![]() |
പി.ഡി.പി.നിയമസഭയ്ക്ക് മുമ്പില്‍ നടത്തിയ ഉപവാസം കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യുന്നു |
തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനി അനുഭവിക്കുന്ന നീതി നിഷേധവും അന്യായതടവും നീതിന്യായ സങ്കല്‍പ്പങ്ങളെ പറ്റിയുള്ള ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടാന്‍ കാരണമാകുമെന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. മഅദനി വിഷയത്തില്‍ കേരള നിമയസഭ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി നിയമസഭക്ക് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ നിയമത്തിന് മുന്നില്‍ ആരും കുറ്റക്കാരനാകുന്നില്ല എന്ന വസ്‌തുത മഅദനിയുടെ കാര്യത്തില്‍ ലംഘിക്കപ്പെടുകയാണ്.
ആരോഗ്യവാനായിരുന്ന മഅദനി ഒന്‍പതരവര്‍ഷം കോയമ്പത്തൂര്‍ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയത് നിരവധി രോഗങ്ങളുമായിട്ടായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി അര്‍ഹമായ ചികിത്സയും നീതിയും ലഭ്യമാകതെ മഅദനി കര്‍ണ്ണാടകത്തില്‍ കഴിയുകയാണ്. കോടതി നിര്‍ദേശമുണ്ടായിരിന്നിട്ടും ചികിത്സ ലഭ്യമാകുന്നില്ല. തന്മൂലം അദ്ദേഹത്തിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടവെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ., പി ശ്രിരാമകൃഷ്‌ണന്‍ എം.എല്‍.എ, ജെ.എം.എഫ് പ്രതിനിധി ഭാസുരേന്ദ്രബാബു, എസ്.കെ.എസ്.എസ്.എഫ്.നേതാവ് നാസര്‍ഫൈസി കൂടത്തായി, ജമാഅത്തെ ഇസ്ലാമി പ്രതിനിധി പി.പി. അബ്‌ദുറഹ്‌മാന്‍ പെരിങ്ങാടി, പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സുബൈര്‍ സബാഹി,തോമാസ് മാഞ്ഞൂരാന്, സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാര്‍ മേത്തര്‍, അഡ്വ കാഞ്ഞിരമറ്റം സിറാജ്, അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ. ഷംസുദീന്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു. വി.എം.സുധീരന്‍ പൂന്തുറ സിറാജിനു നാരങ്ങ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