'ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം'

കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ നീതി നിഷേധത്തിനും ഗൂഢാലോചനക്കും എതിരെ പോരാടാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിധം 'ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം' (മഅദനി നീതി സംരക്ഷണ വേദി) എന്ന പേരില്‍ നിയമ സഹായവേദി രൂപവത്കരിച്ചു.

കൊല്ലം പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗമാണ് ഫോറം രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്. ഡോ. സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായും അഡ്വ. കെ.പി. മുഹമ്മദ് വര്‍ക്കിംഗ് ചെയര്‍മാനായും എച്ച്. ഷഹീര്‍ മൗലവി ജനറല്‍ സെക്രട്ടറിയായും 25 അംഗങ്ങളടങ്ങുന്ന സമിതിയാണ് രൂപവത്കരിച്ചത്. എം.എല്‍.എ മാരായ അഡ്വ. പി.കെ. റഹീം, അഡ്വ. പി.എം.എ. സലാം, കെ.ടി. ജലീല്‍ എന്നിവരും ടി.ആരിഫലി, പി.കെ. കോയാ മൗലവി, കെ.പി അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്. ഭാസുരേന്ദ്ര ബാബു, ഡോ.എസ്. ബലരാമന്‍, ഡോ.എം.എസ്. ജയപ്രകാശ്, ഗ്രോ വാസു, ഡോ. നീലലോഹിതദാസന്‍ നാടാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.കെ. അബ്ദുല്‍ കരീം, സി.ആര്‍. നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, നജീബ് മൗലവി മമ്പാട്, പൂന്തുറ സിറാജ്, എം.എ. സമദ്, അഡ്വ. ഇസ്മായില്‍ വഫ, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, ബി.ആര്‍.പി ഭാസ്‌ക്കര്‍ എന്നിവരുമാണ് രക്ഷാധികാരികള്‍.

മഅ്ദനിക്കെതിരെ കര്‍ണാടക പൊലീസും അവിടത്തെ ആഭ്യന്തര മന്ത്രിയും നടത്തിവരുന്ന ഗൂഢാലോചനക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുകയാണ് സമിതിയുടെ ലക്ഷ്യമെന്ന് ഫോറം രൂപവത്കരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്. ഭാസുരേന്ദ്ര ബാബു, അഡ്വ. കെ.പി. മുഹമ്മദ്, ഡോ. നീലലോഹിതദാസന്‍ നാടാര്‍, ഹമീദ് വാണിമേല്‍, അബൂബക്കര്‍ ഹസ്‌റത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മഅ്ദനിക്ക് കേസുമായി ബന്ധപ്പെട്ട നിയമസഹായം നല്‍കുക, ഗൂഢാലോചനക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുക, കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട ധനം സമാഹരിക്കുക, മാധ്യമ വ്രര്‍ത്തകരുടെയും സാംസ്‌കാരിക- മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ സമിതി ലക്ഷ്യമിടുന്നത്.

ദേശീയ തലത്തില്‍ ദല്‍ഹി, ബാംഗ്ലൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും സമിതി പ്രവര്‍ത്തിക്കുക. കേരളത്തില്‍ കരുനാഗപ്പള്ളിയിലും. വരുന്ന സെപ്റ്റംബര്‍ മൂന്നിന് മഅ്ദനിക്ക് വേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക സഹായം സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സമിതിയിലെ മറ്റ് അംഗങ്ങള്‍: ട്രഷറര്‍ ജമാല്‍ മുഹമ്മദ്. വൈസ് ചെയര്‍മാന്മാര്‍ ഹമീദ് വാണിമേല്‍, സി.കെ. അബ്ദുല്‍ അസീസ്, അഡ്വ. സജി.കെ.ചേരമന്‍, കെ.എ. ഷഫീഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഡോ. എ.എ. അമീന്‍, ബി.ഒ.ജെ. ലബ്ബ, വയലാര്‍ ഗോപകുമാര്‍, വര്‍ക്കല രാജ്, സെയ്ഫുദ്ദീന്‍ ഹാജി, അഡ്വ. അക്ബര്‍ അലി, എം. അലിയാരുകുട്ടി, പാങ്ങോട് കമറുദ്ദീന്‍. കണ്‍വീനര്‍മാര്‍ ഗഫൂര്‍ പുതുപ്പാടി, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുഹമ്മദ് റജീബ്, കടയ്ക്കല്‍ ജുനൈദ്, യു.ഷൈജു, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് സാലിഹ് മൗലവി. പ്രഗല്ഭരായ15 അഭിഭാഷകരടങ്ങിയ ലീഗല്‍ സെല്ലും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

