണ്ടും, കേന്ദ്രകമ്മിറ്റി അംഗവുമായ ടി.എ. മുജീബ് റഹ്മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥലം എം.എല്‍.എ. ഈ പ്രശ്‌നത്തില്‍ ഇടപെടണം. മിച്ചഭൂമി സമരത്തിന് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

പി.ഡി.പി ജനസമ്പര്‍ക്ക പരിപാടി

മഞ്ചേരി: അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി നല്‍കുക എന്നാവശ്യപ്പെട്ട് പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി ജനസമ്പര്‍ക്ക പരിപാടി നടത്തി. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് പതിനായിരം നിവേദനം ഒപ്പിട്ട് അയച്ചു.

മഅദനി മോചന മനുഷ്യാവകാശ സമ്മേളനം

കട്ടപ്പന: പി.ഡി.പി.യുടെ ആഭിമുഖ്യത്തില്‍ മഅദനി മോചന മനുഷ്യാവകാശ സമ്മേളനം ജനവരി 2ന് ചേലച്ചുവട്ടില്‍ നടക്കും. സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വര്‍ഗീസ് ഉദ്ഘാടനംചെയ്യും. പി.ഡി.പി. സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷാ മൗലവി മുഖ്യപ്രഭാഷണം നടത്തും.



മഅദനി നീതിനിഷേധം: സമുദായനേതാക്കള്‍ മൗനം വെടിയണം-പിഡിപി


മഞ്ചേശ്വരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കി ബാംഗ്ലൂര്‍ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ മഅദനിക്കെതിരെ നടക്കുന്ന നീതിനിഷേധത്തില്‍ സമുദായ നേതാക്കള്‍ തുടരുന്ന മൗനം വെടിയണമെന്ന് പിഡിപി കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറി റഷീദ് ബേക്കല്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ അധ്യക്ഷത വഹിച്ചു. ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബായാര്‍, ഖാലിദ് ബംബ്രാണ, അസീസ് ഷോണി, മുശ്താഖ് ഉപ്പള, ഹമീദ് ലിബിയ, അന്‍സാര്‍ ഉപ്പള, ബഷീര്‍ മുളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. സ്വാദിഖ് മുളിയടുക്ക സ്വാഗതവും ഇസ്ഹാബ് കലന്തര്‍ നന്ദിയും പറഞ്ഞു.പട്ടാമ്പി താലൂക്ക് രൂപവത്കരണം 

പി.ഡി.പി. സായാഹ്നധര്‍ണ നടത്തി

പട്ടാമ്പി: പട്ടാമ്പി താലൂക്ക് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. മേലേപട്ടാമ്പിയില്‍ നടന്ന ധര്‍ണ പി.ഡി.പി. ജില്ലാ പ്രസിഡന്റ് തോമസ് മാഞ്ഞൂരാന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലംപ്രസിഡന്റ് മസീഫ്ഹാജി അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിയാവുദ്ധീന്‍‍, പി.ഷംസുദ്ദീന്‍, വി.എം.കുഞ്ഞുമുഹമ്മദ്, പി.അബൂബക്കര്‍, യൂസഫ് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി മാര്‍ച്ച് നടത്തി

മഞ്ചേരി: ജനറല്‍ ആസ്​പത്രിയെ തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീജാമോഹന്‍, മണ്ഡലം സെക്രട്ടറി സലിം മേച്ചേരി, നാസര്‍ വള്ളുവങ്ങാട്, സല്‍മാന്‍ കുമ്മാളി, നൗഷാദ് നെല്ലിക്കുത്ത്, മുനീബ് തുറക്കല്‍, ഇരുമ്പന്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ടൗണിലുള്ള ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി. മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ടൌണില്‍ പ്രകടനം നടത്തി. നിഷാദ് നടയ്ക്കല്‍, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പി.ഡി.പി കണ്‍വെന്‍ഷന്‍


ഊരകം: പി.ഡി.പി പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സി.കെ. അലവി, പി. കോയ, കെ.ടി. റിയാസ്, ഹംസ, സി.കെ. അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.

മനുഷ്യാവകാശ സെമിനാര്‍

കോട്ടയം:ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയോട് അധികാരികള്‍ നടത്തുന്ന നീതിനിഷേധത്തിനെതിരെ 15ന് എറണാകുളം ടൗണ്‍ ഹാളില്‍ മനുഷ്യാവകാശ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതായി പി.ഡി.പി. സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റിയംഗവും സ്വാഗതസംഘം ട്രഷററുമായ എം.എസ്. നൗഷാദ് പത്രകുറിപ്പില്‍ അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ സെമിനാര്‍ ആണ് എറണാകുളത്ത് നടത്തുക.


പി.ഡി.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍


ടി.എ. മുജീബ് റഹ്മാന്‍ (പ്രസിഡന്റ്‌)
ടി ഐ നൌഷാദ് (ജനറല്‍ സെക്രട്ടറി)
എം.കെ.മുഹമ്മദ് ഹാജി, അബൂബക്കര്‍ തങ്ങള്‍ , നൌഷാദ് കൊച്ചി (വൈസ് പ്രസിഡണ്ട്‌)
ടി.കെ. ബഷീര്‍, ശിഹാബ് കുന്നത്തുനാട് (ജോയിന്റ് സെക്രട്ടറി)
നാസര്‍ കൊടികുത്തുമല (ട്രഷറര്‍)
 
പി.ഡി.പി. പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി


പെരിങ്ങമ്മല: പി.ഡി.പി. പെരിങ്ങമ്മല മണ്ഡലം സമ്മേളനം കേന്ദ്ര കര്‍മ്മ സമിതി അംഗം പനവൂര്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഒഴുകുപാറ ഖാലിദ് (പ്രസി.), കൊച്ചുകരിക്കകം മുഹമ്മദ്‌യാസിന്‍ (സെക്ര.), ഷാജഹാന്‍ (വൈ. പ്രസി.), യൂസഫ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
പി.ഡി.പി പ്രതിഷേധിച്ചു


തിരൂരങ്ങാടി: ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാരെ സഹായിക്കുകയാണെന്ന് പി.ഡി.പി മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. യോഗം വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ആങ്ങാടന്‍, ഷഫീഖ് പാലൂക്ക്, ആബിദ് വെള്ളിയാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.


