.jpg)
ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണം-മഅദനി
Posted on: 15 Feb 2010
പത്തനംതിട്ട:ജനസംഖ്യാനുപാതികമായ സംവരണം നടപ്പാക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അവഗണിക്കപ്പെട്ടവരുടെ ഒപ്പം നിന്നതുകൊണ്ട്
പി.ഡി.പി.യും പ്രവര്‍ത്തകരും പീഡനങ്ങള്‍ നേരിടുകയാണ്. രാജ്യത്ത് എന്തു പ്രശ്‌നമുണ്ടായാലും അതിനുകാരണക്കാര്‍ മുസ്ലിങ്ങളാണെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു-മഅദനി പറഞ്ഞു.
വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോണ്‍ തുണ്ടുകുളം, വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, മുഹമ്മദ് റജീബ്, സി.എച്ച്. അഷ്‌റഫ്, സാബ കൊട്ടാരക്കര, നിസാര്‍ മേത്തര്‍, ചന്ദ്രന്‍ തൃപ്പുണത്ത്, അസിം എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ല ചുങ്കപ്പാറ, പന്തളം എന്നിവിടങ്ങളിലും ജാഥയ്ക്ക് സ്വീകരണം നല്‍കി.
പി.ഡി.പി. ജാഥയ്ക്ക് സ്വീകരണം നല്‍കി
Posted on: 13 Feb 2010
കാഞ്ഞിരപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്രയ്ക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ സ്വീകരണം നല്‍കി. പി.ഡി.പി. നിയോജകമണ്ഡലം പ്രസിഡന്റ് സഫറുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല രാജ്, സുബൈര്‍ സെബാഹി, ഗഫൂര്‍ പുതുപ്പാടി, ഷാജി ഇബ്രാഹിം, അനൂപ് വരാപ്പള്ളി, മുഹമ്മദാലി, കെ.എച്ച്. റാഫി എന്നിവര്‍ പ്രസംഗിച്ചു.
മഅദനിയുടെ രാഷ്ട്രസുരക്ഷായാത്ര ഇന്ന് ജില്ലയില്‍
Posted on: 11 Feb 2010
നെടുങ്കണ്ടം:പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വ്യാഴാഴ്ച ജില്ലയിലെ മൂന്നുകേന്ദ്രത്തില്‍ സ്വീകരണം നല്‍കും. രാവിലെ 10.30ന് തൊടുപുഴയിലും 2.30ന് അടിമാലിയിലും വൈകീട്ട് 5 മണിക്ക് നെടുങ്കണ്ടത്തുമാണ് സ്വീകരണം.
രാഷ്ട്രസുരക്ഷാസന്ദേശയാത്ര ജില്ലയിലെത്തി
കൂറ്റനാട്: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ ചാലിശ്ശേരിയില്‍ തൃത്താല നിയോജകമണ്ഡലം പി.ഡി.പി. കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ ജില്ലാപ്രസിഡന്റ് മുഹമ്മദലി വല്ലപ്പുഴ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനംചെയ്തു.
ചാനലുകള്‍ പ്രതികളെ തീരുമാനിക്കുകയും വിചാരണ നടത്തുകയും നിരന്തരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയുമാണെന്ന് മഅദനി ആരോപിച്ചു. രാജ്യത്തെ സംവരണപ്രശ്‌നം ഇന്ന് തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. ജനസംഖ്യാനുപാതിക സംവരണമാണ് നടപ്പാക്കേണ്ടതെന്നും മഅദനി പറഞ്ഞു.
ചാലിശ്ശേരിയില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സെക്രട്ടറിമാരായ വള്ളിക്കുന്നം പ്രസാദ്, സി.എച്ച്. അഷ്‌റഫലി അടിമാലി, മുഹമ്മദ്കുട്ടി കേച്ചേരി, നിസാര്‍ മേത്തര്‍, സിയാവുദ്ദീന്‍, മണ്ഡലം പ്രസിഡന്റ് പി. ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്രയ്ക്ക് കൊപ്പം, പാലക്കാട് എന്നിവിടങ്ങളിലും സ്വീകരണംനല്‍കി.
രാഷ്ട്ര സുരക്ഷാസന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
താമരശ്ശേരി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് കൈതപ്പൊയിലില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് വി.കെ. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ പുതുപ്പാടി, അഡ്വ. വള്ളിക്കുന്നം പ്രസാദ്, ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. കെ. സിദ്ദിഖ് സ്വാഗതവും സയീദ് പുതുപ്പാടി നന്ദിയും പറഞ്ഞു
പിഡിപി യാത്രയ്ക്ക് പഴയങ്ങാടിയില്‍ സ്വീകരണം നല്‍കി

പഴയങ്ങാടി: മാധ്യമങ്ങളുടെ വിചാരണയുടെ രക്തസാക്ഷിയാണ് സൂഫിയയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി പറഞ്ഞു. പിഡിപി രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് മാട്ടൂല്‍ ജെസിന്തയ്ക്ക് സമീപം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് പുറക്കാട് അധ്യക്ഷനായി. സ്വാമി വര്‍ക്കല രാജ്, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഗഫൂര്‍ പുതുപ്പാടി, ഹംസ മാലൂര്‍, യു.കെ.അബ്ദുള്‍റഷീദ് മൗലവി, സുബൈര്‍ പുഞ്ചവയല്‍, നിസാര്‍ മേത്തര്‍ എന്നിവര്‍ സംസാരിച്ചു.