13 അഭിപ്രായങ്ങൾ:

  1. Ee Pirivu pallikalkku munpil maathram mathiyo PDP kaare.
    Ithu oru manushyaavakasha prashnam aanu.
    Maudanye ivite musalim nethaavaayittella Marichu oru rashtriya pravarthakane rahtriya vayragyam moolam adhikaaram upayogichu kalla kesil kudukki,rashtriya pakaveetal aayittanu ippol bhooripaakam varunna nishpaksha malayaalii jana manassu kaanunnathu.Athehathinte mochanathinnu venti ulla ee dhana samharanam oro Vidhyalayam muthal oro kavalakal vare venam.

    മറുപടിഇല്ലാതാക്കൂ
  2. Party Chairmane Kalla casil ninnu mochipichu thirikekondu varanulla sramangal kidayil pothu prashnangalil idapedan party marakaruthu.Madanyute mochanathinnu vendy party vittavaril ninnum pinthuna aavashya pedunnathiloodeyum ,avare thirike kondu varanum sramikkuka.Eee kalla case kondu PDPyuteyum madanyuteyum janakiya pinthuna valare adhikam vardhikunnathaayi kaanunnathu party gunam cheyum.

    മറുപടിഇല്ലാതാക്കൂ
  3. Account No Should be publ;ished in All news papers.

    മറുപടിഇല്ലാതാക്കൂ
  4. please post justice for madani forum paper advt....
    or post the bank details for the same..
    thanks in advance

    മറുപടിഇല്ലാതാക്കൂ
  5. "Insha Allah",
    If Madany is acquited from this forged bangalore case,
    PDP should declare that, PDP will use the remaining amount in this "Justice For Madany" for peoples welfare and not for Political Use.
    For Orphans welfare or marriage,for those suffering of desease,or to those victims of natural calamities,or to the cheif ministers releif fund.

    മറുപടിഇല്ലാതാക്കൂ
  6. Niraparaadiyaaya Maudaniye jailil peedipikkunnathu thurannu kaati ,athill ninnum vargiyatha ulpaadipikaan sramikunna Popular Front polulla sangadakalkku ehtire samsaarikaan PDP theyaar aavanam.Madaunyute peril vargiyatha valarthaan PDP anuvadhikaruthu.Muthaleduppu rashtriyam kalikkunnavare PDP kaanathe povaruthu.Mu

    മറുപടിഇല്ലാതാക്കൂ
  7. Varunna Panchayath electionukalil mathsarikkunnille.

    മറുപടിഇല്ലാതാക്കൂ
  8. TRY TO PUBLISH PDP MAIN LEADERS & CONTACT NUMBERS, EMAILS ADRESSES, IN THIS BLOG AND ALSO ADRESSEES OF ALL JILLA CONTACTS.

    മറുപടിഇല്ലാതാക്കൂ
  9. TRY TO PUBLISH PDP MAIN LEADERS & CONTACT NUMBERS, EMAILS ADRESSES, IN THIS BLOG AND ALSO ADRESSEES OF ALL JILLA CONTACTS.

    മറുപടിഇല്ലാതാക്കൂ
  10. മഅ്‌ദനിയോടുള്ള നീതിനിഷേധം പഞ്ചായത്ത്‌ ക്തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണo.
    സ്‌ഥാനാര്‍ത്ഥിപട്ടിക blogil പ്രസിദ്ധീകരിക്കുക.