മഅദനിയുടെ മോചനത്തിനായി പി ഡി പി സമരം ശക്തമാക്കും


കാസര്‍കോട് : പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരം ശക്തമാക്കാന്‍ പി ഡി പി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂണ്‍ 30 ന് വൈകിട്ട് 3 മണിക്ക് ആലിയ ലോഡ്ജില്‍ ചേരുന്ന യോഗത്തില്‍ സമരപരിപാടിക്ക് രൂപം നല്‍കും. യോഗം സംസ്ഥാന വര്‍ക്കിംങ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുധാകരന്‍, കെ ഇ അബ്ദുല്ല, നിസാര്‍ മേത്തര്‍, അജിത് കുമാര്‍ ആസാദ് എന്നിവര്‍ സംബന്ധിക്കും.


മഅദനിക്ക് ചികിത്സ ലഭ്യമാക്കണം

തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. സുല്‍ഫിക്കര്‍, വി.പി. സലാം, സിദ്ദിഖ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


നിലപാട് ആശങ്കാജനകം

പുറത്തൂര്‍: അബ്ദുന്നാസര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിലപാട് ആശങ്കാജനകമാണെന്ന് പി.ഡി.പി പുറത്തൂര്‍, മംഗലം സംയുക്ത പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. അജ്മല്‍ മുട്ടന്നൂര്‍ അധ്യക്ഷതവഹിച്ചു.
 
ബഹുജന പ്രക്ഷോഭം നടത്തും- പി.ഡി.പി


തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിക്ക് നീതി ലഭ്യമാക്കുന്നതിന് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

രാഷ്ട്രീയ വിരോധം മുന്‍നിര്‍ത്തി വിഷയത്തില്‍ കേരളത്തിലെ മത-രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാന്‍ മടിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എ. റസാഖ് ഹാജി അധ്യക്ഷനായി. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഉസ്മാന്‍ കാച്ചടി, ജലീല്‍ ആങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഅദനിക്ക് നീതി ലഭ്യമാക്കണം


തിരൂരങ്ങാടി:പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ഷഫീഖ് പാലൂക്ക്, ഉസ്മാന്‍ കാച്ചടി, സാബിത്ത് കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
 
മഅദനി: കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഇടപെടണം -പി.ഡി.പി

കാസര്‍കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ നീണ്ടുപോകുന്ന ജയില്‍വാസത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും കേരള-കേന്ദ്രസര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഐ.എസ്. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിച്ചു.ഉബൈദ് മുട്ടുന്തല, മുഹമ്മദ് ബള്ളൂര്‍, ഖാലിദ് ബംബ്രാണ, അബ്ദുറഹ്മാന്‍ തെരുവത്ത്, സാദിഖ് മുളിയടുക്ക, ഹസൈനാര്‍ ചട്ടഞ്ചാല്‍, ഖാദര്‍ നായന്മാര്‍മൂല, കെ.എന്‍. മുഹമ്മദ് തൃക്കരിപ്പൂര്‍, മൊയ്തീന്‍ ബാവ തങ്ങള്‍, റഷീദ് ബേക്കല്‍, ഹനീഫ പാണലം, ശാഫി കളനാട് എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഇസ്ഹാഖ് കന്തല്‍ നന്ദിയും പറഞ്ഞു.


കുടിവെള്ളക്ഷാമം പരിഹരിക്കണം പി.ഡി.പി കണ്‍വെന്‍ഷന്‍

വളാഞ്ചേരി: പി.ഡി.പി കോട്ടയ്ക്കല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ കായല്‍മഠത്തില്‍ മുഹമ്മദ് കുഞ്ഞിപ്പയുടെ അധ്യക്ഷതയില്‍ നടന്നു. ശശി പൂവന്‍ചിന, ഹംസ കാവുംപുറം, സമീര്‍, സി. സിദ്ദീഖ്, നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. വളാഞ്ചേരി പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
 
നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണം -പി.ഡി.പി.


കായംകുളം: കായംകുളം നഗരത്തിലെ മാലിന്യങ്ങള്‍ മൂന്നുമാസമായി നീക്കം ചെയ്യാന്‍ കഴിയാത്ത നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിട്ട് ബദല്‍സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പി.ഡി.പി.നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വാര്‍ത്ഥതാത്പര്യ സംരക്ഷണത്തിനുള്ള ഉപാധി മാത്രമായാണ് കൗണ്‍സിലര്‍മാര്‍ ഭരണത്തെ കാണുന്നത്. കെ.മോഹന്‍ അധ്യക്ഷത വഹിച്ചു.
 
മദനിക്ക് നീതി ലഭ്യമാക്കണം -പി.ഡി.പി


തിരൂരങ്ങാടി: മനുഷ്യാവകാശ ലംഘനത്തിന് ഇരയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മദനിക്ക് നീതിലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ മത-രാഷ്ട്രീയ നേതാക്കന്മാര്‍ മൗനംപാലിക്കുന്നതിനെ യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എം.എ.റസാഖ് ഹാജി അധ്യക്ഷതവഹിച്ചു. വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, ഉസ്മാന്‍ കാച്ചടി എന്നിവര്‍ പ്രസംഗിച്ചു.
 
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം : പി.ഡി.പി.


നെടുങ്കണ്ടം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പി.ഡി.പി. ഉടുമ്പന്‍ചോല നിയോജകമണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി നെജീബ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഇ. നാസര്‍ അധ്യക്ഷനായിരുന്നു. യൂനസ് കിഴക്കയില്‍, നാസര്‍ പട്ടാളം, ടി.എ. മുഹമ്മദ് സാലി, മുഹമ്മദ് റാഫി, ഹലീല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
 

കര്‍ണാടക സര്‍ക്കാരിന്റെ നടപടി ധിക്കാരം: പി.ഡി.പി


കൊച്ചി: സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്ക് ചികില്‍സ നല്‍കാത്ത കര്‍ണാടക സര്‍ക്കാരിന്റെ നടപടി ധിക്കാരപരമാണെന്ന് പി.ഡി.പി സെക്രട്ടറി സുബൈര്‍ സബാഹി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോടതികളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പുതിയ പല കേസുകളിലും ഉള്‍പ്പെടുത്തി ജയിലിലടയ്ക്കപ്പെട്ട മഅദനിയുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാരും എല്ലാവിഭാഗം ജനങ്ങളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
പി.ഡി.പി നിവേദനം നല്‍കി

പൊന്നാനി: താലൂക്ക് ആസ്​പത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുക, ആസ്​പത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി മുനിസിപ്പല്‍ കമ്മിറ്റി ആസ്​പത്രി സൂപ്രണ്ടിന് നിവേദനം നല്‍കി. സി.വി. അബൂബക്കര്‍, കെ.വി. ജമാലുദ്ദീന്‍, ജാഫറലി ദാരിമി, എം.എ. അഹമ്മദ്കബീര്‍, ടി.വി. കുഞ്ഞിമുഹമ്മദ്, കെ.എം. സുലൈമാന്‍, പി. അലി, അസീന പാലക്കല്‍, ടി.വി. മുഹമ്മദ്മുസ്തഫ, ജമാല്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പി.ഡി.പി യോഗം

