കാസര്‍കോട് : മഅദനിയുടെ ചികിത്സാകാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കടുത്ത രോഗബാധിതനായി മരണത്തോട് മല്ലടിച്ച് ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന വികലാംഗനും, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്ത പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനി സ്വതന്ത്ര ചികിത്സ നടത്തുന്നതിന് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ മഅദനി കേരളത്തില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും, കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ഇപ്പോഴും പ്രതിയാണെന്നുള്ള തരത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ അസത്യവാങ്മൂലം സമര്‍പ്പിക്കുകയും മഅദനിയുടെ ചികിത്സയുടെ കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് കൈമലര്‍ത്തുകയും ചെയ്തതിലൂടെ കര്‍ണ്ണാടക മുഖ്യമന്ത്രി രാജ്യത്തേയും ജനങ്ങളേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് സക്കിര്‍ ഹുസൈന്‍, സെക്രട്ടറി മുഹമ്മദ് ബെള്ളൂര്‍, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹമീദ് കെടഞ്ചി എന്നിവരും സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