അബ്ദുല്‍ നാസ്സര്‍ മഅദനിയോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനും നീതി നിഷേധത്തിനുമെതിരെ കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി പ്രതിഷേധം ആളിക്കത്തുന്നു. ചികിത്സാര്‍ത്ഥം ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ അപേക്ഷ കോടതി നിരസിച്ചതും സോഷ്യല്‍ നെറ്റ്വര്‍കുകളിലും മറ്റും ഉയരുന്ന ശക്തമായ പ്രതിഷേധവും മഅദനി മോചനവുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു പി.ഡി.പി. രംഗത്തിറങ്ങിയതും ഇതുവരെ മൌനം നടിച്ച രാഷ്ട്രീയ നേതാക്കളെയും മത സംഘടനകളെയും ശക്തമായ പ്രതികരണവുമായി രംഗത്തുവരാന്‍ നിര്‍ബന്ധിതരാക്കിയത്. കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാര്‍ ഒന്നടങ്കം ഇതിനകം നീതിനിഷേധത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി. നിരവധി സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇതിനകം രംഗത്തിറങ്ങി.
മഅദനിക്ക് ചികിത്സ ലഭ്യമാക്കണം- സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
ആലപ്പുഴ:ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനിയോട് മാനുഷിക പരിഗണന മുന്‍നിര്‍ത്തി നീതി കാണിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ വലയ്ക്കുകയാണ്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിദഗ്ധ ചികിത്സ ലഭിക്കണമെന്നത് രോഗാതുരനായ ഒരുവ്യക്തിയുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.
ആരോഗ്യനില തീര്‍ത്തും മോശമായ അദ്ദേഹത്തിന് ബലമായി ഹസ്തദാനത്തിനുപോലും കഴിയുന്നില്ല എന്ന് അറിയാന്‍ കഴിയുന്നത് വേദനാജനകമാണ്. വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
കടല്‍ക്കൊലപാതകത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജയിലിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഉപാധികളോടെ ഹോട്ടലില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. ക്രിസ്മസ് ആഘോഷിക്കാന്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതുകൂടി പരിഗണിച്ച് അത്യാധുനിക ചികിത്സാസൗകര്യമുള്ള ആശുപത്രിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും സ്വാമി പറഞ്ഞു.
മഅദനിയോടുള്ള നീതിനിഷേധം നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം-എം.പി വീരേന്ദ്രകുമാര്‍
മലപ്പുറം:പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅദനിയോടുള്ള നീതിനിഷേധം രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയ്ക്ക് കളങ്കമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്കായി സോഷ്യലിസ്റ്റ് ജനത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅദനി ഏറെക്കാലമായി വിചാരണത്തടവുകാരനായി കഴിയുന്നു. ആദ്യം കോയമ്പത്തൂര്‍ ജയിലില്‍ വര്‍ഷങ്ങളോളം കിടന്നു. എല്ലാംകഴിഞ്ഞ് ഒടുവില്‍ കോടതി പറഞ്ഞു, മഅദനി കുറ്റം ചെയ്തിട്ടില്ലെന്ന്. ഇപ്പോള്‍ ബാംഗ്ലൂര്‍ ജയിലില്‍. ഇതുവരെ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ തടവില്‍ തകര്‍ന്ന അവസ്ഥയിലാണയാള്‍. ഒരു മനുഷ്യനെ എത്രകാലമാണിങ്ങനെ ജയിലില്‍ കിടത്തുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം. കോയമ്പത്തൂര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിനുള്ളതിനേക്കാള്‍ ശിക്ഷ മഅദനി അനുഭവിക്കേണ്ടി വരുമ്പോള്‍ എവിടെ നമ്മുടെ നീതിബോധം, എവിടെ ധാര്‍മ്മികത- വീരേന്ദ്രകുമാര്‍ പറഞ്ഞു.
മഅദനിക്ക് ചികിത്സ ലഭ്യമാക്കണമെന്നത് ന്യായമായ ആവശ്യം - വയലാര്‍ രവി
തിരൂര്‍: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കണമെന്നും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. മഅദനിക്ക് ചികിത്സ കൊടുക്കാനുള്ള കാര്യം കോടതി തീരുമാനിക്കേണ്ടതാണ്. മഅദനിയുടെ മോചനവും ചികിത്സയും കേരള കര്‍ണാടക സര്‍ക്കാരുകള്‍ കൂടിച്ചേര്‍ന്ന് ആലോചിക്കേണ്ടതാണ് - വയലാര്‍ രവി പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് പറഞ്ഞത് നല്ല കാര്യമാണ്. മഅദനിയുടെ മോചനം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ തന്നെ സമീപിച്ചിരുന്നുവെന്നും വയലാര്‍ രവി പറഞ്ഞു.
