മലപ്പുറം: ഏഴുമുതല്‍ ഒമ്പതുവരെ മലപ്പുറത്ത് നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനനഗരിയിലേക്കുള്ള കൊടിമരം വഴിക്കടവില്‍നിന്നും പതാക വെളിയങ്കോട്ടുനിന്നും ചൊവ്വാഴ്ച എത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച യോഗം അലി കാടാമ്പുഴ ഉദ്ഘാടനംചെയ്തു. ഇബ്രാഹിം തിരൂരങ്ങാടി അധ്യക്ഷതവഹിച്ചു. ബാപ്പു പുത്തനത്താണി, അഡ്വ. ഷംസുദ്ദീന്, യൂസഫ് പാന്ത്ര, ജാഫറലിദാരിമി, മുഹമ്മദ് സഹീര്‍, ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി ജില്ലാ സമ്മേളനം: വാഹനപ്രചാരണ ജാഥകള്‍ ഇന്ന് മുതല്‍
മലപ്പുറം: ഏഴ് മുതല്‍ ഒമ്പത് വരെ മലപ്പുറത്ത്നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന്റെ വാഹന പ്രചാരണ ജാഥകള്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വാഹനപ്രചാരണജാഥ നടക്കുക. തിങ്കളാഴ്ച പതാകദിനമായി ആചരിക്കും. വൈകിട്ട് ജില്ലയിലെ 109കേന്ദ്രങ്ങളില്‍ വിളംബര റാലികള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വഴിക്കടവില്‍നിന്ന് കൊടിമര ജാഥയും വെളിയങ്കോട് നിന്ന് പതാക ജാഥയും പുറപ്പെടും. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പഞ്ചായത്ത് മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബാപ്പു പുത്തനത്താണി, ഭാരവാഹികളായ അലി കാടാമ്പുഴ, യൂസുഫ് പാന്ത്ര, ജാഫറലി ദാരിമി, മുഹമ്മദ് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.
പി.ഡി.പി സമ്മേളനം
വേങ്ങര: ജില്ലാ സമ്മേളന പ്രചാരണാര്‍ഥം പി.ഡി.പി ഏ.ആര്. നഗര്‍ പഞ്ചായത്ത് കമ്മിറ്റി കൊളപ്പുറത്ത് സമ്മേളനം നടത്തി. നയരൂപവത്കരണ സമിതി ചെയര്മാന് സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സി. അബു അധ്യക്ഷത വഹിച്ചു. ഹനീഫ പുത്തനത്താണി, വേലായുധന് വെന്നിയൂര്‍, ചേപാലാണി, എം. നൗഷാദ്, അയ്യപ്പന്, റസാഖ്, റഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി. കണ്വെന്ഷന്
വേങ്ങര: പി.ഡി.പി. മണ്ഡലം പ്രതിനിധി കണ്വെന്ഷന് സംസ്ഥാന സെക്രട്ടറി ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. കെ. ചേക്കു അധ്യക്ഷത വഹിച്ചു. സലാം മൂന്നിയൂര്‍. എം. നൗഷാദ്, റസാഖ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കുരുണിയന് ചേക്കു (പ്രസി), അയ്യപ്പന് (വൈ.പ്രസി), നൗഷാദ് മംഗലശ്ശേരി (സെക്ര), റസാഖ് മമ്പുറം (ജോ.സെക്ര), എ.കെ. അഷ്റഫ് (ട്രഷ).
