നിയമസഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

കക്കാട്ട് പി.ഡി.പി.ബൂത്ത്‌ ഏജന്റിനെ ലീഗുകാര്‍ മര്‍ദ്ദിച്ചു

തിരൂരങ്ങാടി : കക്കാട് ജി.എം.യു.പി.എസ്സിലെ പി.ഡി.പി ബൂത്ത് ഏജന്റായ ഫൈസല്‍ താണിക്കലിനെ ലീഗുകാര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഫൈസലിനെ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പി.ഡി.പി പിന്തുണ ശ്രീരാമകൃഷ്ണന്

പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണനെ പിന്തുണക്കാന്‍ പി.ഡി.പി. നിയോജകമണ്ഡലം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അക്ബര്‍ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. എം. മൊയ്തുണ്ണി ഹാജി, അസീസ് വെളിയംകോട്, എം.എ. അഹമ്മദ് കബീര്‍, കെ. ഷാജിമോന്‍, സി.പി. മുഹമ്മദ് അഷറഫ്, കെ. ബദറുദ്ദീന്‍, ഷംസീര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, റഹീം എന്നിവര്‍ പ്രസംഗിച്ചു.
 
പുറത്തായത് സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധത- സുബൈര്‍ സബാഹി


തിരൂരങ്ങാടി: സംഘ്പരിവാര്‍ വോട്ട് സ്വീകരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോടെ സി.പി.ഐയുടെ മുസ്‌ലിം വിരുദ്ധതയാണ് പുറത്തായതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. പി.ഡി.പി തിരൂരങ്ങാടി മണ്ഡലം സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണത്തിനായി വെന്നിയൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഇസ്മായില്‍ മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ഉസ്മാന്‍ കാച്ചടി, ജലീല്‍, എ.കെ.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പി.ഡി.പി. ഗൃഹസന്ദര്‍ശനം


കുറ്റിപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുടുംബസംഗമവും ഗൃഹസന്ദര്‍ശനവും നടത്താന്‍ കോട്ടയ്ക്കല്‍ മണ്ഡലം പി.ഡി.പി. സ്ഥാനാര്‍ഥി അലി കാടാമ്പുഴ യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. വാഹനപ്രചാരണം ബുധനാഴ്ച കുറ്റിപ്പുറത്തുനിന്ന് തുടങ്ങി വൈകീട്ട് ഊരോത്ത്പള്ളിയാലില്‍ സമാപിക്കും. കണ്‍വെന്‍ഷനില്‍ കുഞ്ഞിപ്പ കാടാമ്പുഴ, ഷമീര്‍ പാഴൂര്‍, അബ്ദുല്‍ ഖാദര്‍ കാട്ടിപ്പരുത്തി എന്നിവര്‍ പ്രസംഗിച്ചു.


പി.സി.എഫ്. ജിദ്ദ ഘടകം പ്രചാരണം നടത്തും

ജിദ്ദ: ഇടതു-വലതു മുന്നണികള്‍ക്കും ബി.ജെ.പി.ക്കും എതിരെ കേരളത്തിലെ 17 നിയമസഭാ സീറ്റുകളില്‍ മത്സരിക്കുവാനുള്ള പി.ഡി.പി. സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പി.സി.എഫ്. ജിദ്ദ ഘടകം സ്വാഗതം ചെയ്തു. ദളിത് പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങുന്നതിനും അവര്‍ണ ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിനും പി.ഡി.പി.സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പി.ഡി.പി. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസികള്‍ക്കിടയിലും പ്രവാസി ബന്ധുക്കള്‍ക്കിടയിലും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. നാട്ടിലുള്ള പി.സി.എഫ്. പ്രവര്‍ത്തകര്‍ പി.സി.എഫ്. ജിദ്ദ ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി.എ. മുഹമ്മദ്‌റാസി, ദേശീയ കമ്മിറ്റിയംഗം ദിലീപ് താമരക്കുളം, മുസ്തഫ പുകയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണം നടത്തും.

വൈസ്പ്രസിഡന്റ് അബ്ദുള്‍ റഊഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. ജിദ്ദ കമ്മിറ്റി യോഗം ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, സിദ്ദിഖ് സഖാഫി, റസാഖ് മാസ്റ്റര്‍ മമ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.എം. അനീസ് സ്വാഗതവും അസ്‌കര്‍ ഏലംകുളം നന്ദിയും പറഞ്ഞു.


