പി.ഡി.പി. നേതാവ് വാഹനാപകടത്തില്‍ മരിച്ചു

ഇടുക്കി : പി.ഡി.പി.സംസ്ഥാന കമ്മിറ്റിയംഗം നെടുങ്കണ്ടം കല്ലാര്‍ മങ്കരവീട്ടില്‍ താജുദ്ദീന്‍ (55) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ പിന്‍വശത്തെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണു ഗുരുതരമായി പരുക്കേറ്റ താജുദ്ദീനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച നാലുമണിക്ക് കല്ലാറിനു സമീപമായിരുന്നു അപകടം. ഭാര്യ: മറിയം ബീവി. മക്കള്‍: ഷൗക്കത്ത്, യൂനസ്, നാസര്‍. മരുമക്കള്‍: നിസ, ഷക്കീല, സോഫി. കബറടക്കം ചൊവ്വാഴ്ച 2ന് നെടുങ്കണ്ടം നൂര്‍മുഹമ്മദീയ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.  

2 അഭിപ്രായങ്ങൾ:

  1. ഇന്നാ ലില്ലാഹി .... വാ ഇന്നാ ഇലൈഹി റാജിഹൂന്‍....
    അദ്ധേഹത്തിന്റെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കുമാരാകട്ടെ....
    അദ്ധേഹത്തെയും നമ്മളെയും അള്ളാഹു അവന്റെ പരിശുദ്ധമായ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാരകട്ടെ ....
    ആമീന്‍ .........

    അംജദ് ഖാന്‍ പലപ്പിളളി
    ജനറല്‍ സെക്രട്ടറി
    pcf കുവൈറ്റ്‌ .. 0096594435664

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.