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്ത് പി.ഡി.പി യോഗം ചേര്‍ന്നു. എന്‍.എം. ജംഷീദ് അധ്യക്ഷത വഹിച്ചു. ഷാജി പാലക്കന്‍, സി.പി. ഹസൈന്‍, മുഹമ്മദ്കുട്ടി, സിദ്ധീഖ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പവാറിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി ശരത്പവാറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ശരദ്പവാറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുക, പ്രധാനമന്ത്രി എന്‍ഡോസല്‍ഫാന്‍ ഇരകളോട് മാപ്പു പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പി.ഡി.പി. പ്രതിഷേധം സംഘടിപ്പിച്ചത്. കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്തു നിന്നു ശരദ്പവാറിന്റെ കോലവും വഹിച്ചു നടത്തിയ പ്രകടനത്തിനു ശേഷമാണ് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് കോലം കത്തിച്ചത്. പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹംസ മാലൂര്‍,ജില്ലാ വൈസ് പ്രസിഡണ്ട് സുബൈര്‍ പുഞ്ചവയല്‍, ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍, ഉബൈദ് മുട്ടുംതല എന്നിവര്‍ നേതൃത്വം ‍നല്‍കി.

എന്‍ഡോസല്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് 29ന് എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പി.ഡി.പി.ജില്ലാ കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു.സുബൈര്‍ പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. റസാഖ് ഇരിട്ടി, മുസ്തഫ മെരുവമ്പായി എന്നിവര്‍ പ്രസംഗിച്ചു. നിസാര്‍ മേത്തര്‍ സ്വാഗതവും ഷാജഹാന്‍ കിഴ്പ്പള്ളി നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം: പി.സി.എഫ്.

കുവൈറ്റ് : എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ഉണ്ടാകുന്ന മാരകമായ ദുരന്തങ്ങള്‍ മറച്ചുപിടിച്ച് പാര്‍ലിമെന്റിനെ തെറ്റിദ്ദരിപ്പിക്കുന്ന കേന്ദ്രമന്ത്രിയുടെയും എന്‍ഡോസള്‍ഫാനെക്കുറിച്ചു കൂടുതല്‍ പഠനം നടത്താതെ നിരോധിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെയും പ്രസ്താവനകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന ക്രൂരതയും അവഹേളനവുമാണെന്നു പി.സി.എഫ്. കുവൈറ്റ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അന്‍സാര്‍ കുളത്തൂപ്പുഴ അഭിപ്രായപ്പെട്ടു. മനുഷ്യജീവനു ഭീഷണിയായ ഈ കീടനാശിനിയെ നിരോധിക്കുകയും ഇരകള്‍ക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പി.സി.എഫ്.ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍: കേന്ദ്രനിലപാട് വഞ്ചനാപരം -പി.ഡി.പി.

പട്ടാമ്പി: വിശദമായ പഠനത്തിനുശേഷമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളു എന്ന കേന്ദ്രനിലപാട് വഞ്ചനാപരവും കാപട്യവുമാണെന്ന് പി.ഡി.പി. പട്ടാമ്പിമണ്ഡലംകമ്മിറ്റി ആരോപിച്ചു. മണ്ഡലംപ്രസിഡന്റ് മസീഫ്ഹാജി അധ്യക്ഷനായ ചടങ്ങില്‍ സി.കെ.മോനുപ്പ, കുഞ്ഞുമുഹമ്മദ്, കുഞ്ഞാലി ഹാജി, പി.അബൂബക്കര്‍, കെ.യൂസഫ് എന്നിവര്‍ സംസാരിച്ചു.

എന്‍ഡോസള്‍ഫാന്‍ - പ്രകടനം നടത്തി

തിരൂരങ്ങാടി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കക്കാട് ടൗണ്‍ കമ്മിറ്റി പ്രകടനം നടത്തി. എന്‍ഡോസള്‍ഫാന്‍മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹാരിസ് പൂങ്ങാടന്‍, സാബിത് കക്കാട്, റഹിം കൊടശ്ശേരി എന്നിവര്‍ നേതൃത്വംനല്‍കി.


കുമ്പള പീഡനം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അപഹാസ്യം -പി.ഡി.പി.

കാസര്‍കോട്: കുമ്പളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗും ഇടതുപക്ഷ പാര്‍ട്ടികളും പരസ്​പരം പഴിചാരുന്നത് രാഷ്ട്രീയലാഭം മുന്നില്‍ കണ്ടുകൊണ്ടാണെന്നും ഇത് പ്രതികളെ രക്ഷപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും പി.ഡി.പി. കാസര്‍കോട് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് ബള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് കഡിഞ്ചി അധ്യക്ഷത വഹിച്ചു. ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, ഖാദര്‍ നായന്മാര്‍മൂല, ഹനീഫ് പാണലം, അബ്ദുല്‍ റഹിമാന്‍ പുത്തൂര്‍, അഷ്‌റഫ് മാര്‍ക്കറ്റ് പ്രസംഗിച്ചു. അബ്ദുല്‍ റഹിമാന്‍ തെരുവത്ത് സ്വാഗതവും നൗഫല്‍ നന്ദിയും പറഞ്ഞു.

ഹെല്‍ത്ത്‌സെന്റര്‍ സ്ഥാപിക്കണം -പി.ഡി.പി

പുറത്തൂര്‍: പുതുപ്പള്ളി അത്താണിപ്പടിയില്‍ ഹെല്‍ത്ത്‌സെന്റര്‍ സ്ഥാപിക്കണമെന്ന് പി.ഡി.പി അത്താണിപ്പടി മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബഹുജന പ്രക്ഷോഭം പി.ഡി.പി സംഘടിപ്പിക്കും. കൂടാതെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ഇ.പി. ജാഫറലി ഉദ്ഘാടനംചെയ്തു. വി.വി. റഷീദ് അധ്യക്ഷതവഹിച്ചു. സാബിര്‍ബാബു, ഐ.പി. അബ്ബാസ്, കെ. റസാഖ്, ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി പൊതുയോഗം

മദനിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രചാരണയാത്ര നടത്തും: പി.ഡി.പി.
പാണ്ടിക്കാട്: അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പി.ഡി.പി. വെള്ളുവങ്ങാട് യൂണിറ്റ് കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. പി. അബ്ദുപ്പ അധ്യക്ഷത വഹിച്ചു. യൂസഫ് പാന്ത്ര, നാസര്‍ വെള്ളുവങ്ങാട്, ഗഫൂര്‍ മൗലവി, തോമസ് പാസ്റ്റര്‍, നൗഫല്‍.പി.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാദാപുരം സ്ഫോടനം സമഗ്ര അന്വേഷണം നടത്തണം : പി.ഡി.പി. 