പി.ഡി.പി പതാകജാഥ
എരമംഗലം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍ നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനനഗരിയിലേക്കുള്ള പതാകജാഥ ഏപ്രില്‍ ആറിന് വെളിയങ്കോട്ടുനിന്ന് പുറപ്പെടും. ജില്ലാസമ്മേളന പ്രചാരണാര്‍ഥം പി.ഡി.പി മാറഞ്ചേരി പഞ്ചായത്ത് കൗണ്‍സില്‍യോഗം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് വെളിയങ്കോട് ഉദ്ഘാടനംചെയ്തു. പി.വി. ഏന്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.വി. നസീര്‍, കെ.ടി. ഹുസ്സന്‍, പി.വി. സൈനുദ്ദീന്‍, കെ. അബ്ദുല്‍ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
1000 പേരെ പങ്കെടുപ്പിക്കും
തിരുനാവായ: പി.ഡി.പി മലപ്പുറംജില്ലാ സമ്മേളനത്തിന് 1000 പേരെ പങ്കെടുപ്പിക്കുവാന്‍ പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ എന്‍.വി. അബൂബക്കര്‍ഹാജി, കെ.പി. നസ്റുദ്ദീന്‍, സാജി എടക്കുളം, വീരാന്‍ഹാജി ചെനക്കല്‍, സൈഫുദ്ദീന്, കുഞ്ഞിപ്പ താഴെത്തറ, കബീര്‍ കാരത്തൂര് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വില്പനച്ചരക്കായി മാറുന്നു; ബാസുരേന്ദ്ര ബാബു
മഞ്ചേരി:ജനാധിപത്യത്തെ പണാധിപത്യമാക്കുന്നതില് മുഖ്യ പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളെ വില്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും അടുത്തിടെ പുറത്തു വന്ന പെയ്ഡ് ന്യൂസ് വിവാദം അതിന്റെ ഏറ്റവും വലിയ തെളിവാണെന്നും പ്രശസ്ത മാധ്യമ നിരൂപകന് ബാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു.പി.ഡി.പി.മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്'എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിടമത്സരം ശക്തമായ മാധ്യമരംഗത്താണു ഏറ്റവും വലിയ വര്‍ഗ്ഗസമരം നടക്കുന്നതെന്നും യുദ്ധങ്ങള്‍ പോലും നടക്കുന്നതിനു കാരണമാവും വിധം അക്ഷരങ്ങള്‍ ആയുധങ്ങളായി മാറുകയാണെന്നും
മാധ്യമ പ്രവണകള്‍ക്കെതിരെ ശക്തമായ് ചെറുത്തുനില്പുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക സാംസ്കാരിക പുരോഗതി കൈവരിക്കുന്നതിലും ജനാധിപത്യവും മതേതരത്വവും ശക്ത്മാക്കുന്നതിലുമെല്ലാം വലിയ സംഭാവനകള്‍ നല്കിയ മാധ്യമങ്ങള്‍ ആഗോളീകരണ കാലത്ത് ഈ മൂല്യങ്ങളെല്ലാം നശിപ്പിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുകയാണെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ വര്‍ഗീയതയുടെ കര്‍സേവകരായി മാറിയിരിക്കുകയാണെന്നും സെമിനാറില്‍ സംസാരിച്ച സി.പി.എം.പ്രതിനിധി ടി.പി.സുല്‍ഫിക്കര്‍ അലി അഭിപ്രായപ്പെട്ടു.
ജനപക്ഷത്തു നിന്ന് ഭരണകൂടങ്ങളെ തിരുത്താന്‍ വാച്ച് ഡോഗുകളാകേണ്ട മാധ്യമങ്ങള്‍ ഭരണകര്‍ത്താക്കളുടെ സ്റ്റെനോഗ്രാഫര്‍മാരായി അധ:പതിച്ചിരിക്കുകയാണെന്നു പി.യു.സി.എല്‍.പ്രതിനിധി അഡ്വ.പി.എ.പൌരന് അഭിപ്രായപ്പെട്ടു.
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് വിരോധം പ്രകടിപ്പിച്ചിരുന്ന ആഗോള മാധ്യമങ്ങള്‍ ഇപ്പോള്‍ മുസ്ലിം വിരോധം മുഖ്യ അജണ്ടയാക്കി മാറ്റിയതാണ് ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലും കാണുന്നതെന്നും മുസ്ലിംകളെയും ദളിതുകളെയും വരച്ചുകാട്ടുന്ന മാധ്യമങ്ങള്‍ക്കു തികജ്ഞ വംശീയതയാണുള്ളതെന്നും മൂന്നാര്‍ കയ്യേറ്റം മുസ്ലം ഭീകരതയുടെ ഭാഗമാണെന്നു വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്ന ഭീകരമായ അവസ്ഥയാണു ഇന്നു നിലവിലുള്ളതെന്നു ജമാഅത്ത് പ്രതിനിധി സി.ദാവൂദ് അഭിപ്രായപ്പെട്ടു.
പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്മാന് സി.കെ. അബ്ദുല്‍അസീസ് വിഷയം അവതരിപ്പിച്ചു. മൊയ്തീന്‍കുട്ടി പുളിക്കല്‍ (ഐ.എന്‍.എല്‍), സുഹൈല്‍ പൂങ്ങോട്(എസ്.എസ്.എഫ്), അഷറഫ് ബാഖവി(എസ്. വൈ.എസ്), വി.പി. യഹ്യാഖാന്‍(കെ.എന്‍.എം), പി.ഡി.പി സംസ്ഥാനസെക്രട്ടറി ഗഫൂര്‍ പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു.