പി.ഡി.പി. വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍

തിരൂരങ്ങാടി: പി.ഡി.ഡി. വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം അബ്ദുള്‍ ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു.മദനിക്കെതിരെയുള്ള നീതിനിഷേധം ഇരുമുന്നണികളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ കെ.ഇ. അബ്ദുള്ള ഹനീഫ പുത്തനത്താണി, സ്ഥാനാര്‍ഥി സലാം മൂന്നിയൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ് വള്ളിക്കുന്ന്, സിദ്ദീഖ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

മഅദനിയുടെ കാര്യത്തില്‍ ഇരുമുന്നണിയും അഭിപ്രായം പറയണം- പി.ഡി.പി.

മണ്ണഞ്ചേരി: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര്‍ ജയിലില്‍ മനുഷ്യാവകാശലംഘനം നേരിടുന്ന അബ്ദുള്‍നാസര്‍ മഅദനിയുടെ കാര്യത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ അഭിപ്രായം പറയണമെന്ന് പി.ഡി.പി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഅദനി വിഷയം സംബന്ധിച്ച് ആലപ്പുഴ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് നിവേദനം നല്‍കുമെന്ന് പി.ഡി.പി. ആലപ്പുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. മുജീബ് ആര്യാട് പറഞ്ഞു. യോഗത്തില്‍ ഷമീര്‍ കലവൂര്‍ അധ്യക്ഷത വഹിച്ചു. കെ. മുജീബ്, കലവൂര്‍ രാജപ്പന്‍, നവാസ്, ബഷീര്‍, നിസാര്‍, ടി.കെ. ചന്ദ്രന്‍, അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു
 
മഅദനിയോട് ഒരു മുന്നണിയും രാഷ്ട്രീയ മര്യാദ കാട്ടുന്നില്ല-പി.ഡി.പി

തൊടുപുഴ: ബംഗളൂരു ജയിലില്‍ അടക്കപ്പെട്ട ശേഷം ഇടത്-വലത് മുന്നണികള്‍ മഅദനിയോട് രാഷ്ട്രീയ മര്യാദയോ മാനുഷിക പരിഗണനയോ കാട്ടിയിട്ടില്ലെന്ന് പി.ഡി.പി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പാര്‍ട്ടി ചെയര്‍മാന്റെ തീരുമാനം വന്നശേഷം പ്രഖ്യാപിക്കും.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണച്ച പാര്‍ട്ടി തീരുമാനം തെറ്റായിരുന്നില്ല. വര്‍ഗീയതക്കെതിരെയും സാമ്രാജ്യത്വത്തിനെതിരെയും നിലപാട് സ്വീകരിച്ച ഇടതുമുന്നണിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്ന് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍, ഇതിന്റെ പരിണിത ഫലമാണ് പാര്‍ട്ടി ചെയര്‍മാന്റെ ജയില്‍ വാസമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ജബ്ബാര്‍, ടി.എം.എ. കരീം, നജീബ് കളരിക്കല്‍, ടി.കെ. അബ്ദുല്‍ കരീം, പി.ഇ. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.


പി.ഡി.പി മത്സരിക്കുന്നത് 17 സീറ്റുകളില്‍

തിരൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തിരൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, വള്ളിക്കുന്ന് ഉള്‍പ്പെടെ സംസ്ഥാനത്തെ 17 നിയോജക മണ്ഡലങ്ങളിലാണ് പി.ഡി.പി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുന്നതെന്നും മറ്റു മണ്ഡലങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി പ്രഖ്യാപിക്കുമെന്നും പി.ഡി.പി സെക്രേട്ടറിയറ്റ് അംഗവും തിരൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയുമായ ബാപ്പു പുത്തനത്താണി അറിയിച്ചു.

തെരഞ്ഞെടുപ്പിനു മുമ്പ് മഅദനി മോചനത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാര്‍ ആസാദിനെ വിജയിപ്പിക്കുക: പി.ഡി.പി

കുമ്പടാജെ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി അജിത് കുമാര്‍ ആസാദിനെ വിജയിപ്പിക്കാന്‍ പി.ഡി.പി കുമ്പടാജെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഷെരീഫ് കുമ്പടാജെ അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ പാലക്കാട്, അമീദ്, ഹനീഫ് കരോടി, അസൈനാര്‍ മുക്കൂര്‍, അഷ്റഫ് മുക്കൂര്‍, ഫാറുക്ക് മുനിയാര്‍, ശിഹാബ് കറുവത്തടുക്ക എന്നിവര്‍ പ്രസംഗിച്ചു.

