| സമര പ്രഖ്യാപന സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ഉത്ഘാടനം ചെയ്യുന്നു |
പ്രക്ഷോഭ പരിപാടികളുടെ ഒന്നാംഘട്ടമായി ഫെബ്രുവരി 23ന് മുഴുവന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കും. 27ന് സാംസ്കാരിക നായകരുടെ പിന്തുണതേടി തൃശൂരില്‍ സാംസ്കാരിക കൂട്ടായ്മയും 28ന് മുഴുവന്‍ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജനകീയ മാര്‍ച്ചും സംഘടിപ്പിക്കും. രണ്ടാംഘട്ടമായി മാര്‍ച്ച് 14ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് മൂന്ന് മേഖലകളിലായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ ഉപരോധിക്കും. 21ന് കര്‍ണാടക മന്ത്രിമാര്‍ക്ക് നിവേദനം നല്‍കും. മൂന്നാംഘട്ടമായി കര്‍ണാടകയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. മാര്‍ച്ച് 27ന് തിരുവനന്തപുരത്തുനിന്നാണ് മാര്‍ച്ച് തുടങ്ങുക. സംഘടനാ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജാണ് സമരപ്രഖ്യാപനം നടത്തിയത്.
സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. മഅദനി പ്രവചിച്ച കാര്യങ്ങളോട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് മുസ്ലിം സമൂഹം കണ്ണുതുറന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാക്കിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഭരണകര്‍ത്താക്കള്‍ മഅദനിക്കെതിരെ തിരിയാന്‍ കാരണം എന്നും ഗ്രോ വാസു അഭിപ്രായപ്പെട്ടു. പി.ഡി.പി. വര്‍ക്കിങ് ചെയര്മാന് അഡ്വ.അക്ബര്‍ അലി അധ്യക്ഷത വഹിച്ചു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. വള്ളിക്കുന്നം പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യദാര്‍ത്ഥ ഭീകരവാദികള്‍ ആരെന്നു തിരിച്ചറിഞ്ഞിട്ടും പൊതു സമൂഹം ഉണരാത്തതാണ് മഅദനിയടക്കമുള്ളവര്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത ആവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ശരീഫ് പറഞ്ഞു. ജെ.എം.എഫ്.കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, കെ. ബാബു, രാജീവ് ശങ്കര്‍, പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ്, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് മാഞ്ഞുരാന്‍, വീരാന്‍കുട്ടി എറണാകുളം, ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി സ്വാഗതവും മുനീര്‍ വടകര നന്ദിയും പറഞ്ഞു.
സ്വന്ധം പോന്നഅളിയന് കുഞ്ഞാലി " കള്ളന് ആണെന്നും, പെണ്വാണ്ണിഭാതില് പങ്കെടുത്തെന്നും" ഉറക്കെ പറഞ്ഞിട്ടും, ലിഗ് നേതാകളും അണികളും കുഞ്ഞാലിക്കുട്ടിയെ ന്യായികരിക്കുന്നു.ഇത് ഇബിളിസിനെ ന്യായികരിക്കുന്ന പോലെ ആയില്ലേ?.നാളെ കുഞ്ഞാലികുട്ടി ഇബൈലിസിനെ അനുകൂലിക്കുന്നവര്‍, ഒരു സ്ഥാനര്തിയെ നിര്‍ത്തി വോട്ടു ചോദിച്ചു വരും."നരകത്തിലേക്കുള്ള കോണി ചിന്നതില്‍ വോട്ടു അഭ്യര്‍ഥിച്ചു".
മറുപടിഇല്ലാതാക്കൂഅങ്ങനെ വോട്ടു ചെയുന്നവനും ഇബൈലിസിനെ അനുകൂലിക്കുന്നു.
"ഇബിലിസ് തിട്ടം ചവിട്ടിയി പോലെ" എന്ന ചൊല്ല് ഇവിടെ ചൊല്ലി കൊടുകാം ലിഗുകാര്ക്ക്.
"ഇബിലിസ്" എന്ന കുഞ്ഞാലികുട്ടി കഷ്ടം ചവിട്ടിയത് എല്ലായിടത്തും തേച്ചു ആതെച്ചത് അനുയായികള്‍ ചവിട്ടി.അവര്‍ വോട്ടു അഭ്യര്‍ഥിച്ചു പലയിടങ്ങളില്‍ പോലും തേക്കും.വോട്ടു ചെയ്യുന്നവന് അത് വിണ്ടും ചവിട്ടും. നമുക്ക് ഇവിടെ പറയാം അസ്തഗുഫിരുള്ള...