മഅദനിക്കെതിരായ നീക്കത്തിന് താക്കീതായി കോഴിക്കോട് ഉജ്ജ്വല ബഹുജനറാലി

കോഴിക്കോട്: മഅദനിക്കെതിരായ നീക്കത്തിന് താക്കീതായി നഗരത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു. മഅദനി സംരക്ഷണ സമര സമിതിയുടെ ആഭിമുഖ്യത്തില് നടന്ന റാലി അന്യായമായ മഅദനി വേട്ടക്കെതിരെ ജനരോഷം ശക്തമായി പ്രതിഫലിക്കുന്നതായിരുന്നു. മഅദനിക്കെതിരായ കള്ളക്കേസ് പിന്‍വലിക്കുക, നാടുംകടത്താനുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്.  സ്‌റ്റേഡിയം പരിസരത്ത്‌നിന്ന് തുടങ്ങി നഗരംചുറ്റിയെത്തിയ റാലിക്കുശേഷം നടന്ന പൊതുസമ്മേളനം ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. സജി കെ. ചേരമന്‍ ഉദ്ഘാടനം ചെയ്തു. മഅദനിക്കെതിരായ നീക്കമായി കുറ്റപത്രത്തെ കാണരുതെന്നും ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ശാഖകളെപ്പോലെ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും സവര്‍ണ നയങ്ങള്‍ മാത്രമാണ് നടപ്പാക്കുക. അവര്‍ണര്‍ക്കും ജമാഅത്തെ ഇസ്‌ലാമിക്കും പി.ഡി.പിക്കുമൊക്കെയെതിരെ ഇവര്‍ തിരിയുമ്പോള്‍ യഥാര്‍ഥ നിലപാട് സ്വീകരിക്കുകയെന്നതാണ് ജനാധിപത്യവാദികളുടെ കടമ. തീവ്രവാദവും ഭീകരവാദവും ആപേക്ഷികമാണ്. ദലിതര്‍ അധികാരത്തിലേറിയാല്‍ ആര്‍.എസ്.എസും മുത്തലിക്കുമാരുമാണ് തീവ്രവാദിപ്പട്ടികയില്‍ വരിക. അതിനാല്‍ ആര്‍.എസ്.എസ് ശാഖകളായ മുഖ്യധാരാപാര്‍ട്ടികളുടെ ഭരണം ഇല്ലാതാക്കാന്‍ ശ്രമിക്കണം- ചേരമന്‍ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, പ്രൊഫ. ടി.പി. വിജയകുമാര്‍(അഖില കേരള എഴുത്തച്ചന്‍ സമാജം), മുഹമ്മദ് സാലിഹ് മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) , കരീം മാസ്റ്റര്‍(എം.എസ്.എസ്.), പി. മുഹമ്മദ് ബഷീര്‍(പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), ഡോ. കെ. മുഹമ്മദ് നജീബ്(സോളിഡാരിറ്റി), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (കേരള മഹല്ല് ഇമാം ഐക്യവേദി), അലി കാടാമ്പുഴ (ഹജ്ജ് കമ്മിറ്റി അംഗം), മൊയ്തീന്‍കുട്ടി  പുളിക്കല്‍ (നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി), നഈ തോട്ടത്തില്‍, നൗഫല്‍, സയ്യിദ് പൂക്കോയ തങ്ങള്‍, അഡ്വ. ഷമീര്‍ പയ്യനങ്ങാടി (ഐ.എസ്.എഫ്.), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു തുടങ്ങിയവര്‍ സംസാരിച്ചു. ഭാസുരേന്ദ്ര ബാബു, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, അഡ്വ. പി.എ. പൗരന്‍ എന്നിവരുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ വായിച്ചു.
കോഴിക്കോട് : പി.ഡി.പി.ചെയര്‍മാനും പ്രമുഖ ഇസ്ലാം മത പണ്ഡിതനുമായ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെയുള്ള  കള്ളക്കേസ്സുകള്‍ പിന്‍വലിക്കുക, മഅദനിയെ വീണ്ടും നാടുകടത്താനുള്ള ഗൂഢ  നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്  ഇന്ന് കോഴിക്കോട് വന്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍  ഗഫൂര്‍ പുതുപ്പാടി അറിയിച്ചു.മത-രാഷ്ട്രീയപരിസ്ഥിതി-മനുഷ്യാവകാശ-സാസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

പ്രതിഷേധ റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം പ്രമുഖ മാധ്യമ നിരൂപകന്‍ ബാസുരേന്ദ്ര ബാബു ഉത്ഘാടനം സെഹ്യ്യും. ബി.ആര്‍.പി.ഭാസ്കര്‍, കെ.പി.രാമനുണ്ണി, ഗ്രോ വാസു, ഐ. ഗോപിനാഥ്, അഡ്വ. പി.എ.പൌരന്‍ (പി.യു.സില്‍.എല്‍) കെ.അംബുജാക്ഷന്‍ (കേരള ദളിത്‌ മഹാസഭ), സജി.കെ.ചേരമാന്‍ (ബി.എസ്.പി.), പ്രൊ.ടി.പി.വിജയകുമാര്‍ (അഖില കേരള എഴുത്തച്ചന്‍ സമാജം), അഡ്വ.പി.ടി.എ.റഹീം (എം.എല്‍.എ.), അഹമ്മദ് ദേവര്‍കോവില്‍   (ഇന്ത്യന്‍ നാഷണല്‍ ലീഗ്), ഉമര്‍ സുല്ലമി (കെ.എന്‍.എം.), നാസ്സര്‍ ഫൈസി കൂടത്തായി (എസ്.കെ.എസ്.എസ്.എഫ്), ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), മുഹമ്മദ്‌ സ്വാലിഹ് മൌലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), കരീം മാസ്റ്റര്‍ (എം.എസ്.എസ്.), ഡോ. കെ. മുഹമ്മദ്‌ നജീബ് (സോളിഡാരിറ്റി), ഡോ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്.), സി.പി.മുഹമ്മദ്‌ ബഷീര്‍ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുജീബ് റഹ്മാന്‍ കിനാലൂര്‍ (ഐ.എസ്.എം.), പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി(കേരള മഹല്ല് ഇമാം ഐക്യവേദി), അബ്ദുല്‍ സലാം മൌലവി ഈരാറ്റുപേട്ട (അന്‍വാര്‍  ‍ വെല്‍ഫയര്‍ അസോസിയേഷന്‍)    എന്നിവര്‍ സംസാരിക്കും.

വൈകിട്ട് നാലുമണിക്ക് ഇന്‍ഡോര്‍ സ്റെടിയത്തിനു സമീപത്തു നിന്ന് റാലി ആരംഭിക്കും. വൈകിട്ട് ആറു മണിക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് പൊതുസമ്മേളനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.