കോഴിക്കോട് : അഞ്ചു പേരുടെ മരണത്തിനു കാരണമായ നാദാപുരം നരിക്കാട്ടെരിയില്‍ നടന്ന സ്ഫോടനം നിസ്സാരമായി അവഗണിക്കാതെ കുറ്റക്കാര്ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് പി.ഡി.പി.കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം സ്ഫോടനം നടത്തി നേതാക്കന്മാര്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റാനും സാമുദായിക ദ്രൂവീകരണമുണ്ടാക്കി വോട്ടു നേടാനും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി സംശയം പ്രകടിപ്പിച്ചു.ജില്ലാ പ്രസിഡണ്ട്‌ അസീസ്‌ നല്ലളം, ജനറല്‍ സെക്രട്ടറി നൌഷാദ് കൊടിയത്തൂര്‍, ബഷീര്‍ കക്കോടി, സലിം നാദാപുരം, സി.പി.എം. സലിം എന്നിവര്‍ പങ്കെടുത്തു.

മുസ്‌ലിംലീഗ് പിരിച്ചുവിടണം

എടപ്പാള്‍: ഐസ്‌ക്രീം പെണ്‍വാണിഭക്കേസും നരിക്കാട്ടേരി ബോംബ് സ്‌ഫോടനവും വഴി സമുദായത്തിന് അപമാനം വരുത്തിയ മുസ്‌ലിംലീഗ് പിരിച്ചുവിട്ട് സമുദായത്തിനോട് മാപ്പ് പറയണമെന്ന് പി.ഡി.പി തവനൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നാലിന് നരിപ്പറമ്പില്‍ കണ്‍വെന്‍ഷനും പൊതുയോഗവും നടത്താനും തീരുമാനിച്ചു. സി. ബഷീര്‍ അഹമ്മദ് അധ്യക്ഷതവഹിച്ചു. കല്ലിങ്ങല്‍ മൂസ്സ, അഷ്‌റഫ്, പി.വി.ഷെബീര്‍, സിദ്ധീഖ്, സിറാജുദ്ദീന്‍, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

മഅദനിക്ക് നീതി ലഭ്യമാക്കണം - പി.ഡി.പി

തിരൂരങ്ങാടി: ജയിലില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പി.ഡി.പി മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷതവഹിച്ചു. സലാം മൂന്നിയൂര്‍, സിദ്ദീഖ്, റാഫി പടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.



പിഡിപി തോപ്പുംപടി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തോപ്പുംപടി: പിഡിപി കൊച്ചി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ സെക്രട്ടറി വി.എം.മാര്‍സന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. .എം.ഹുസൈന്‍ കണ്‍വീനറായി താല്കാളിക് കമ്മിറ്റി നിലവില്‍ വന്നു. പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നതിന് മണ്ഡലം കണ്‍വെന്‍ഷന്‍ ഉടന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.



നാദാപുരം സംഭവം ലീഗിന് ദൈവം നല്‍കിയ ശിക്ഷ : പി.ഡി.പി.


മലപ്പുറം : മുസ്ലിം സമുദായത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ലീഗല്ലാത്ത മുഴുവന്‍ സംഘടനകളെയും ഭീകരന്മാരായും തീവ്രവാദികളായും ബോംബു നിര്‍മ്മാണക്കാരായും ചിത്രീകരിച്ചു മുഖ്യധാരയില്‍ നിന്നും സമര്‍ത്ഥമായി മാറ്റി നിര്‍ത്തി സമുദായ രാഷ്ട്രീയത്തിലെ ഒറ്റയാനായി അഹങ്കരിച്ചു നടന്ന ലീഗ് രാഷ്ട്രീയത്തിനു ദൈവം നല്‍കിയ ശിക്ഷയാണ് നാദാപുരം സംഭവമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്തെ മുഴുവന്‍ കോടതികളും നിരപരാധി എന്ന് വിധിയെഴുതിയ ഒരു നേതാവിനെ മുസ്ലിം ചെറുപ്പക്കാരെ ബോംബ്‌ സംസ്കാരം പഠിപ്പിച്ചയാളാണെന്നു വിശേഷിപ്പിച്ചവര്‍ക്ക് തങ്ങളുടെ ബോംബു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ ദാരുണമായ പൊട്ടിത്തെറിയെക്കുറിച്ചു എന്താണ് പറയാനുള്ളതെന്നും കമ്മിറ്റി ചോദിച്ചു. യോഗത്തില്‍ പി.എ.സലാം, എന്‍.കോയ, സി.കെ.റഷീദ്, കെ.സഫ് വാന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുക്കത്ത് പി.ഡി.പി. ഉപവസിച്ചു

മുക്കം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കുക, വിചാരണ കര്‍ണാടയ്ക്ക് പുറത്തു നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. മുക്കത്ത് ഉപവാസം സംഘടിപ്പിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, നൗഷാദ് കൊടിയത്തൂര്‍, കുഞ്ഞാലിക്കുട്ടി, അസീസ് നല്ലളം, ഇക്ബാല്‍ മൗലവി, ശംസുദ്ധീന്‍ വടകര തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ സ്രാമ്പിക്കല്‍ സ്വാഗതവും ലത്തീഫ് നീലേശ്വരം നന്ദിയും പറഞ്ഞു.
 
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് സി.ബി.ഐ അന്വേഷിക്കണം - പി.ഡി.പി

തിരൂരങ്ങാടി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസും സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ പുത്തനത്താണി ആവശ്യപ്പെട്ടു.ചുള്ളിപ്പാറയില്‍ നടന്ന പി.ഡി.പി പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ അധ്യക്ഷനായി. അഡ്വ.ഷമീര്‍ പയ്യനങ്ങാടി, അലവി കാടാമ്പുഴ, വേലായുധന്‍ വെന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.


പി.ഡി.പി കണ്‍വെന്‍ഷന്‍

തിരുനാവായ: കൊടക്കല്‍ വളവ് നികത്താതെ കുറ്റിപ്പുറം മുതല്‍ കാരത്തൂര്‍ വരെയുള്ള റോഡ് റബ്ബറൈസിങ് പണി ആരംഭിക്കരുതെന്ന് പി.ഡി.പി തിരുനാവായ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മുനീര്‍ കോന്നല്ലൂര്‍, ഇ.പി.ഷാജി, ആലിക്കുട്ടി, കബീര്‍ കാരത്തൂര്‍, കെ.പി.സത്താര്‍, ഗഫൂര്‍ മിസ്ബാഹി, മജീദ് മൊല്ലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
 
മഅദനി മോചനത്തിനെതിരെ ഗൂഢാലോചന- പി.ഡി.പി

തിരൂരങ്ങാടി: മഅദനിയുടെ ജാമ്യാപേക്ഷ തടഞ്ഞതിനുപിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയുണ്ടെന്ന് പി.ഡി.പി സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ആരോപിച്ചു.

