മഅദനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള  പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി കര്‍ണ്ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ  നിരസിച്ചു.


ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13-നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13-നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി.ഉസ്മാന്‍ പറഞ്ഞു.രണ്ട് മണിക്കൂര്‍ നീണ്ട വിധിപ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗന്നാഥന്‍ ജാമ്യഹര്‍ജി തള്ളിയത്.




മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
 പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

3 അഭിപ്രായങ്ങൾ:

  1. GAFOOR PUTHUPPADI ADKKAMULLA ELLA MUNKALA NETHAKKELEYUM P PD P YILEKKE THIRICHE KONDE VARANAM PUTHUPPADI ATHEMARTHATHA YULLA NETHAVANE

    മറുപടിഇല്ലാതാക്കൂ
  2. mnarv below message should be taken its absoulutely correct.i cant write malayalam so mnrvs wors below.MM thiruvallur should request PDP to speak for the people on tommorrows pdp meet.no need to publish this as this my request.
    mnarv said...
    മാധ്യമങ്ങള്‍ പല സത്യങ്ങള്‍ ജനഗളില്‍ നിന്ന് മറച്ചു വെക്കുന്നു.അതികാരം ഉപയോഗിച്ചും,നിതിയെ വേലെക്കു വാങ്ങിയും രക്ഷപ്പെടുന്ന പലരുടെയും കഥകളും തെളിവുകളും സംമാര്ധവും,ഭീഷണിയും,പണത്തിന്റെ ഇടപെടലും മൂലം പല വാര്‍ത്തകളും പുറത്തു വരുന്നില്ല.ഇവിടെ മദനിയുടെ കാര്യത്തില്‍ നിരപരാധിയെ അപരാധിയാക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെങ്കില്‍.അവിടെ കുഞ്ഞാളികുട്ട്യുറെ കാര്യത്തില്‍ അപരതിയെ വെള്ള പൂശാന്‍ ആണ് ശ്രമിച്ചത്‌.നീതിയെ ദുരുപയോഗം ചെയ്തു എന്നാ തെളിവുകള്‍ പോലും കിട്ട്യിട്ടു അത് അധികാരികളെ എല്പ്പിക്യന്നോ ,അതോ ജനങള്‍ക്ക് മുന്നില്‍ എത്തികാന്നോ ശ്രമിചില്ലാ.ഇവിടെ സത്യങ്ങള്‍ക്ക് വിലകൊടുത് വാങ്ങിയതോ അതോ സമ്മര്‍ദം മൂലം പല മാധ്യമങ്ങളും പിന്‍ വലിഞ്ഞു.മദനിക്കെതിരെ യുള്ള തെളിവുകളും സാക്ഷികളും വ്യാജമാനെന്നരിഞ്ഞിട്ടും പല മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുക പോലും ചെയ്തില്ല.മദനിയുടെ നിരപരാധിതം തെളിവ് അടക്കം കൊണ്ടു വന്ന തെഹല്‍ക്ക സത്യങ്ങള്‍ പോലും.നീതിയെ കയ്യിലെടുതന്റെ തെളിവുകള്‍ഉണ്ടെങ്കില്‍ ജനങള്‍ക്ക് വേണ്ടി പുറത്തു വിടാനും,തെഹല്‍ക പോലെ മടനിക്കെതിരെയുള്ള കല്ലകെസിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാനും പിഡിപി പ്രസ് ക്ലബുകളിലേക്ക് മാര്‍ച്ച്‌ സങ്കടിപ്പികുക.സത്യങ്ങള്‍ മൂടി വെക്കാതെ സത്യസന്ധമായ വാര്‍ത്തകള്‍ നെല്കാനും അഭാര്തിക്കുക.ഒരു പെട്ടി ഐസ് ക്രിമും വേണമെങ്കില്‍ കൊടുക്കാം, കുഞ്ഞളിക്കുട്ടികെതിരെയുള്ള തെളിവുകള്‍ മൂടിവേച്ചതിന്നു.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.