മഅദനിക്ക് ജാമ്യം : മുഖ്യമന്ത്രി ഇടപെടണം -പി.ഡി.പി


തിരുവനന്തപുരം: ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജാമ്യം അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആരോഗ്യനില ഗുരുതരമാണെന്നും സ്വതന്ത്ര ചികിത്സക്ക് ജാമ്യം അനുവദിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി ജയിലില്‍നിന്ന് കൊടുത്തയച്ച കത്ത് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്‍െറ നേതൃത്വത്തിലെ സംഘം ക്ളിഫ് ഹൗസില്‍ മുഖ്യമന്ത്രിക്ക് കൈമാറി. മഅദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടും വിദഗ്ധചികിത്സ ലഭ്യമാക്കാത്തതിനാലുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കൈമാറി.

മഅദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നെന്ന തെറ്റായ വിവരങ്ങളാണ് കര്‍ണാടക പൊലീസ് സംസ്ഥാന സര്‍ക്കാറിനും കോടതിയിലും നല്‍കുന്നതെന്ന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൃത്യസമയം ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണം. കര്‍ണാടക സര്‍ക്കാറില്‍ നിന്ന് 

മഅദനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടില്ല. ആറ് മാസത്തേക്കെങ്കിലും ഇടക്കാല ജാമ്യം അനുവദിച്ച് കേരളത്തില്‍ ചികിത്സിക്കാന്‍ സാഹചര്യമൊരുക്കണം. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ജയിലിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.