    മറുപടിഇല്ലാതാക്കൂ
  11. പിഡിപിക്കു കിട്ടുന്ന വോട്ട് അടിസ്താനത്തിലായിരിക്കും മുന്നണികളിലുളള അധികാരത്തിന്ന് വെണ്ടി മാത്ര്യം നിലകൊള്ളുന്ന പാര്‍ട്ടികള്‍ മദനിക്കു നേരെയുളള കളളകേസിനെതിരെ പ്രതികരിക്കൂ.അതു കൊണ്ട് കഴിവതും കേരളത്തിലെ എല്ലാ ഗില്ലാ പഞ്ചായതുകളിലും,ബ്ലൊക്കിലും വാര്‍ഡ് സീറ്റുകളിലും പിഡിപി മത്സരിക്കെണ്ടതാണ്.മദനി നിരപരാദിയാണെന്നും,ഇതു കെട്ടിചമചതാണെന്നും മനസ്സിലാക്കുന്ന ഭൂരിപാകം വരുന്ന ജനവിഭാഗതിന്റെ പിന്തുണ വോട്ടാക്കേണ്ടതു പിഡിപിക്കു അനിവാര്യം ആണ്.സങ്ക പരിവാറിന്റെ വര്‍ഗിയതകെതിരെ സത്യസന്തമായി വിമര്‍ശിക്കുന്ന മദനിയെയും പിഡിപിയെയും രാഷ്ട്രിയമായി തളര്‍താനുളള ബിജെപിയുടെ സ്രമതിനെതിരെയും , ഇതു രാഷ്രീയ പകപോക്കലാണെന്നു കണ്ടിട്ടും പ്രതികരികാത്ത കോണ്‍ഗ്രസ്,ലീഗ് ഉള്‍പെടെയുളള പാര്‍ട്ടികള്‍കെതിരെയുമുളള ജനവിധിയാവണം ഈ തിരെഞെടുപ്പു.നിയമസഭാ തിരെഞെടുപ്പിലും മത്സരികാന്‍ ഉളള തെയാറെടുപ്പാകണം പിഡിപിക്കു ഈ ഇലെക്ക്ഷന്‍ .
    ഈ തിരെഞെടുപ്പു പിഡിപിക്കു നിര്ണായകമാണ്.മദനി മൊചനതിന്നുളള ജനകിയ പിന്തുണയാവണം ഈ തിരെഞെടുപിലെ പ്രധാന മുധ്രാവാക്യം..

    കോണ്‍ഗ്രസ്,കല്‍മാടി,കോമണ്‍ വെല്‍ത്ത്,കാശ്മീര്‍ നമ്മുടെ രാജ്യത്തെ ലൊക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയതിന്നെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്.രാജ്യത്തെ നാണം കെടുത്തുന്നത് കണ്ടില്ലെ ന്നു നടിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളേ ജനം ചെരുപ്പേറൈയാന്‍ സമയം ആയിരിക്കുന്നു.“കോണ്‍ഗ്രസ്,കല്‍മാടി,കോമണ്‍ വെല്‍ത്ത്,കാശ്മീര്‍“: നമ്മുടെ രാജ്യത്തെ ലൊക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയതിന്നെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്.ഇതിന്നെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും ഒരു രാഷ്ട്രിയപാര്‍ട്ടിയും നടത്തിയില്ലെന്നതു അപഹാസ്യകരം.രാജ്യത്തെ ലോഗരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണം കെടുത്തുന്നത് കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളേ ജനം ചെരുപ്പെറിയാന്‍ സമയം ആയിരിക്കുന്നു. കാശ്മീര്‍ സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയുന്‍ പിടിപ്പുകേടുമൂലം കാശ്മീര്‍ പ്രശ്നം പാക്കിസ്താനു മുതലെടുപ്പു നടതാന്‍ ഉളള അവസരവും നെല്‍കി.

