തിരുവനന്തപുരം : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതിയും മാനുഷിക പരിഗണനയും ചികിത്സയും ലഭ്യമാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. സംസ്ഥാന നേതാക്കള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ കണ്ടു നിവേദനം നല്‍കി. ഇതേ ആവശ്യം ഉന്നയിച്ചു നേതാക്കള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിട്ടുണ്ട്. ജാതി-മത ചിന്തകല്‍ക്കതീതമായും കക്ഷി-രാഷ്ട്രീയ ഭേദമന്യേയും മഅദനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരണമുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടികാട്ടി. പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, മുഹമ്മദ് റജീബ്, സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷ മൌലവി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