മഅദനിക്ക് നീതി നിഷേധിക്കുന്നത് അപകടം: എസ്.എസ്.എഫ്
കരുനാഗപ്പള്ളി: മഅദനിക്ക് നീതി നിഷേധിക്കുന്നത് അപകടകരമായ സ്‌ഥിതി വിശേഷം സൃഷ്‌ടിക്കപ്പെടുമെന്ന് എസ്.എസ്.എഫ് സംസ്‌ഥാന ഡെപ്യൂട്ടി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് കരുനാഗപ്പള്ളി ഡിവിഷന്‍ റാലിയുടെ സമാപനത്തോടെ നടന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുന്‍ വിധിയോട് കൂടിയുള്ള സമീപനമാണോ നീതിന്യായവ്യവസ്‌ഥകള്‍ മഅദനിയുടെ കേസിനെ സമീപിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് രാജ്യത്തെ ഭരണനീതി നിര്‍വഹണ സംവിധാനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടാന്‍ കാരണമാകും. നിരവധി രോഗങ്ങള്‍ക്കടിമയായ അദ്ദേഹത്തിന് വിദഗ്‌ദ ചികിത്സയും ജാമ്യവും ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഅദനി: കര്‍ണാടക മുഖ്യമന്ത്രിയെ കാണുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അബ്ദുന്നാസിര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും വിചാരണ നീതിയുക്തവും വേഗത്തിലുമാക്കാനും നിയമസഭയും സര്‍ക്കാറും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ നേതാക്കള്‍ക്ക് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം നിവേദനം നല്‍കി. ജനുവരി മൂന്നിന് കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍കണ്ട് മഅദനിക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി ഫോറം നേതാക്കള്‍ പറഞ്ഞു.

മഅദനി നീതി നിഷേധത്തിന്റെ ഇര. എം.എ ബേബി
മലപ്പുറം: രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം നിയമവിരുദ്ധ നിയമമായി മാറിയിരിക്കുന്നുവെന്ന് സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഇതിന്റെ ഇരയായാണ് മഅദനി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്നത്. ഭരണകൂടത്തിന്റെ ഇത്തരം നടപടികളാണ് യഥാര്‍ത്ഥത്തില്‍ ഭീകരത ഉല്‍പാദിപ്പിക്കുന്നത്. മഅദനിക്ക് വേണ്ടി മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ശബ്ദിക്കേണ്ട സമയമായെന്നും പി.ഡി.പി സംഘടിപ്പിച്ച മലബാര്‍ സംഗമം ഉദ്ഘാടനം ചെയ്ത് എം.എ ബേബി പറഞ്ഞു. മഅദനി നീതി നിഷേധത്തിന് ഇരയായാണ് ജയിലില്‍ കഴിയുന്നത്. സമൂഹം ചെയ്ത തെറ്റിന് പശ്ചാത്താപമെന്ന നിലയിലാണ് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅദനിയുമായി സി.പി.ഐ(എം) നേതാക്കള്‍ വേദി പങ്കിട്ടത്. ഇപ്പോള്‍ വീണ്ടും മഅദനിക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുന്നതായും എം.എ ബേബി പറഞ്ഞു.

മഅദനിക്ക് നീതി ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും: ചെന്നിത്തല
ശാസ്താംകോട്ട: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടു മഅദനിക്കു ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മഅദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍ക്ക് ഉറപ്പു നല്‍കി. ശനിയാഴ്ച ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ചെന്നിത്തലയ്ക്ക് മാസ്റ്റര്‍ നല്‍കിയ നിവേദനം സ്വീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅദനി: സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.പി.എ. മജീദ്
കോഴിക്കോട്: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് മാനുഷിക പരിഗണന ലഭിക്കണമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന മഅദനിക്ക് കര്‍ണാടക സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഗുരുതര രോഗങ്ങളാല്‍ വലയുന്ന അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കണം. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.