നന്നമ്പ്ര പഞ്ചായത്ത് പി.ഡി.പി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. സമീര്‍ പയ്യനങ്ങാടി, റഷീദ് പാട്ടശ്ശേരി, സക്കീര്‍ പരപ്പനങ്ങാടി, ഹസ്സന്‍ മറ്റത്ത്, എന്‍.വി. ആബിദ് എന്നിവര്‍ പ്രസംഗിച്ചു.

മഅദനി: മുഖ്യമന്ത്രി ഇടപെടണം - പി.ഡി.പി

പൂച്ചാക്കല്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് പി.ഡി.പി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ആവശ്യപ്പെട്ടു.

പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഷാജി കൃഷ്ണന്‍, ഇക്ബാല്‍, നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍:പി.വി. സുലൈമാന്‍ (പ്രസി.), ടി.ബി. ഇക്ബാല്‍ (സെക്ര.), ബഷീര്‍, ഹാഷിം, ഷാഹുല്‍ ഹമീദ്, സലി (ജോ. സെക്ര.), യൂസുഫ് (ട്രഷ.).


പി.ഡി.പി തൊഴിലാളി സംഗമം

താനൂര്‍: പി.ഡി.പി നന്നമ്പ്ര പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം പി.ടി.യു.സി ജില്ലാസെക്രട്ടറി എം.എ.അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു.രാജന്‍ കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു.റസാഖ് ഹാജി, കരിം വെള്ളിയാമ്പുറം, സുബൈര്‍ തയ്യാലിങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പി.ഡി.പി കണ്‍വെന്‍ഷന്‍

വളാഞ്ചേരി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിനായി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന സമരപരിപാടി വിജയിപ്പിക്കുന്നതിനായി പി.ഡി.പി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. അലി കാടാമ്പുഴ ഉദ്ഘാടനംചെയ്തു. സിദ്ദീഖ് കാവുംപുറം അധ്യക്ഷതവഹിച്ചു. ശശി പൂവന്‍ചിന, വീരാന്‍കുട്ടി, സിറാജ്, ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
 

പി.ഡി.പി. പത്തനംതിട്ട ജില്ലാ പ്രവര്‍ത്തകയോഗം

പത്തനംതിട്ട:പി.ഡി.പി. ജില്ലാ പ്രവര്‍ത്തകയോഗം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു. കള്ളസ്സാക്ഷി മൊഴികളിലൂടെയും വ്യാജത്തെളിവുകളിലൂടെയും മഅദനിയെ ജയിലിലിട്ട് നിരന്തരം പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹബീബ് റഹ്മാന്‍, എന്‍.കെ.ആര്‍.ഷാജി, അന്‍സിം പറക്കവെട്ടി, എം.ആര്‍.ഹരിദാസ്, സലിം, റസാക്ക്, ഇബ്രാംഹിംകുട്ടി, എംഎസ്.അബ്ദുള്‍ ജബ്ബാര്‍, അഷറഫ് അലങ്കാരത്ത്, സിയാദ്, സക്കീര്‍ ഹുസൈന്‍, നിവാസ്, ശിവ ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

തിരൂരങ്ങാടി: പി.ഡി.പി. നന്നമ്പ്ര പഞ്ചായത്ത് സമ്മേളനം

മലപ്പുറം : പി.ഡി.പി. നന്നമ്പ്ര  പഞ്ചായത്ത് സമ്മേളനത്തിന് കൊടിഞ്ഞിയില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എ.റസാഖ് ഹാജി പതാക ഉയര്‍ത്തി. വെള്ളിയാമ്പുറത്ത് നടന്ന കുടുംബ സംഗമം പി.ഡി.പി.വനിതാവിഭാഗം സംസ്ഥാന പ്രസിഡണ്ട്‌ ശ്രീജാ മോഹന്‍ ഉദ്ഘാടനം ചെയ്തു.രണ്ട് മണിക്ക് നടന്ന തൊഴിലാളി സമ്മേളനം പി.ടി.യു.സി.ജില്ലാ സെക്രട്ടറി കെ.അഹമ്മദ് കബീറും പ്രവാസി കൂട്ടായ്മ പി.സി.എഫ്.സൗദി കമ്മിറ്റി പ്രതിനിധി ഉമര്‍ മേലാറ്റൂരും വിദ്യാര്‍ത്ഥി സംഗമം ഐ.എസ്.എഫ്.ജില്ലാ സെക്രട്ടറി ഉസ്മാന്‍ കാച്ചടിയും ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഹനീഫ പുത്തനത്താണി, പി.ഡി.പി. ജില്ലാ വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, എം.എ.റസാഖ് ഹാജി, അബ്ദുല്‍ റഷീദ് പാട്ടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

13ന് വൈകീട്ട് നാലരക്ക് പാണ്ടിമുറ്റത്ത് നിന്ന് പ്രവര്‍ത്തക റാലി തുടങ്ങും. എം.എ. റസാഖ് ഹാജി, ആബിദ് വെള്ളിയാമ്പുറം, കാഞ്ഞിരസമദ്, അബ്ദുള്‍ ഹഖ് തെയ്യാല, ഹസ്സന്‍ തിരുത്തി എന്നിവര്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.

പി.ഡി.പി. രാഷ്ട്രീയ വിശദീകരണ യോഗം നടത്തി 

കല്പകഞ്ചേരി: മഅദനി പ്രശ്‌നത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പി.ഡി.പി. തുവ്വക്കാട് കമ്മിറ്റി പൊതുയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സ്വബാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് മുല്ലഞ്ചേരി, അധ്യക്ഷത വഹിച്ചു. അലി കാടാമ്പുഴ, സമീര്‍പയ്യനങ്ങാടി, അബ്ദുല്‍ ഗഫൂര്‍ മൗലവി, ഹനീഫ പുത്തനത്താണി, കെ.പി. സത്താര്‍, ഇ. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം

തിരൂരങ്ങാടി: വെന്നിയൂര്‍ ടൗണ്‍ പി.ഡി.പി കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു.

