മഅദനിയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് നയം വ്യക്തമാക്കണം -പി.ഡി.പി


മലപ്പുറം: അബ്ദുള്‍നാസര്‍ മഅദനിയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് നയം വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനി അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞു.

ഇതുസംബന്ധിച്ച നിലപാട് തുറന്നുപറയാന്‍ സി.പി.എം തയ്യാറായിട്ടില്ല. ഇത് നന്ദികേടാണ്. മഅദനിയെ രാഷ്ട്രീയമായി തകര്‍ക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി മത്സരരംഗത്ത് ഉണ്ടായിരിക്കുമെന്നും എന്നാല്‍ ഒരു മുന്നണിയുടെയും ഘടകകക്ഷിയാകാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് 28ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 28ന് 10ന് തിരൂര്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും.

പത്രസമ്മേളനത്തില്‍ അബ്ദുല്‍ഗഫൂര്‍ മിസ്ബഹി, സക്കീര്‍ പരപ്പനങ്ങാടി എന്നിവരും പങ്കെടുത്തു.

1 അഭിപ്രായം:

  1. Election choodu angu varette appo kaanaam.innu Madani mochana yathrakalkku kittunna support kandu voottinnu vendi ippo prasthaavanakal varum "kasthamaayi pooyi"ennokke,UDF kaarum LDF kaarum mathsarichu aayirikkum .athu kelkkumbol PDP support cheyuum "ellla voottum ___________nnu kazhinjille katha.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.