കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്സില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ്സില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സംഭവത്തിലെ യാദാര്‍ത്ഥ്യം പുറത്തു വരുന്നത് വരെ കുഞ്ഞാലിക്കുട്ടിയെ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ലീഗ് തയ്യാറാകണം.പൊന്നാനി തിരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ്.പിന്തുണ പിന്‍വലിച്ചു സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനു തങ്ങള്‍ക്കു ലീഗ് നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇക്കാര്യം ചെയര്മാന് അടക്കമുള്ളവര്‍ സ്ഥിരീകരിച്ചതാണ്.ഇത്തരം വാഗ്ദാനങ്ങള്‍ പല ഘട്ടങ്ങളിലും ലഭിച്ചിരുന്നു.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട പല രേഖകളും അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, 1998 മാര്‍ച്ച് 31ന് മഅദനിയെ പ്രകോപനപരമായ പ്രസംഗം നടത്തി എന്ന വാറണ്ടുമായി എത്തിയ കോഴിക്കോട് കസബ പോലീസ് കലൂരിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പിന്നീട് പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തുവെന്ന് സുബൈര്‍ സബാഹി പറഞ്ഞു.കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് പലപ്പോഴായി മഅദനി സമാഹരിച്ച വിലപ്പെട്ട രേഖകളാണ് കലൂരിലുള്ള മഅദനിയുടെ വസതിയില്‍നിന്ന് പൊലീസ് എടുത്തുകൊണ്ടുപോയത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ കേസ്സിലെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. പി.ശശി പുണ്യവാളനാണെന്ന അഭിപ്രായം പി.ഡി.പിക്കില്ല.ശശിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഐസ്ക്രീം കേസിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ താല്പര്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഐസ്ക്രീം രേഖകള്‍ സംബന്ധിച്ച പാര്‍ട്ടിയുടെ തുടര്‍ നിലപാട്, മഅദനിക്ക് നീതിക്കായുള്ള സമരങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച മലപ്പുറത്ത് കേന്ദ്ര കമ്മിറ്റി ചേരും.
ഐസ്ക്രീം രേഖകള്‍ സംബന്ധിച്ച പാര്‍ട്ടിയുടെ തുടര്‍ നിലപാട്, മഅദനിക്ക് നീതിക്കായുള്ള സമരങ്ങള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച മലപ്പുറത്ത് കേന്ദ്ര കമ്മിറ്റി ചേരും.
മഅദനിക്ക് നീതി ലഭ്യമാക്കുക, വിചാരണ കര്‍ണാടകയ്ക്ക് പുറത്ത് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ട്ടിയുടെ സമരപ്രഖ്യാപന സമ്മേളനം ഫിബ്രവരി 9ന് മാനഞ്ചിറ മുതലക്കുളം മൈതാനിയില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതായും സബാഹി അറിയിച്ചു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്നും മലപ്പുറം പാര്‍ട്ടി ഓഫീസില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി വര്‍ക്കല രാജ്, സി.എ.സി.അംഗം വീരാന്‍കുട്ടി ഹാജി, ജില്ലാ സെക്രട്ടറി വി.എം.മാര്സന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ.മുജീബ് റഹ്മാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
KUNJALIKUTTY MISUSED OUR LAW BY BRIBING JUDGES TO MAKE HIM FREE FROM ICE CREAM.HE TOLD HE HELPED ROUF IN MANY CRIMINAL CRIMES.WHAT ARE THEY?.WITH THE HELP OF POWER & BRIBING COURTS HE CHEATED NOT ONLY HIS FOLLOWERS BUT ALSO THE PEOPLE AND MADE A BLACK MARK IN OUR LAW.CASE WILL BE HIDDEN FOR EVER BY MEDIA AS INDIA VISION MOST SHARE IS OF MUSLIMLEAGUE.BUT TRUTH WILL NEVER BE HIDDEN FOREVER IT WILL COME SOME DAY.PDP SHOULD LEAD A MARCH TO PRESS CLUB TO INFORM YOUR SUPPORT & ASK TO PRESS TO PUBLISH ALL TRUTH BEHINDE KUNJALIKUTTYS HAND IN BUYING LAW & SUPPORTING CRIMINAL ACTIVITIES WITH RAUF.PEOPLE WANT THE TRUTH BEHIND KUNJALIKUTTY'S CRIMINAL ACTIVITY SUPPORT BETWEEN ROUF & HOW HE PURCHASED LAW TO MAKE HIM FREE FROM THE CASE.NOT THE DETAILS OF SEX SCANDAL.HOPE PDP WILL STAND FOR THE PEOPLE.
