പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം അല്‍-കോബാര്‍ മേഖല
ജിദ്ദ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ കള്ളക്കേസില്‍ കുടുക്കാന്‍കര്‍ണാടക പോലീസും ഇന്റലിജന്‍സ് ബ്യൂറോയിലെ ചില ഉദ്യോഗസ്ഥരും നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം അല്‍-കോബാര്‍ മേഖല കണ്‍വെന്‍ഷന്‍ വിലയിരുത്തി.
വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കെതിരെയും മഅദനിക്കെതിരെയും നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പ്രവാസികളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ അഭ്യര്‍ഥിച്ചു. മഅദനിക്കും കുടുംബാംഗങ്ങള്‍ക്കും കണ്‍വെന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മഅദനിക്ക് നേരേ നടക്കുന്ന നീക്കത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഷിഹാബുദ്ദീന്‍ അമ്പലംകുന്നിന്റെ അധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷന്‍ അബ്ദുള്‍ ഷുക്കൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സജീവ് താജുദ്ദീന്‍ കൊട്ടാരക്കര മുഖ്യ പ്രഭാഷണം നടത്തി. നവാസ് കൊടുങ്ങല്ലൂര്‍, സക്കീര്‍ ഹുസൈന്‍, അബൂബക്കര്‍, ഹമീദ് മഞ്ചേശ്വരം, ഷാഫി കാസര്‍കോട്, അബ്ദുള്‍ റഷീദ് ദാരിമി, കബീര്‍ തിരുവനന്തപുരം, ജമാല്‍ പഴയങ്ങാടി, സവാദ് അലി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. അനസ് തങ്ങള്‍ കണിയാപുരം സ്വാഗതവും പി.ടി. കോയ പൂക്കിപ്പറമ്പ് നന്ദിയും പറഞ്ഞു.
പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി കമ്മിറ്റി
ജിദ്ദ: തടിയന്റവിട നസീര്‍ താന്‍ മഅദനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞതോടെ, നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്ന മുടന്തന്‍ ന്യായം പൊളിഞ്ഞിരിക്കയാണെന്നും കേസില്‍ കുടുക്കിയ നടപടിക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണെന്ന് തെളിഞ്ഞിരിക്കയാണെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി കമ്മിറ്റി ആരോപിച്ചു. ഇനിയെങ്കിലും മഅദനിക്കെതിരെ കെട്ടിച്ചമച്ച കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം.
ജയില്‍ മോചനത്തിന് ശേഷം കേരള പൊലീസിന്റെ ബി.കാറ്റഗറി സുരക്ഷയില്‍ 24 മണിക്കൂറും പൊലീസ് സുരക്ഷയില്‍ കഴിയുകയും തന്റെ എല്ലാ യാത്രയും ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്ന മഅദനി കര്‍ണാടകയിലെ കുടകില്‍ പോയി നസീറിന്റെ ക്യാമ്പ് സന്ദര്‍ശിച്ചുവെന്ന കുറ്റപത്രത്തിലെ പരാമര്‍ശം തികഞ്ഞ അസംബന്ധവും വസ്തുതക്ക് നിരക്കാത്തതുമാണ്. ത്വരീഖത്ത് പോലുള്ള ആത്മീയ ചിന്തകള്‍ ഒരു തരത്തിലും അംഗീകരിക്കാത്ത മൗദൂദി, സയ്യിദ് ഖുത്തുബ്, ഹസനുല്‍ ബന്ന തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ച് മഅദനി താന്‍ അംഗമല്ലാത്ത ഹൈദരാബാദ് കേന്ദ്രായ നൂരിശാ ത്വരീഖത്തില്‍ ചേരുവാന്‍ നസീറിനോട് പറഞ്ഞു എന്ന കുറ്റപത്രത്തിലെ പരാമര്‍ശം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് ഭാരവാഹികളായ അശറഫ് പൊന്നാനി, ഇ.എം. അനീസ്, അന്‍സാരി കൊട്ടാരക്കര, ദിലീപ് താമരക്കുളം, അബ്ദുല്‍ റഊഫ് തലശ്ശേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