    മറുപടിഇല്ലാതാക്കൂ
  12. പിഡിപിക്കു കിട്ടുന്ന വോട്ട് അടിസ്താനത്തിലായിരിക്കും മുന്നണികളിലുളള അധികാരത്തിന്ന് വെണ്ടി മാത്ര്യം നിലകൊള്ളുന്ന പാര്‍ട്ടികള്‍ മദനിക്കു നേരെയുളള കളളകേസിനെതിരെ പ്രതികരിക്കൂ.അതു കൊണ്ട് കഴിവതും കേരളത്തിലെ എല്ലാ ഗില്ലാ പഞ്ചായതുകളിലും,ബ്ലൊക്കിലും വാര്‍ഡ് സീറ്റുകളിലും പിഡിപി മത്സരിക്കെണ്ടതാണ്.മദനി നിരപരാദിയാണെന്നും,ഇതു കെട്ടിചമചതാണെന്നും മനസ്സിലാക്കുന്ന ഭൂരിപാകം വരുന്ന ജനവിഭാഗതിന്റെ പിന്തുണ വോട്ടാക്കേണ്ടതു പിഡിപിക്കു അനിവാര്യം ആണ്.സങ്ക പരിവാറിന്റെ വര്‍ഗിയതകെതിരെ സത്യസന്തമായി വിമര്‍ശിക്കുന്ന മദനിയെയും പിഡിപിയെയും രാഷ്ട്രിയമായി തളര്‍താനുളള ബിജെപിയുടെ സ്രമതിനെതിരെയും , ഇതു രാഷ്രീയ പകപോക്കലാണെന്നു കണ്ടിട്ടും പ്രതികരികാത്ത കോണ്‍ഗ്രസ്,ലീഗ് ഉള്‍പെടെയുളള പാര്‍ട്ടികള്‍കെതിരെയുമുളള ജനവിധിയാവണം ഈ തിരെഞെടുപ്പു.നിയമസഭാ തിരെഞെടുപ്പിലും മത്സരികാന്‍ ഉളള തെയാറെടുപ്പാകണം പിഡിപിക്കു ഈ ഇലെക്ക്ഷന്‍ .
    ഈ തിരെഞെടുപ്പു പിഡിപിക്കു നിര്ണായകമാണ്.മദനി മൊചനതിന്നുളള ജനകിയ പിന്തുണയാവണം ഈ തിരെഞെടുപിലെ പ്രധാന മുധ്രാവാക്യം..

    കോണ്‍ഗ്രസ്,കല്‍മാടി,കോമണ്‍ വെല്‍ത്ത്,കാശ്മീര്‍ നമ്മുടെ രാജ്യത്തെ ലൊക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയതിന്നെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്.രാജ്യത്തെ നാണം കെടുത്തുന്നത് കണ്ടില്ലെ ന്നു നടിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളേ ജനം ചെരുപ്പേറൈയാന്‍ സമയം ആയിരിക്കുന്നു.“കോണ്‍ഗ്രസ്,കല്‍മാടി,കോമണ്‍ വെല്‍ത്ത്,കാശ്മീര്‍“: നമ്മുടെ രാജ്യത്തെ ലൊക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയതിന്നെതിരെ ശക്തമായി പ്രതികരിക്കേണ്ടതാണ്.ഇതിന്നെതിരെ ഒരു പ്രതിഷേധ പ്രകടനം പോലും ഒരു രാഷ്ട്രിയപാര്‍ട്ടിയും നടത്തിയില്ലെന്നതു അപഹാസ്യകരം.രാജ്യത്തെ ലോഗരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണം കെടുത്തുന്നത് കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളേ ജനം ചെരുപ്പെറിയാന്‍ സമയം ആയിരിക്കുന്നു. കാശ്മീര്‍ സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയുന്‍ പിടിപ്പുകേടുമൂലം കാശ്മീര്‍ പ്രശ്നം പാക്കിസ്താനു മുതലെടുപ്പു നടതാന്‍ ഉളള അവസരവും നെല്‍കി.

    മറുപടിഇല്ലാതാക്കൂ
  13. Agree with previous comments.Blogger should give this comments to party leaders.People should be requested to vote PDP for Maudany support for his innocence.A rally in Partys symbol "Vanchy" should be made on roads with Major leaders of party.Party should contest lonely in all Jilla panchayaths and municipalitys.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.