മഅദനിക്ക് നീതി; നിയമസഭയില്‍ ഉന്നയിക്കുമെന്ന് കോടിയേരി
തൃശ്ശൂര്‍: അബ്ദുള്‍ നാസര്‍ മഅദനിക്ക് നിയമപരവും മാനുഷികവുമായ നീതി ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് നിയമസഭയില്‍ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തൃശ്ശൂര്‍ പ്രസ്‌ക്‌ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅദനി സ്വന്തം ചെലവില്‍ ചികിത്സിച്ചോട്ടെയെന്ന് പറയുന്നത് കോടതിയായാലും ശരിയല്ല. വിചാരണ വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിക്കണം. മുമ്പ് തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ മഅദനിക്ക് മാനുഷിക പരിഗണന ഉറപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം അതീവ മോശമായതിനാല്‍ പെട്ടെന്ന് ഇടപെടേണ്ടതുണ്ട്-കോടിയേരി പറഞ്ഞു.

ചികിത്സ ലഭ്യമാക്കണം -കെ.എം. മാണി
പത്തനംതിട്ട:അബ്ദുള്‍ നാസര്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടു. പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കര്‍ണ്ണാടക ഹൈക്കോടതിയുമായി ആലോചിച്ച് അവിടത്തെ സര്‍ക്കാര്‍ നടപടിയെടുക്കണം .മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചറിയാന്‍ കേരള സര്‍ക്കാര്‍ ഒരു സംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും അദ്ദേഹം പറഞ്ഞു

ഒരു മുസ്‌ലീമിനെയും അന്യായമായി ജയിലിലിടാന്‍ അനുവദിക്കില്ല -ഇ.അഹമ്മദ്
കാസര്‍കോട്:ഇന്ത്യയില്‍ ഒരു മുസ്‌ലീമിനെയും എവിടെയും അന്യായമായി ജയിലിലിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റുമായ ഇ.അഹമ്മദ് പറഞ്ഞു. തടവില്‍ കിടക്കുന്നയാളെ വിചാരണയ്ക്ക് വിധേയനാക്കണം. നീതിയും സുരക്ഷയും ലഭിക്കണം. അത് മൗലികാവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
മഅദനി മോചനത്തിന് നിയമ സഭ പ്രമേയം പാസാക്കണം
പഴയങ്ങാടി: അബ്ദുന്നാസിര്‍ മഅദനിയുടെ മോചനത്തിന് കേരള നിയമ സഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅദനിക്ക് നീതി ലഭ്യമാകണമെന്ന മുസ്ലിം ലീഗിന്‍െറ ആവശ്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വിചാരണ കൂടാതെ തടവിലിടുന്നതിനോടു യോജിക്കാനാവില്ലെന്നു മുസ്ലിം ലീഗ് ദേശീയ ട്രഷററും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ പൊതു സമൂഹത്തിന്‍റെ വികാരത്തോടൊപ്പമായിരിക്കും മുസ്ലിം ലീഗും യുഡിഎഫും. ഒരു വ്യക്തിക്കും നീതി നിഷേധിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മഅദനിയുടെ മോചനത്തിനു എന്‍.സി.എച്ച്.ആര്‍.ഒ പ്രതിജ്ഞാബദ്ധം : ഗ്രോ വാസു
മലപ്പുറം: അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടക്കപ്പെട്ട അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിനു വേണ്ടി എല്ലാവിധ പ്രക്ഷോഭങ്ങള്‍ക്കും എന്‍.സി.എച്ച്.ആര്‍.ഒ നേതൃത്വം നല്‍കുമെന്നു എ വാസു. മലപ്പുറം ടൗണ്‍ ഹാളില്‍ എന്‍.സി.എച്ച്.ആര്‍.ഒ ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . ഇപ്പോള്‍ മഅദനി ജയിലില്‍ അകപ്പെട്ടിരിക്കുന്നത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമായിട്ടാണ്. മുസ്‌ലികളെ ഭീകരവാദികളാക്കുകയെന്ന ഹിഡന്‍ അജണ്ടയാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്ക് മാനുഷിക പരിഗണന നല്‍കണം: സിപിഐ എം