ഐസ്‌ക്രീം കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ച കേസ് സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, സമീര്‍ പയ്യനങ്ങാടി, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു

പോലീസ് അനാസ്ഥക്കെതിരെ പി.ഡി.പി.സായാഹ്ന ധര്‍ണ നടത്തി

കരുമാല്ലൂര്‍: പോലീസ് അനാസ്ഥക്കെതിരെ പിഡിപി കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടപ്പുറത്ത് സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ ഉത്ഘാടനം ചെയ്തു.കോട്ടപ്പുറം മേഖലയില്‍ മുസ്ലിം വേട്ടക്കു നേതൃത്വം നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  നാട്ടില്‍ ഉടനീളം പോലീസ് ഭീകര താണ്ടവം തന്നെയായിരുന്നു. യദാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് പകരം നാട്ടിലെ മുസ്ലിം യുവാക്കളെയും പി.ഡി.പി.പ്രവര്‍ത്തകരെയും പോലീസ് നിരതരം വേട്ടയാടുകയായിരുന്നു. ഈ കേസ്സിലെ പ്രതികള്‍ ഇന്നും നാട്ടില്‍ വിലസുന്നുണ്ട്. ഈ പ്രതികള്‍ തന്നെയാണ് കഴിഞ്ഞ ദിവം അമ്പലപ്പറമ്പില്‍ സംഘര്‍ഷത്തിനു ശ്രമിച്ചത്. ഈ കേസ്സിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് സുബൈര്‍ പറഞ്ഞു. ടി.എ.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മനാഫ് വേണാട്, ഷംസു പെരിങ്ങാടന്‍, ബീരാന്‍ കുട്ടി, നിസാര്‍ മാഞ്ഞാലി, ജമാല്‍ കുഞ്ഞുണ്ണിക്കര  എന്നിവര്‍ സംസാരിച്ചു.
 

നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കും

പൊന്നാനി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജില്ലാനേതാക്കള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിപ്രവര്‍ത്തനം ശക്തിപ്പെടുത്താനും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ പാര്‍ട്ടിപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്തമാസഃ 20ന് മുമ്പ് 18 നിയോജകമണ്ഡലങ്ങളിലും മണ്ഡലം കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്ന് അസീസ് വെളിയങ്കോട്, അക്ബര്‍ ചുങ്കത്ത്, സി.പി. മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
 
പി.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

കരുമാല്ലൂര്‍: കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക, അബ്ദുന്നാസര്‍ മഅദനിക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പിഡിപി കളമശ്ശേരി നിയോജകമണ്ഡലം പ്രചാരണ കാമ്പയിന്റെ ഭാഗമായി നീറിക്കോട് പീടികപ്പടിയില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. പിഡിപി ജില്ലാ സെക്രട്ടറി വി.എം. മാര്‍സന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീര്‍ പയ്യനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ഷംസു പെരിങ്ങാടന്‍, ടി.എ. മുജീബ്‌റഹ്മാന്‍, നിസാര്‍, ഷംസു, ഹസ്സന്‍, നിഷാദ്, നജീബ് എന്നിവര്‍ സംസാരിച്ചു.
 
വിലക്കയറ്റം നിയന്ത്രിക്കണം- പി.ഡി.പി
 
തിരൂരങ്ങാടി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന് പി.ഡി.പി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷനായി. സക്കീര്‍ പരപ്പനങ്ങാടി, റസാഖ് ഹാജി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, അബൂബക്കര്‍ ഹാജി തെന്നല എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി നയ വിശദീകരണ യോഗം

വളാഞ്ചേരി: എടയൂര്‍ പഞ്ചായത്ത് പി.ഡി.പി പൊതുയോഗം പൂക്കാട്ടിരിയില്‍ നടന്നു. പാറോളി മുഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ അത്തിക്കാട്ടില്‍, കെ.പി. മൊയ്തു, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹിന്‍ ബാദുഷ മൗലവി, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ ഷമീര്‍ പയ്യനങ്ങാടി, പി.ഡി.പി. സംതാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി, അലി കാടാമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
 
ഭരണകൂടഭീകരത പൊതുസമൂഹത്തിനു നല്‍കിയ ഉറപ്പു സര്‍ക്കാര്‍ പാലിക്കണം:പി.ഡി.പി.


അരൂര്‍: മദനിക്ക് നേരേ നടക്കുന്ന ഭരണകൂടഭീകരത കേരള സര്‍ക്കാര്‍ തിരിച്ചറിയണമെന്നും പൊതുസമൂഹത്തിന് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും പി.ഡി.പി. സംഘടനാ കാര്യ സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പറഞ്ഞു. പി.ഡി.പി. അരൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്ഷാജി കൃഷ്ണന്‍, ഇക്ബാല്‍, നജീബ് മുതലായവര്‍ പ്രസംഗിച്ചു. ഇതോടൊപ്പം നടന്ന കുടുംബ സംഗമം വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ സീന ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.എസ് ഭീകരത; സമഗ്ര അന്വേഷണം വേണം - പി.ഡി.പി

കൊണ്ടോട്ടി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘട്ടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര - സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ തയ്യാറാകണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷത വഹിച്ചു. യൂനുസ് മുണ്ടക്കുളം, ഗഫൂര്‍ വാവൂര്‍, കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 


പിഡിപി കോതമംഗലം മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കോതമംഗലം: പിഡിപി കോതമംഗലം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് വി.എം. മാര്‍സണ്‍ ഉദ്ഘാടനം ചെയ്തു. അലി തുരുത്തുമേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ്ഹാജി മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സലാം വെള്ളക്കാമറ്റം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. ആലിക്കുട്ടി, സെക്രട്ടറി വി.എം. അലിയാര്‍, ജോയിന്റ് സെക്രട്ടറി സി.പി. സുബൈര്‍, ടി.എം. അലി ട്രഷറര്‍, എം.ഇ. രാമന്‍, അഷറഫ് ബാവ, കെ.കെ. ആബിദ്, ഷംസുദ്ദീന്‍, കെ.എം. ഉമ്മര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

വര്‍ക്കലക്ക് നേരെ ആക്രമണം : പ്രതിഷേധം ശക്തം

മലപ്പുറം : പി.ഡി.പി. ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന് നേരെ നടന്ന വധശ്രമത്തില്‍ പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്‌ ശക്തമായി പ്രതിഷേധിച്ചു. അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി യോഗം ഉത്ഘാടനം ചെയ്തു. എന്‍.എം.സിദ്ദീഖ് താനൂര്‍ അധ്യക്ഷത വഹിച്ചു.

പൊന്നാനിയില്‍ പ്രതിഷേധ പ്രകടനം നടത്തി

പൊന്നാനി: പി.ഡി.പി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രതിഷേധ പ്രകടനം നടത്തി. അഹമ്മദ് കബീര്‍, അക്ബര്‍ ചുങ്കത്ത്, ബദറുദ്ദീന്‍, എം.സുബൈര്‍, സി.പി.മുഹമ്മദ്, അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.]