ന്യൂനപക്ഷങ്ങളെ മാധ്യമങ്ങള്‍ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു: മദനി
തളിപ്പറമ്പ്: ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് മാധ്യമങ്ങള്‍ വേട്ട നടത്തി പീഡിപ്പിക്കുകയാണെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍ മദനി. മദനി നയിക്കുന്ന രാഷ്ട്രസുരക്ഷാസന്ദേശയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. `ഞാന്‍ ഭയക്കുന്നത് ബാരക് ഒബാമയെയോ എന്‍ ഐ എയോ, പോലീസിനെയോ അല്ല, പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ് ആറബ്ബിന്റെ മുന്നില്‍ മാത്രമേ ഞാന്‍ തലകുനിക്കൂകയുള്ളൂ. എന്റെ അര്‍പ്പണവും സമര്‍പണവും അല്ലാഹുവിനാണ്. ആ അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ പറയുന്നു കളമശ്ശേരിയില്‍ ബസ് കത്തിക്കുന്ന കാര്യം സൂഫിയ മദനിക്കറിയില്ലായെന്നും എന്നാല്‍ മാധ്യമവേട്ട് കൊണ്ട് എന്റെ ഭാര്യയെ പ്രതിയാക്കുകയായിരുന്നു. 2005ല്‍ സംവിച്ച കാര്യത്തിന് അഞ്ച് കൊല്ലത്തിന് ശേഷമാണ് സൂഫിയയെ അറസ്റ്റുചെയ്യുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അടക്കം എന്നെയും ഭാര്യ സൂഫിയയെയും ചോദ്യം ചെയ്‌തപ്പോള്‍ സൂഫിയ പ്രതിയായിരുന്നില്ല.
മാധ്യമങ്ങള്‍ നടത്തുന്ന വേട്ട മദനിയെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം മാധ്യമവിചാരണ നടത്തി നിരപരാധികളെ പീഡിപ്പിക്കുകയാണ്. സ്വാമി ദയാനന്ദ പാണ്ഡെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായ ശ്രീകാന്ത് പുരോഹിതും അറസ്റ്റിലായി ജയിലിലടച്ചതോടെയാണ് ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കുറവ് വന്നത്. ഇന്ത്യയില്‍ മുസ്‌ലിംഭീകരരുണ്ടായിരുന്നില്ല. മര്‍ദിതനും പീഡിതനും പറയുന്ന കാര്യങ്ങള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയില്ലെന്നും ലഷ്‌കറെ കമാന്റര്‍ ഉമര്‍ മദനിയെ അറസ്റ്റുചെയ്‌തപ്പോള്‍ അബ്ദുനാസര്‍ മദനിയുടെ ഫോട്ടോ കാണിച്ച മാധ്യമങ്ങളാണ് ഇവിടെയുള്ളത്. മതേരത്വവാദികളായവരെ ഒന്നിപ്പിച്ച് ന്യൂനപക്ഷവേട്ടക്കെതിരെ പോരാടണമെന്നും ഒരുതരത്തിലുള്ള ഭീകരതയെയും അംഗീകരിക്കുന്നില്ലെന്നും മദനി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നിസാര്‍ മേത്തറിന്റെ അധ്യക്ഷതയില്‍ യു.കെ.അബ്ദുള്‍റഷീദ് മൗലവി പൊതുസമ്മേളനം ഉല്‍ഘാടനംചെയ്തു. വര്‍ക്കല രാജ്, ഗഫൂര്‍ പുതുവാടി, സെമീര്‍ പയ്യനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ഹംസ മാലൂര്‍ സ്വാഗതംപറഞ്ഞു.
ഹിന്ദുതീവ്രവാദം ഇസ്‌ലാംഭീകരവാദം എന്നീ പ്രയോഗങ്ങള്‍ ഉപേക്ഷിക്കണം -മഅദനി
കണ്ണൂര്‍: ഹിന്ദുതീവ്രവാദം എന്ന പദപ്രയോഗം ഉപേക്ഷിക്കപ്പെടണമെന്നും മുസ്‌ലിംതീവ്രവാദം ഇസ്‌ലാം ഭീകരവാദം എന്ന് പറയരുതെന്നും പി.ഡി.പി. സംസ്ഥാന ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു. പി.ഡി.പി. രാഷ്ട്രസുരക്ഷായാത്രയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ എല്ലാഭീകരവാദികളും മുസ്‌ലീങ്ങളാണെന്ന മട്ടില്‍ പ്രചാരണംഅഴിച്ചുവിട്ടത് അമേരിക്കയാണ്. ലോകത്തിലെ ഏറ്റുംവലിയ ഭീകരവാദിയായ അമേരിക്ക മുസ്‌ലിം മതവിഭാഗത്തെ നുണപ്രചാരണങ്ങളിലൂടെ ലോകത്തിനുമുന്നില്‍ തെറ്റായി അവതരിപ്പിച്ചു.
പി.ഡി.പി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പുറക്കാട്ട് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര തുടങ്ങിയവര്‍ സംസാരിച്ചു.
മതത്തെ അറിയാത്തവര്‍ ഭീകരവാദികളാവുന്നു -മഅദനി
മട്ടന്നൂര്‍: മതത്തെ അറിയാത്തവരും തെറ്റിദ്ധരിക്കുന്നവരുമാണ് ഭീകരവാദികളായി മാറുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പ്രസ്താവിച്ചു. മട്ടന്നൂരില്‍ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റഷീദ് മെരുവമ്പായി അധ്യക്ഷനായി. വര്‍ക്കല രാജ്, ഷമീര്‍ പഴയങ്ങാടി, യു.കെ.അബ്ദുള്‍റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