ജനസംഖ്യാനുപാതിക സംവരണത്തിന് കമ്മീഷനെ നിയോഗിക്കണം- മഅദനി

കോട്ടയം:ജനസംഖ്യാനുപാതിക സംവരണമാണ് ആവശ്യമെന്നും ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സമ്പൂര്‍ണ്ണ സാമൂഹിക നീതി സാധ്യമാക്കുന്നതിനു ഓരോ ജാതി മത വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതിക സംവരണം ഏര്‍പ്പെടുത്തണം.സാമുദായിക സംവരണം നിലവിലുള്ളപ്പോള്‍ത്തന്നെ ദളിത് ക്രിസ്ത്യാനികളില്‍ പലര്‍ക്കും സംവരണാനുകൂല്യം ലഭിക്കുന്നില്ല മഅദനി ചൂണ്ടിക്കാട്ടി. സംവരണം സംബന്ധിച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ ആത്മാവിനും
സത്തക്കും  ചേര്‍ന്നതല്ല. ബ്രാഹ്മണരിലെ ദരിദ്രര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ അടുത്തെങ്ങും എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ദളിത് ക്രൈസ്തവര്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്നു ആദ്യം ആവശ്യം ഉന്നയിച്ചതു പി.ഡി.പി.യാണ്. സ്വകാര്യമേഖലയിലും സംവരണം ആവശ്യമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്- അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമ്പൂര്‍ണ സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന് എന്‍.എസ്.എസ്. പോലെയുള്ള സാമുദായിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും പി.ഡി.പി. തയ്യാറാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക,ന്യൂനപക്ഷവേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി. ഫിബ്രവരി ഒന്ന് മുതല്‍ 17 വരെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രസുരക്ഷായാത്ര നടത്തുമെന്നും മഅദനി അറിയിച്ചു. ഫിബ്രവരി ഒന്നിന് മഞ്ചേശ്വരത്തുനിന്നാരംഭിക്കുന്ന യാത്ര മഅദനിയാണ് നയിക്കുക. 17-ാം തീയതി തിരുവനന്തപുരത്ത് റാലിയോടെ സമാപിക്കും.

ജ്യോതിഭാസുവിന്റെ നിര്യാണം ചെയര്‍മാന്‍ അനുശോചിച്ചു

മതേതരത്വത്തിന്റെ ശക്തനായ വക്താവായിരുന്നു ജ്യോതിഭാസുവിന്റെ നിര്യാണത്തിലൂടെ ജനാതിപത്യ ഇന്ത്യക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നും കുറ്റിയറ്റുപോകുന്ന സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മ അദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.