കോട്ടക്കല്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മുഴുവന്‍ മണ്ഡലങ്ങളിലും പി.ഡി.പി മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണിയുടെ അധ്യക്ഷതയില്‍ ജില്ലാ എക്‌സി. യോഗവും വൈകുന്നേരം മൂന്നിന് സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ യോഗവും ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേരും. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ കൗണ്‍സില്‍ യോഗം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് മുഖ്യപ്രഭാഷണം നടത്തും.
അബ്ദുല്‍ന്നാസിര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മോചന യാത്രയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിവേദനം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എന്‍.എ. സിദ്ദീഖ്, വര്‍ക്കിങ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജോയന്റ് സെക്രട്ടറി അസീസ് വെളിയങ്കോട്, പി.സി. എഫ് നേതാവ് ജാഫര്‍ മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു
ബദല്‍ മുന്നണി ശ്രമം വിജയിച്ചില്ലെങ്കില്‍ വരുന്ന എലെക്ഷനില്‍ പിഡിപി എല്ലാ മന്ടലങ്ങളിലും മത്സരിക്കണം.പാര്‍ട്ടി വൂടു കുറഞ്ഞ ഇടങ്ങളില്‍ പോതുസംമാധന്നെ മത്സരിപ്പിക്കണം.നിരപരാധി പിടിത സമൂഹത്തിന്റെ അടയാളമായ സൂഫിയ മദനിയെയും, മദനിയെയും മത്സരിപ്പികാന്‍ ശ്രമിക്കണം.ഇവര്‍ മത്സരിക്കും എന്ന് കേട്ടാല്‍ തെന്നെ ജനം ഇവരെ തീര്‍ച്ചയായും കായ് വിടില്ല.ഇന്ന മന്ടലങ്ങളില്‍ മത്സരിക്കാന്‍ ശ്രമിപ്പിക്കും എന്ന് പറഞ്ഞല്തെന്നെ പ്രവര്‍ത്തകര്‍ക്ക് അവെഷമാവും.
മറുപടിഇല്ലാതാക്കൂ