സാമ്രാജ്യത്വ ശക്തികളുടെ അപകടകരമായ കടന്നുകയറ്റം അപകടകരമായ അവസ്ഥയില്‍
സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റം ഇന്ത്യയെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിചേര്ന്നിരിക്കുകയാണെന്നു പി.ഡി.പി.നയരൂപീകരണ സമിതി ചെയര്മാന് സി.കെ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.
ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡ്ലിയുടെ കാര്യത്തിലും യു.പി.എ. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന വിധേയത്വം അതിന്റെ തെളിവാണ്. മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റം സമ്മതിച്ച ഹെഡ്ലിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെടാനുള്ള ഉള്‍ക്കരുത്ത് പോലും നമ്മുടെ ദേശീയ ഭരണാധികാരികള്ക്കില്ലതായിരിക്കുന്നു.
ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചമ്രവട്ടം ജങ്ക്ഷനില്‍ പി.ഡി.പി. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്ത് നില്‍പ്പും' സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു സി.കെ.അബ്ദുല്‍ അസീസ്.
സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി മോഡറേറ്ററായിരുന്നു.എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്,പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പടി, കെ.പി.അബ്ദുല്‍ ജബ്ബാര്‍, അഷ്റഫ് കോക്കൂര്‍, മൊയ്തീന്‍കുട്ടി പുളിക്കല്‍, നൌഷാദ് ബാബു, കെ.കെ.ഇല്യാസ്, അഷറഫ് ചെട്ടിപ്പടി, സാലിഹ് കിഴക്കേതില്‍, രവി തേലത്ത് എന്നിവര്‍ സംസാരിച്ചു.
പി.ഡി.പി സെമിനാര്‍ നാളെ
Posted on: 18 Mar 2010
പൊന്നാനി: ഏപ്രില്‍ ഏഴുമുതല്‍ മലപ്പുറം ഉമര്‍ഖാസി നഗറില്‍നടക്കുന്ന പി.ഡി.പി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചമ്രവട്ടം ജങ്ഷനില്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും ചെറുത്തുനില്പും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പി.ഡി.പി നയരൂപവത്കരണ സമിതി ചെയര്മാന് സി.കെ. അബ്ദുള്അസീസ് ഉദ്ഘാടനം ചെയ്യും. ഹനീഫ പുത്തനത്താണി മോഡറേറ്ററായിരിക്കും.
ജില്ലാ ജോയന്റ് സെക്രട്ടറി ജഅ്ഫറലി ദാരിമി, എം.എ.അഹമ്മദ് കബീര്‍, അസീസ് വെളിയങ്കോട്, സി.പി.മുഹമ്മദ് അഷ്റഫ്, കല്ലിങ്ങല്‍ മൂസ എന്നിവര്‍ സംബന്ധിച്ചു.
------------------------------------------------------------------------------------------------------------
'സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 7,8, 9 തീയതികളില്‍ മലപ്പുറം ഉമര്‍ ഖാസി നഗറില്‍ നടക്കുന്ന ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ മലപ്പുറം ജില്ലയിലെങ്ങും വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയിലെങ്ങും സമ്മേളന പ്രചരണാര്‍ത്ഥം ബോര്‍ഡുകളും ചുവരെഴുത്തുകളും തുടങ്ങി കഴിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ഗ്രഹ സന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, വാഹന പ്രചാരണ ജാഥകള്‍,കോര്‍ണര്‍ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും.ഏപ്രില്‍ ഏഴിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്
ഔപചാരിക തുടക്കമാവും.അന്നേ ദിവസം രാവിലെ പത്തു മണിക്ക് പ്രതിനിധി സമ്മേളനവും രണ്ടുമണിക്ക് തൊഴിലാളി സംഗമവും വൈകിട്ട സൌഹ്രദ സംഗമവും നടക്കും.സമ്മേളന നഗരിയി ഉയര്‍ത്താനുള്ള കൊടിമരം ഏപ്രില്‍ ആറിനു മഞ്ചേരി - വഴിക്കടവില്‍ നിന്നും കൊടിമരത്തില്‍ നാട്ടാനുള്ള പതാക ജാഥ വെളിയങ്കോടു നിന്നുമാണു പുറപ്പെടുക.പ്രവര്‍ത്തകരുടെ അകമ്പടിയോടുകൂടി ജാഥയായി കൊണ്ടുവരും.ഏപ്രില്‍ 8 വ്യാഴായ്ച രാവിലെ 10 മണിക്കു പ്രവാസി സംഗമവും, ഉച്ചക്കു രണ്ടിനു വിദ്യാര്‍ത്ഥി സംഗമവും വൈകിട്ട് നാലിനു ജില്ലാ കൊണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.ഏപ്രില്‍ 9 വെള്ളിയാഴ്ച മൂന്നു മണിക്കു മലപ്പുറം ജില്ലയില്‍ പാര്‍ട്ടിയുടെ കരുത്തു വിളിച്ചോതുന്ന ശക്തി പ്രകടനവും വൈകിട്ട് 5 നു ഉമര്‍ ഖാസി നഗറില്‍ മഹാ സമ്മേളനവും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ 26 വരെ ജില്ലയിലെ നാലു പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍ നടക്കും.
