പി.ഡി.പി.യെ തകര്ക്കാമെന്നതു വ്യാമോഹം മാത്രം : അഡ്വ. അക്ബര്‍ അലി

കൊച്ചി : സാമ്രാജ്യത്വത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പോരാടാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കു  നഷ്ടപെട്ടിട്ടില്ലെന്നും അത്തരം വ്യാമോഹങ്ങള്‍ അസ്ഥാനത്താണെന്നും പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി പ്രസ്താവിച്ചു. പി.ഡി.പി. സംസ്ഥാന തല പ്രതിനിധി സംഗമത്തില്‍ ആദ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും സാധാരണ പ്രവര്‍ത്തകരാണ്.സാമാജ്യത്വത്തിനെതിരെയും ഫാസിസതിനെതിരെയും നീതിക്കുവെണ്ടിയുമുള്ള പോരാട്ടത്തിലെ നായകനാണ് അബ്ദുല്‍ നാസ്സര്‍ മഅദനി.അദ്ദേഹത്തിന് പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പറഞ്ഞു.

പി.ഡി.പി.ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി  പ്രതിനിധികളുടെ അറിവിലെക്കയച്ച 22 പേജുകളുള്ള  കത്ത് സെക്രട്ടറി മുഹമ്മദ്‌ റജീബ് വായിച്ചു കേള്‍പ്പിച്ചു.പാര്‍ട്ടി ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ വീണു പോകാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പാര്‍ട്ടി ആദര്‍ശങ്ങള്‍ക്കു കരുത്തു പകരാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും   കത്തില്‍ ചെയര്‍മാന്‍ ഉത്ബോധിപ്പിച്ചു. ഡിസംബര്‍ ആറ് വഞ്ചനാ ദിനമായി ആചരിക്കാനും ചെയര്‍മാന്റെ മോചനം ആവശ്യപ്പെട്ടു 26 നു രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മോലവി, സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മാഹിന്‍ ബാദുഷ മൌലവി, അഡ്വ. വള്ളികുന്നം പ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. മുട്ടം നാസ്സര്‍,  തോമസ്‌ മാഞ്ഞൂരാന്‍, കെ.കെ. വീരാന്‍ കുട്ടി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി, വുമണ്സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികളായ ശ്രീജ മോഹന്‍, സീന കായംകുളം എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും, എറണാകുളം ജില്ലാ സെക്രട്ടറി വി.എം. മാര്സന്‍ നന്ദിയും പറഞ്ഞു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.