പി.ഡി.പി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി 251അംഗ ജില്ലാ തല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ചെയര്‍മാനായി ഐ.എസ് സക്കീര്‍ ഹുസൈന്‍, വൈസ് ചെയര്‍മാന്‍മാരായി ഉബൈസ് മുട്ടുന്തല, ഹസൈനാര്‍ ബെണ്ടിച്ചാല്‍, റഹീം ആരിക്കാടി, ഹനീഫ് പൊസോട്ട്, ബഷീര്‍ കുഞ്ചത്തൂര്‍ എന്നിവരേയും ജനറല്‍ കണ്‍വീനറായി മുഹമ്മദ് ബെള്ളൂര്‍, കണ്‍വീനര്‍മാരായി ഹമീദ് കെടഞ്ചി, സലീം പടന്ന, അഷ്‌റഫ് കുമ്പഡാജെ, ഷാഫി പള്ളിക്കര, റഹ്മാന്‍ തെരുവത്ത്, ഇബ്രാഹിം ഹൊസ്സങ്കടി, റഷീദ് തൃക്കരിപ്പൂര്‍, മഞ്ചുനാഥ റൈ, ഷിജോ ജോസഫ്, ട്രഷറര്‍ കെ.പി മുഹമ്മദ് തിരഞ്ഞെടുപ്പ് കോര്ഡിനേറ്റര്‍ നിസാര്‍  മേത്തര്‍‍ എന്നിവരെയും തെരഞ്ഞടുത്തു.

പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആലിയാ ടൂറിസ്റ്റ് ഹോമില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനം ചെയതു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഐ.എസ് സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.ഡി.പി മണ്ഡലം കണ്‍വെന്‍ഷന്‍


വളാഞ്ചേരി: പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി കോട്ടയ്ക്കല്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വളാഞ്ചേരി കമ്മ്യൂണിറ്റിഹാളില്‍ എന്‍.എ. സിദ്ദീഖ് താനൂര്‍ ഉദ്ഘാടനംചെയ്തു. കുഞ്ഞിപ്പ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സമീര്‍, കോട്ടയ്ക്കല്‍ നിയോജകമണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി അലി കാടാമ്പുഴ, ശശി പൂവന്‍ചിന, മൊയ്തു എടയൂര്‍, അബ്ദുള്‍ഖാദര്‍ കാര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു.
 
 

പി.ഡി.പി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി


മലപ്പുറം: ജില്ലയിലെ തിരൂര്‍, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പി.ഡി.പി. സ്ഥാനാര്‍ഥികളായ ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, സലാം മൂന്നിയൂര്‍, ഇബ്രാഹിം തിരൂരങ്ങാടി എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
 
പി.ഡി.പിക്ക് 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി


തിരൂരങ്ങാടി: മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എം.എ. റസാഖ് ഹാജി (ചെയ.), ജലീല്‍ ആങ്ങാടന്‍ (ജന. കണ്‍.), ഇസ്മായില്‍ മൂഴിക്കല്‍ (ട്രഷ.). 31ന് ചെമ്മാട്ട് നടക്കുന്ന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും മണ്ഡലം കൗണ്‍സില്‍ തീരുമാനിച്ചു. യോഗം വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. സക്കീര്‍ പരപ്പനങ്ങാടി, ഇബ്രാഹിം തിരൂരങ്ങാടി, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
 
കെ.പി. ബഷീര്‍ ഹാജി വ്യാഴാഴ്ച പത്രിക നല്കും

മുക്കം: തിരുവമ്പാടി മണ്ഡലത്തില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ട്രഷററുമായിരുന്ന പൂനൂര്‍ സ്വദേശി കെ.പി.ബഷീര്‍ ഹാജിയാണ് സ്ഥാനാര്‍ഥി. വ്യാഴാഴ്ച പത്രിക നല്‍കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് വ്യാഴാഴ്ച മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുക്കം വ്യാപാരഭവനില്‍ നടക്കും. പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ഥി കെ.പി. ബഷീര്‍ ഹാജി, ജില്ലാ സെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സലാം മൂന്നിയൂരിന്റെ  പ്രചാരണ കണ്‍വെന്‍ഷന്‍ 27ന്

തിരൂരങ്ങാടി: വള്ളിക്കുന്ന് മണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി സലാം മൂന്നിയൂരിന്റെ വിജയത്തിന് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: കുട്ടിമോന്‍ പള്ളിക്കല്‍ (രക്ഷാ.), ഷറഫുദ്ദീന്‍ പെരുവള്ളൂര്‍ (ചെയ.), കെ.സി. മൊയ്തീന്‍കുട്ടി (കണ്‍.), സിദ്ദിഖ് മൂന്നിയൂര്‍ (ട്രഷ.). പ്രചാരണ കണ്‍വെന്‍ഷന്‍ 27ന് വൈകീട്ട് മൂന്നുമണിക്ക് ചേളാരിയില്‍ നടത്താനും യോഗം തീരുമാനിച്ചു.

1 അഭിപ്രായം:

  1. ellaa sthanarthikaleyum ulpetuthi party sthapaka dinathil madani mochanathil abhyarthichu kontum Case Karnatakayil ninnu maati NIA polulla sangatanakale elppikaan abhyarthichu oru kendra goverment sthapanathilekku march natathuka,

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.