ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കും - പി.ഡി.പി.

കോഴിക്കോട്  : കേരളത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐ.ബന്ധമുള്ള സംഘടനകളും വ്യക്തികളും ഉണ്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന കേരളത്തിലെ സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കാന്‍ കാരണമാവുമെന്ന് മഅദനി സംരക്ഷണ സമര സമിതി ജനറല്‍ കണ്‍വീനറും  പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഐ.എസ്.ഐ.ബന്ധമുള്ള വ്യക്തികളും സംഘടനകളും ഏതെന്നു ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കണം. പുകമറ ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല. ഇത് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൌഹാര്‍ദ്ദന്തരീക്ഷം തകരുന്നതിനു കാരണമാവും. മഅദനിക്കെതിരെ  ഉയരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഇതിനു പിന്നില്‍ കര്‍ണ്ണാടക പോലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെയും ചിലരുടെ സ്വാദീനമുണ്ട്. ഇസഡ് കാറ്റഗറി സെക്യുരിറ്റിയുള്ള മഅദനി ബംഗ്ലൂര്‍ സ്ഫോടനത്തിന് ഗൂഡാലോചന നടത്തിയെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. പലരെയും ചോദ്യം ചെയ്തെന്നു പറഞ്ഞു കല്ലമോഴിയാണ് പോലീസ് ഹാജരാക്കിയത്. ഒരിക്കല്‍ പോലും ചോദ്യം ചെയ്യാത്ത മഅദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെതായി മൊഴി തുടര്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി എന്നുള്ളത് കള്ളമൊഴി രേഖപ്പെടുതിയതിന്റെ പ്രത്യക്ഷ തെളിവാണെന്നും ഗഫൂര്‍ ചൂണ്ടിക്കാട്ടി.

മഅ്ദനിക്കെതിരായ നീക്കം ചെറുക്കുന്നതിനായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരഹാര സമരം ഏഴ് ദിവസം കഴിഞ്ഞിരിക്കുകയാണ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന നിരാഹര സമരത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും പോഷക സംഘടനാ സംസ്ഥാന, ജില്ലാ ഭാരവാഹികളുടെയും സംയുക്ത യോഗം ഇന്ന് കൊല്ലം ശാസ്താംകോട്ടയില്‍ നടക്കുമെന്നും ഗഫൂര്‍ പുതുപ്പാടി പറഞ്ഞു. പത്രസമ്മേളനത്തില്‍ എം പി ഫിറോസ്ഖാന്‍, പി കെ തങ്കച്ചന്‍, സി പി എം സലീം, ഉമര്‍ പൂക്കുന്നത്, ഷൗക്കത്തലി പെരുമണ്ണ പങ്കെടുത്തു.

ചെയര്‍മാന്റെ കാര്യത്തില്‍ ഇനി ഒരു പരീക്ഷണത്തിന്‌ തയാറില്ല : സെക്രട്ടറിയേറ്റ്

കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അന്യായമായി പ്രതിയാക്കപ്പെട്ട പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്യുന്നത് എന്തു വിലകൊടുത്തും തടയാന്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന പി.ഡി.പി. സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

അറസ്റ്റിനു വഴങ്ങുമെന്ന ചെയര്‍മാന്റെ പ്രസ്താവന ഖേദകരമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അതേസമയം ബാംഗ്ലൂര്‍ കോടതിയില്‍ തിങ്കളാഴ്ച മഅദനിക്കുവേണ്ടി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷയും നല്‍കും. ഇതിലേക്ക് അഡ്വ. അക്ബറലിയും പാര്‍ട്ടി പാര്‍ട്ടി പ്രതിനിധി സംഘവും ബാംഗ്ലൂരില്‍ ക്യാമ്പ് ചെയ്യുകയാണ്.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്ത മഅദനിയെ 10 വര്‍ഷത്തോളം വിചാരണ കൂടാതെ ജയിലില്‍ പാര്‍പ്പിച്ച അനുഭവമുള്ളതിനാലാണ് അറസ്റ്റ് പ്രതിരോധിക്കാന്‍ തീരുമാനിച്ചതെന്ന് പി.ഡി.പി. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അറിയിച്ചു. അറസ്റ്റ്‌വരിക്കാമെന്ന് മഅദനി സമ്മതിച്ചാല്‍പ്പോലും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസ് മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ബലം പ്രയോഗിച്ച് ചെറുക്കുമെന്ന് മൈലക്കാട് ഷാ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കുടുംബാംഗങ്ങളെ കൂടി അന്‍വാര്‍ശ്ശേരിയില്‍ കൊണ്ടുവരാന്‍ പി.ഡി.പി. കൊല്ലം ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.

ഇതിനകം തന്നെ  ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയില്‍ ചെയര്‍മാന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനായി എത്തിച്ചേര്‍ന്നിട്ടുണ്ട്  

1 അഭിപ്രായം:

  1. raajyathu maovaadhavum,Vargiyavaadavum,Bashatheevravaadhavum,quotation vargiyavaadhavum aaya aabhayndira prashnangal nadakkumbol,ithinnethire pravarthikaathe prathikarikaatheyum, keralathil vannu prasthaavanakal irakki madhyamangalil thaan ivide undennu bodhyapeduthunna oru manthry aayi ippo Mullapalli raamachandran.Oru paniyum illatha ivarkku kendra governmentinnu oru choolengilum koduthu aabhyandhara vakuppinde office vruthy aakan elpikendathaanu.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.