തിരു: ബംഗളൂരുവിലെ ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ഇന്ത്യയിലെ ഏത് പൗരനും അവകാശപ്പെട്ട നീതിയും മാനുഷിക പരിഗണനയും ലഭിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടവരെ ശിക്ഷിക്കുകയും നിരപരാധിയാണെന്ന് കണ്ട് മഅദനിയെ മോചിപ്പിക്കുകയുമാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കപ്പെടുന്നതുവരെ ഒമ്പതരവര്‍ഷം മഅദനിക്ക് ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍ മറ്റൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂര്‍ സ്ഫോടനകേസില്‍ മഅദനിയെ പ്രതിയാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തത്. ഭീകരവാദം തടയല്‍ നിയമപ്രകാരം മഅദനിയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ താല്‍പര്യങ്ങളും ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. കര്‍ണ്ണാടകത്തിലാവട്ടെ തീവ്രവാദികളെന്ന് മുദ്രകുത്തി ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ജയിലില്‍ അടക്കുന്ന പ്രശ്നങ്ങള്‍ വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ രോഗം കൊണ്ട് ഏറെ ബുദ്ധിമുട്ടുന്ന മഅദനിക്ക് ജാമ്യം ലഭിക്കുന്നതിനും ചികിത്സാസൗകര്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള സംവിധാനം നല്‍കുക എന്നത് ഒരു പൗരന് ലഭിക്കേണ്ട അവകാശമാണ്. മഅ്ദനിയുടെ പ്രശ്നത്തില്‍ സിപിഐ എം ന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ ആദ്യകാലത്ത് ഉണ്ടായ നിലപാടുകളെ മഅദനി തിരസ്കരിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ മഅദനിയോ സുഹൃത്തുക്കളോ മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സിപിഐ എംനില്ല. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ട് പോവണം എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മാനുഷികമായ പരിഗണന മഅദനിക്ക് ലഭിക്കാത്ത ഘട്ടത്തില്‍ മനുഷ്യാവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം എ ബേബിയും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയെ കണ്ട് മഅദനിക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തികച്ചും രാഷ്ട്രീയതാല്‍പര്യത്തോട് കൂടിയുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഅദനിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കുകയാണ് യുഡിഎഫ് ചെയ്തത്. ജയിലില്‍ കിടക്കുന്ന മഅദ്നിയുടെ പിന്തുണ വാങ്ങികൊണ്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ ആ നിലപാട് തിരുത്തി പൊതുധാരയിലേക്ക് വരുന്നതിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച മഅദനിയെ പഴയ തീവ്രവാദപരമായ നിലപാടുകളുടെ പേരുപറഞ്ഞ് ആക്രമിക്കുന്നതിനാണ് കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ ശ്രമിച്ചത്. ഒരു പൗരന്‍ എന്ന നിലയില്‍ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ നേരിടാനുള്ള ഉത്തരവാദിത്തം മഅദനിക്കുണ്ട്. അതേ അവസരത്തില്‍ രോഗിയും അവശനുമായ മഅദനിക്ക് മാനുഷിക പരിഗണന നല്‍കിക്കൊണ്ടാവണം ഇത്തരം നടപടികള്‍ എന്ന കാര്യത്തില്‍ സിപിഐ എം ഉറച്ച് നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടി.
മഅദനിയെ മോചിപ്പിക്കണം -പി.സി. ജോര്‍ജ്
കോഴിക്കോട്:അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഇതിനായി സര്‍ക്കാറിലും യു.ഡി.എഫിലും സമ്മര്‍ദം ചെലുത്തുമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മഅദനി 11വര്‍ഷമായി ജയില്‍വാസം അനുഭവിക്കുന്നു. ആരോപിക്കപ്പെടുന്ന കുറ്റം തെളിയിച്ചാല്‍ ലഭിക്കുന്ന ശിക്ഷയേക്കാള്‍ കൂടുതലാണിത്. വിചാരണപോലുമില്ലാതെ ഇത്രയും വര്‍ഷം ജയിലില്‍ കിടക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.
മഅദനി പ്രശ്‌നം: കൂടിയാലോചിച്ച് തീരുമാനമെടുക്കും-തിരുവഞ്ചൂര്‍
തിരുനാവായ: അബ്ദുല്‍നാസര്‍ മഅദനിയുടെ മോചനം സംബന്ധിച്ച പ്രശ്‌നത്തില്‍ എല്ലാവരുമായും ചര്‍ച്ച നടത്തി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മറ്റ് സംസ്ഥാനത്തായതുകൊണ്ടും നിയമപരമായ വിഷയമായതുകൊണ്ടും നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