കെ.ടി.ജലീലും പി.ടി.എ.റഹീമും മഅദനിയുടെ കുടുംബ വീട് സന്ദര്‍ശിച്ചു


ശാസ്താംകോട്ട: എം.എല്‍.എ. മാരായ കെ.ടി.ജലീലും പി.ടി.എ.റഹീമും അബ്ദുല്‍ നാസര്‍ മഅദനിയുടെ കുടുംബ വീട് സന്ദര്‍ശിച്ചു

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരുവരും മഅദനിയുടെ മൈനാഗപ്പള്ളി തോട്ടുവാ മന്‍സിലിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്. അരമണിക്കൂറോളം ഇരുവരും മഅദനിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. മഅദനിക്ക് ചികിത്സ ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍പോലും അപകടാവസ്ഥയിലാകുമെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു. മഅദനിയുടെ കാര്യം എം.എ.ബേബി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ചെവിക്കൊണ്ടിട്ടില്ലെന്നും എം.എല്‍.എ.മാര്‍ പറഞ്ഞു.
ചിലര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍പോലും ജാമ്യം നല്‍കുമ്പോള്‍ മഅദനിക്ക് മാത്രം നീതി നിഷേധിക്കപ്പെടുന്നത് ദുഖകരമാണെന്നും അവര്‍ പറഞ്ഞു. സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ.ഗോപന്‍, ഡി.വൈ.എഫ്.ഐ. നേതാക്കളായ അഡ്വ. അന്‍സാര്‍ ഷാഫി, എം.കെ.പ്രദീപ്, റഷീദ് തുടങ്ങിയവരും എം.എല്‍.എ. മാര്‍ക്കൊപ്പം ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.