19 മാര്‍ച്ച് വെള്ളി പൊന്നാനി)
സാമ്രാജ്യത്വ - ഫാസിസ്റ്റ് ഭീകരതയും പരിഹാര മാര്‍ഗ്ഗങ്ങളും
20 മാര്‍ച്ച് ശനി (മഞ്ചേരി)
വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്ന മാധ്യമ സംസ്കാരം
26 വെള്ളി (കോട്ടക്കല്‍)
സംവരണം നല്‍കാതെ വഞ്ചിക്കുന്ന അവകാശം
28 ഞായര്‍ (ചെമ്മാട്)
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മലപ്പുറത്തിന്റെ പങ്ക്
എന്നീ വിഷയങ്ങളിലാണു സെമിനാറുകള്‍ നടക്കുക. ഹനീഫ പുത്തനത്താണി, എന്‍.എം. സിദ്ദീഖ് താനൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. പി.ഡി.പി. നയരൂപീകരണ സമിതി ചെയര്മാന് സി.കെ.അബ്ദുല്‍ അസീസ് മോഡറേറ്ററായിരിക്കും.
പി.ഡി.പി ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
Posted on: 03 Mar 2010
മലപ്പുറം: ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന പി.ഡി.പി ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. സി.കെ. അബ്ദുല്‍അസീസ് മുഖ്യ രക്ഷാധികാരിയും ഗഫൂര്‍ പുതുപ്പാടി, ഹനീഫ പുത്തനത്താണി എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹിം തിരൂരങ്ങാടി ചെയര്‍മാനും ബാപ്പു പുത്തനത്താണി ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ സമ്മേളനത്തിന്റെ പ്രചാരണപരിപാടികള്‍ക്ക് സ്വാഗതസംഘം യോഗം അന്തിമ രൂപംനല്കി. പഞ്ചായത്ത്, മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍, പദയാത്രകള്‍, സെമിനാറുകള്‍, നാട്ടുകൂട്ടങ്ങള്‍, ഗൃഹസന്ദര്‍ശനം, സായാഹ്ന ചര്‍ച്ചകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തും. മാര്‍ച്ച് എട്ടിന് പുത്തനത്താണി സി.വി ഓഡിറ്റോറിയത്തില്‍ ജില്ലാതല നേതൃസംഗമം നടക്കും.
യോഗത്തില്‍ ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷതവഹിക്കും. ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു. വേലായുധന് വെന്നിയൂര്‍, യൂസഫ് പാന്ത്ര,മുഹമ്മദ് സഹീര്‍ മലപ്പുറം, ജാഫര്‍ അലി ദാരിമി, ഇല്യാസ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.




മര്‍ദ്ധിതരുടെ പക്ഷത്ത് നിന്ന് കൊണ്ട്ട് മര്ദ്ധകര്ക്ക് എതിരില്‍ ശക്തമായ ചെറുത്ത് നില്പിന്റെ രാഷ്ട്രീയം,
മറുപടിഇല്ലാതാക്കൂമലപ്പുറത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മനസ്സിന്റെ വിളിക്ക് ഉത്തരം നല്കി, പൂര്‍വ്വികര്‍ സമ്മാനിച്ച സാംസ്കാരിക പൈത്രകത്തിന്റെ വീണ്ടെടുപ്പിന്......
മലപ്പുറ മനസ്സിന്റെ കൂടെ നില്ക്കാന്, അതിനെ നയിക്കാന്‍............. അഹങ്കാരത്തിന്റെയും, നിഷേധത്തിന്റെയും അന്ധതയെ തുറന്നു കാണിക്കാന്‍ ....
ഈ അപ്രമാധിതത്വതിന്നു എതിരില്‍ ജനതയെ സമര സജ്ജമാക്കാന്‍..
പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സാധിക്കട്ടെ... എന്നാ ആശംസയോടെ
നാമൂസ് ഖത്തര്‍