കാസര്‍കോട്: ഗുജറാത്ത് ആഭ്യന്തരമന്ത്രി അമീത് ഷായുടെ കൊലപാതകക്കേസിലെ അറസ്റ്റോടെ ഇമേജ് നഷ്ടപ്പെട്ട ബി.ജെ.പിയുടെ രാഷ്ടീയ ആവശ്യമായിരുന്നു മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ അബ്ദുന്നാസര്‍ മഅദനിയുടെ ജയില്‍വാസമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യവകാശ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമാവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്ന വലിയ പത്രങ്ങള്‍ കടുത്ത പക്ഷപാതിത്വവും അനീതിയുമാണ് മഅദനിയുടെ മനുഷ്യവകാശ വിഷയത്തിലെടുക്കുന്നത്. മഅദനിയുടെ കുടുംബം തീവ്രവാദ കേന്ദ്രമാണെന്ന പ്രചാരണവും ഒരു പ്രത്യേക സമുദായത്തെ തീവ്രവാദഛായ കൊടുത്ത് അവരുമായി ബന്ധപ്പെടുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ വിചാരണ ചെയ്യപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. പീഡിത പാര്‍ശ്വവല്‍കൃത സമൂഹത്തിനെതിരെ നമ്മുടെ രാജ്യത്തെ ഭരണകൂട ഭീകരത വര്‍ദ്ധിപ്പിക്കുന്നതായി എച്ച്. ഷഹീര്‍ മൗലവി അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, പി.ഡി.പി സിക്രട്ടറി സുബൈര്‍ സ്വബാഹി, ജമാഅത്ത് ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.എ മൊയ്‌തീന്‍കുഞ്ഞി, നാഷണല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കടപ്പുറം, ബി.എസ്.പി സംസ്ഥാന സെക്രട്ടറി വി. രവീന്ദ്രന്‍, എന്‍.എല്‍.യു സെക്രട്ടറി സി.എം.എ ജലീല്‍, സോളിഡാരിറ്റി പ്രസിഡണ്ട് വി.പി. അഷ്‌റഫ്, അജിത് കുമാര്‍ ആസാദ്, സൈഫുദ്ദീന്‍ മാക്കോട്, കെ.എച്ച്. മുഹമ്മദ്, വി.കെ.പി മുഹമ്മദ്, എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, മൊയ്‌തു ബേക്കല്‍ കുന്നില്‍, എം.എം.കെ സിദ്ദിഖ്, ഉബൈദുല്ല കടവത്ത്, ഹമീദ് കുണിയ, ഹമീദ് മൊഗ്രാല്‍, സാദിഖ് മൂലടുക്കം, ടി.എം.സി. സിയാദ് അലി, ഐ.എസ്. സക്കീര്‍ ഹുസൈന്‍, ബി.എം. ഹമീദ്, ഹമീദ് സീസണ്‍, അബ്ദുറഹ്‌മാന്‍ തെരുവത്ത്, യൂനുസ് തളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ് സ്വാഗതവും കണ്‍വീനര്‍ ഷഫീക്ക് നസറുല്ല നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