'ജീവന്‍ തരാം മഅദനിയെ തരൂ' എന്ന ശീര്‍ഷകത്തില്‍ പി.ഡി.പി. നടത്തുന്ന നിരന്തര പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ട പ്രചാന പരിപാടികള്‍ ഊര്‍ജ്ജിതമായി. ജില്ലാ മണ്ഡലം തല പ്രചാരണ കണ്‍വെന്ഷനുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്
മഅദനിക്ക് നീതി ലഭിക്കണം - പിഡിപി
പെരുമ്പാവൂര്‍: അബ്ദുള്‍ നാസര്‍ മഅദനി ്ക് അര്‍ഹമായ ചികിത്സയും ജാമ്യവും നല്‍കാത്തത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് കളങ്കം ചാര്‍ത്തുമെന്ന് പിഡിപി വൈസ്‌ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു.
പിഡിപി സമരപ്രചാരണ ജാഥക്ക് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.എ.ബാവയുടെ അധ്യക്ഷതയില്‍ എന്‍.കെ.മുഹമ്മദ് ഹാജി, എന്‍.എം.ഹസ്സന്‍, ടി.കെ.ബഷീര്‍, കെ.എ.സലിം, ഹനീഫ നെടുന്തോട്, പി.ഇ.നസീര്‍, സി.എസ്.ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
തവനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍
എടപ്പാള്‍: അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നും ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി.മരണം വരെ നിരാഹാരം നടത്തുമെന്ന് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ സ്വാമി വര്‍ക്കല രാജ് പറഞ്ഞു. തവനൂര്‍ നിയോജക മണ്ഡലം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭ സമരങ്ങളുടെ പ്രചാരണത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ സമരസന്ദേശയാത്ര ഫിബ്രവരി 25ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, ഷംലിക് കടകശ്ശേരി, കള്ളിങ്ങല്‍ മൂസ്സ, യൂസഫ് എടപ്പാള്‍, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍
കൊണ്ടോട്ടി: മഅദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി പി.ഡി.പി മണ്ഡലം കമ്മിറ്റി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ ഗഫൂര്‍ വാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ.സി. അഷ്‌റഫ്, ഷറഫുദ്ദീന്‍ പെരുവള്ളൂര്‍, മാമുക്കോയ, നസീര്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