പഞ്ചസാര വിഹിതം വിഹിതം വെട്ടിക്കുറച്ച നടപടി അപലപനീയം : പി.ഡി.പി.

കൊച്ചി :   കേരളത്തിനുള്ള പഞ്ചസാര വിഹിതം വെട്ടിക്കുറച്ച നടപടി അടിയന്തിരമായി പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വില്ലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരസ്പരം പഴിചാരല്‍ അവസാനിപ്പിച്ചു വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും  പി.ഡി.പി. ആവശ്യപ്പെട്ടു.

പി.ഡി.പി ധര്‍ണ നടത്തി

തിരൂരങ്ങാടി:അബ്ദുള്‍നാസര്‍ മഅദനിക്ക് നീതിപൂര്‍വ്വകമായ വിചാരണ ഉറപ്പാക്കുക, എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുക തുടങ്ങിയാ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട്ട് സായാഹ്നധര്‍ണ നടത്തി. ധര്‍ണ്ണ പി.ഡി.പി. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ കാച്ചടി, റസാക്ക് ഹാജി നന്നമ്പ്ര, ഷെഫീഖ്, അനസ് തെന്നല, ചെറക്കോട്ട് ഹംസ എന്നിവര്‍ പ്രസംഗിച്ചു.

പരപ്പനങ്ങാടി ഫിഷിംഗ്‌ ഹാര്‍ബറിനായി പ്രക്ഷോഭം നടത്തും- പി.ഡി.പി

പരപ്പനങ്ങാടി: പരപ്പനങ്ങാടിക്ക്‌ അനുവദിക്കപ്പെട്ടതും ഇതിനകം പരിസ്‌ഥിതി പഠനം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്‌ത നിര്‍ദിഷ്‌ട ഫിഷിംഗ്‌ ഹാര്‍ബര്‍ ചിലരുടെ വടംവലിമുലം നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും പഞ്ചായത്ത്‌ പി.ഡി.പി കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി. പ്രാദേശിക തര്‍ക്കംമൂലം നേരത്തെ എഫ്‌.സി.ഐ ഗോഡൗണ്‍ നഷ്‌ടപ്പെട്ടതു ഓര്‍ക്കണമെന്നും പി.ഡി.പി യോഗം ഓര്‍മിപ്പിച്ചു. ചേര്‍ക്കോട്‌ ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി ഉദ്‌ഘാടനം ചെയ്‌തു. സലാം തങ്ങള്‍, ഉമ്മര്‍ പ്രസംഗിച്ചു.

പി.ഡി.പി. കൂറ്റനാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

പാലക്കാട്‌ :അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അറസ്റ്റിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി. തൃത്താല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂറ്റനാട് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ ഉപവാസം നടത്തി. ഉപവാസം ജില്ലാ പ്രസിഡണ്ട്‌ തോമസ്‌ മാഞ്ഞൂരാന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട്‌ പി.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സിയാവുദ്ധീന്‍, അക്ബര്‍, ഇബ്രാഹിം നെയ്യാല, വേലായുധന്‍ വെന്നിയൂര്‍, കെ.കെ.മൊയ്തീന്‍, സൈതലവി, മുസ്തഫ, മുഹമ്മദ്‌ അലി, നൌഷാദ് എന്നിവര്‍ സംസാരിച്ചു.

പി.ഡി.പി വാഹനജാഥ സമാപിച്ചു

എരമംഗലം: മലപ്പുറം ദൂരദര്‍ശന്‍ ഓഫീസ് മാര്‍ച്ചിന് മുന്നോടിയായി പി.ഡി.പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണജാഥ ചൊവ്വാഴ്ച സമാപിച്ചു. വെളിയങ്കോട് നടന്ന സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. കെ. ശംസുദ്ദീന്‍, സെക്കീര്‍ പരപ്പനങ്ങാടി, മൊയ്തുണ്ണിഹാജി, അസീസ് വെളിയങ്കോട്, ലത്തീഫ് കെ.കെ, ബക്കര്‍ ഒ.വി. എന്നിവര്‍ പ്രസംഗിച്ചു.
 
പി.ഡി.പി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

തിരൂര്‍: ആലത്തിയൂര്‍ - കൊടക്കല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടക്കല്‍ ജങ്ഷന്‍ ഉപരോധിച്ചു. സൈതാലിക്കുട്ടി, ഷാജി എടക്കുളം, റഹീസ് പല്ലാര്‍, വഹാബ്, കുഞ്ഞിപ്പ താഴത്തറ എന്നിവര്‍ പ്രസംഗിച്ചു. ഉപരോധത്തിന് സുലൈമാന്‍ ബീരാഞ്ചിറ, എന്‍.വി. അബൂബക്കര്‍ ഹാജി, കെ.പി. നസറുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
 
ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കും -പി.ഡി.പി

കണ്ണൂര്‍: ബാംഗ്ലൂരില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മ അദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുമെന്ന് പി.ഡി.പി. സീനിയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാടിസ്ഥാനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സമ്മേളനങ്ങള്‍ നടത്തും. മഅദനിയുടെ മോചനത്തിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കര്‍ണാടകത്തിലേക്കും സമരം വ്യാപിപ്പിക്കും.ഡിസംബര്‍ ഒന്നിന് മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തും.ജില്ലാ ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നിസാര്‍ മേത്തര്‍, ഹുസൈന്‍ പുഞ്ചവയല്‍ എന്നിവരും പങ്കെടുത്തു.
 

പി.ഡി.പി.ജില്ലാ സെക്രട്ടറിക്കെതിരെ വധശ്രമം


മംഗലപുരം: പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീനുനേരെ അക്രമശ്രമം. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടികൂടി മംഗലപുരം പോലീസിന് കൈമാറി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കായംകുളം സ്വദേശി നിര്‍ദാദിനെ (25)യാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പി.ഡി.പി.സംസ്ഥാന സെക്രട്ടറി വര്‍ക്കല രാജിനെതിരെ വധശ്രമം നടന്നിരുന്നു.

തിരുവനന്തപുരത്തുനിന്നും മടങ്ങിവരികയായിരുന്ന സലാഹുദ്ദീനെ ഒരു കാറില്‍ പിന്തുടര്ണ്ണ നാലംഗ സംഘം പള്ളിപ്പുറത്തുവെച്ച് വാഹനം തടഞ്ഞു നിര്‍ത്തി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.   സംഭവത്തില്‍ മംഗലപുരം പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തുന്നു.
 