മറുപടിഇല്ലാതാക്കൂKUNJALIKUUTY NEETHI PANAVUM ADHIKAARAVUM UPAYOGICHU ENGENE CASE THECHU MAACHU KALANJU ENNATHAANU ANVESHIKENTATHU.KUNJALIKUTTY ROUFINNU PALA VAZHIVITTA SAHAYANGAL CHEYTHU KOTUTHU ENNU PARAYUNNU.ATHU ETHELLAM ENNATHU PURATHU KONTU VARENTATHU MADHYAMANGAL AANU.KUNJALIKUTTYUM ROUFUM THAMILL ULLA CRIMINAL BANDHANGALUM MADHYAMANGALUTE,NEETHIYE PANAM UPAYOGICHU CSAIL NINNU THADIYOORIYATHINTE THELIVUKALUM,PANAM VANGIYA JUDGIMAR AROKKEYENNU,MULLA MADHYAMANGALUTE PAKKAL ULLA ELLA THELIVUKALUM JANAGALKKU VENTY PORATHU KONTU VARAN ABHYARTHIKKAAN.NEETHIYE PANAM KOTUTHU VILAKKU VANGIYATHAANU ETTAVUM KOOTUTHAL PURATHU KONTU VARENTATHU,ATHANU JANAGALKKU VENTATHU,ELLATHE NARIYA ICE CREAMUM PENNUM ELLA.ATHU ORU KAMA KATHA POLE JANAGALKKU ARIYUNNATHAANU.
മറുപടിഇല്ലാതാക്കൂകുഞ്ഞാലിയെ പുറത്താക്കിയാല്‍ നാളെ കുഞ്ഞാലി ലിഗിലും യുടിഎഫിലും നടകുന്ന നെറികേടുകള്‍,അഴിമതികള്‍,കള്ളത്തരങ്ങള്‍ പലതും കുഞ്ഞാലി വിളിച്ചുപറയും.അപ്പോള്‍ നാറുന്നത് കുഞ്ഞാലി മാത്രം ആവില്ല ,കൊണ്ഗ്രെസ്സില്‍ ഉള്ള പലരും നാറും.ഈ അവസ്ഥ മനസ്സിലാകിയ യുഡിഎഫ് ലീഗും പറഞ്ഞു: കുഞ്ഞാലി വിഷയത്തില്‍ ഞങ്ങള്‍ ഒട്ടകെട്ടു.ഇനി തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മാത്രമേ പൊട്ടിത്തെറി തുടങ്ങു.പിഡിപിക്ക് ഇവിടെ ഈ സത്യങ്ങള്‍ വിളിച്ചു പറയാന്‍ മാധ്യമങ്ങളും ജനങ്ങളും ശ്രദ്ധിക്കുന്ന മദനി ,പൂന്തുറ സിറാജ് നേതാവില്ലാതെ ആയി ,പോലെ ഒരു നേതാവില്ലാതെ ആയി.അതാണ് കഷ്ടം....
മറുപടിഇല്ലാതാക്കൂഅത് പ്രിയ സുഹുര്ത്തിന്റെ തെറ്റിധാരണയാണ്. നേതാക്കന്മാര്ക്കൊന്നും പി.ഡി.പി.യില്‍ ക്ഷാമമില്ല. അബ്ദുല്‍ നാസ്സര്‍ മഅദനി ഒഴികെ മറ്റെല്ലാവരെയും നേതാവാക്കിയത് ഈ പ്രസ്ഥാനം തന്നെയാണ്.
മറുപടിഇല്ലാതാക്കൂഒരു നേതാവ് എന്നതിന്ടെ പ്രശസ്തിയെ അറിയാത്തത് കൊണ്ടാണ് താങ്കള്‍ ഇങ്ങനെ പ്രതികരിക്കുന്നത്,സിറാജ് പ്രസ്താവിച്ചു എന്ന് മാധ്യമങ്ങള്‍ prasidhikarikkunnu.thankal paranjaalo.aaru prasidhikarikkaan.ippol PDPyil ninnu janam ariyunnathu Advo Akbar aliyum,Varkala rajum.Athum avar Prseident &secretary ayathukontu mathram.Pinne ippol kettuvarunnathu oru sabaahiyum.oru vivaadham Madhyamgaliloote pracharikkunathu pole oru partyum athinte nethaakalum Madhyamagaliloote pravarthanathilooteyum mathrame prashasthy netu.
മറുപടിഇല്ലാതാക്കൂ