മഅദനിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി


ന്യൂദല്‍ഹി: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ആഭ്യന്തര സെക്രട്ടറി മുഖേന കര്‍ണാടക സര്‍ക്കാറുമായി സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രധാനമന്ത്രിയെ നേരില്‍ കണ്ടു അഭ്യര്‍ത്ഥന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകാവുന്ന സ്ഥിതിയാണെന്ന് സുരേഷ് പ്രധാനമന്ത്രിയെ അറിയിച്ചു. വിചാരണത്തടവുകാരന് മതിയായ ചികിത്സ നല്‍കാത്തത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.