അറ്റകുറ്റപ്പണി അനുവദിക്കില്ല- പി.ഡി.പി

പൊന്നാനി: പുതുപെന്നാനി മുതല്‍ കുറ്റിപ്പുറം വരെയുള്ള എടപ്പാള്‍ ചമ്രവട്ടം ജങ്ഷന്‍ റോഡും പുനര്‍നിര്‍മിച്ച് റീടാര്‍ ചെയ്യണമെന്ന് പി.ഡി.പി യോഗം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താനാണ് നീക്കമെങ്കില്‍ എന്തു വിലകൊടുത്തും തടയുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മുല്ലശ്ശേരി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജാഫര്‍അലി ദാരിമി ഉദ്ഘാടനംചെയ്തു. എം.എ. അഹമ്മദ്കബീര്‍, ടി.വി. കുഞ്ഞിമുഹമ്മദ്, കെ.വി. ജലാല്‍, പി. അലി, താഹ, ടി.വി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
 

പി.ഡി.പി. കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം

കാഞ്ഞിരപ്പള്ളി : പട്ടിമറ്റത്ത് സ്ഥാപിച്ചിരുന്ന പി.ഡി.പി.യുടെ കൊടിമരവും പതാകയും നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പി.ഡി.പി. കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ അനൂപ്‌ പാരപ്പള്ളി, മുഹമ്മദ്‌ അലി, റാഫി, അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പെട്രോള്‍ വില കുറയ്ക്കണം - പി.ഡി.പി

തിരൂരങ്ങാടി: പെട്രോള്‍ വില കുറയ്ക്കാന്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് പി.ഡി.പി തിരൂരങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിലവര്‍ധന കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി, പെട്രോളിയം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശം അയക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷഫീഖ് പാലൂക്ക്, നാസര്‍ ചൂളിപ്പാറ, സാബിത്ത്, എ. ജലീല്‍, എം. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.
 
കേന്ദ്രമന്ത്രി മാപ്പ് പറയണം- പി.ഡി.പി

തിരൂരങ്ങാടി: എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രസ്താവന ഇറക്കിയ കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് കേരള സമൂഹത്തോട് മാപ്പ്പറയണമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും എ.ആര്‍.നഗര്‍ പഞ്ചായത്ത് പി.ഡി.പി ആവശ്യപ്പെട്ടു. യോഗം വേങ്ങര മണ്ഡലം പ്രസിഡന്റ് ചേക്കു പാലാണി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.
 
സി.പി.എം. അക്രമം പി.ഡി.പി. പ്രതിഷേധ സമ്മേളനം നടത്തും

താമരക്കുളം: സി.പി.എം. ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി. താമരക്കുളം പഞ്ചായത്ത് കമ്മിറ്റി ഇന്ന് വൈകീട്ട് അഞ്ചിന് നാലുമുക്കില്‍ സമ്മേളനവും പ്രതിഷേധ പ്രകടനവും നടത്തും. സംസ്ഥാന വര്‍ക്കിങ് വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിക്കും.



എല്‍.ഡി.എഫ് തെറ്റുതിരുത്തണം -പി.ഡി.പി

വേങ്ങര: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തെറ്റുതിരുത്താന്‍ എല്‍.ഡി.എഫ് തയ്യാറാകണമെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനംചെയ്തു. കെ. ചേക്കു അധ്യക്ഷത വഹിച്ചു. ശിഹാബ്, വി. അയ്യപ്പന്‍, പി. അഷ്‌റഫ്, കെ. നസീര്‍, സൈനുദ്ദീന്‍, എം. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. നില മെച്ചപ്പെടുത്തി

പൊന്നാനി: സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ച വാര്‍ഡുകളില്‍ രണ്ടരലക്ഷം വോട്ടുകള്‍നേടി നില മെച്ചപ്പെടുത്തിയതായി സംസ്ഥാന സെക്രട്ടേറിയറ്റംഗം അബ്ദുള്‍ ഗഫൂര്‍ മിസ്ബാഹി അഭിപ്രായപ്പെട്ടു. 13 സീറ്റുകള്‍ നേടിയ  പാര്‍ട്ടി 267 കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ‍  22 ഡിവിഷനില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍  34,053 വോട്ടുകള്‍ നേടിയതായി യോഗം അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ മോചനത്തിന് ജനകീയ പ്രക്ഷോഭം ആരംഭിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അധ്യക്ഷതവഹിച്ചു. ഐ.എസ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര് പയ്യനങ്ങാടി‍, അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, നൗഷാദ് മംഗലശ്ശേരി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പിയെ ലീഗിന്റെ ആലയില്‍ കെട്ടാമെന്നത് വ്യാമോഹം

പത്തനംതിട്ട: സാമ്രാജ്യത്വ ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങളും പരിപാടികളുമായി യാതൊരു മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന സാഹചര്യം നിലവിലില്ലെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സമുദായത്തിലെ സമ്പന്ന വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ലീഗിന് സമുദായത്തിന്റെ മൊത്തം പിന്തുണയും ഇല്ലായെന്നത് യാഥാര്‍ഥ്യമാണെന്നും മഅദനി നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തെ ലീഗിന്റെ ആലയില്‍ കെട്ടാമെന്നത് വ്യാമോഹം മാത്രമാണെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഹബീബ് റഹ്മാന്‍, ആന്‍സിം പറക്കവെട്ടി, റഷീദ് പത്തനംതിട്ട, എന്‍. കെ. ആര്‍. ഷാജി, റസാഖ് മണ്ണടി, സലീം പെരുമ്പട്ടിക്കാട്ടില്‍, അബ്ദുല്ലത്തീഫ്, ഇബ്രാഹിംകുട്ടി, നവാസ് പീരുമേട്, ഭവാനി ചെല്ലപ്പന്‍, സിയാദ് തോണിയാംകുഴി, ഇസ്മായില്‍ മഡോണ നിരവില്‍, എം.എസ്. അബ്ദുല്‍ ജബ്ബാര്‍, അഷ്‌റഫ് അലങ്കാരത്ത്, ശിവാനന്ദന്‍ പന്തളം, സക്കീര്‍ കോന്നി, മുജീബ് ഏഴംകുളം, ജേയ്‌സി ജോണ്‍ തിരുവല്ല, എ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
താമരക്കുളത്ത്   പി.ഡി.പി. പ്രവര്‍ത്തകനെ മര്‍ദിച്ചു

ചാരുംമൂട്: പി.ഡി.പി. പ്രവര്‍ത്തകന്‍ താമരക്കുളം നാലുമുക്ക് ചരുവില്‍ ഷൈജു (25)വിനെ ഒരുസംഘം ആളുകള്‍ മര്‍ദിച്ചു. ശനിയാഴ്ച രാത്രി 8ന് താമരക്കുളം ജങ്ഷനിലാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.