മഅദനിയുടെ ജാമ്യാപേക്ഷ : കര്‍ണ്ണാടക സര്‍ക്കാരിനു നോട്ടീസ്

ന്യൂഡല്‍ഹി : ബംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്യായമായി പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജയിന്‍ മേല്‍ വിശദീകരണം നല്‍കുന്നതിനായി കര്‍ണ്ണാടക സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ് അയച്ചു.മഅദനി വികലാംഗനാണെന്നും കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒന്‍പതര വര്‍ഷം തടവനുഭവിച്ച ശേഷം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ അഡ്വ: ശാന്തി ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു. അതിനാല്‍ മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ശാന്തി ഭൂഷണ്‍ കോടതിയോടാവശ്യപ്പെട്ടു. എന്നാല്‍ കേസിന്റെ സ്വഭാവം പരിഗണിച്ച് കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ടശേഷം തീരുമാനം അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഇതു പ്രകാരമാണ് കര്‍ണ്ണാടക സര്‍ക്കാരിനു കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്.

കേസ് എത്രയും പെട്ടെന്ന് പൂറത്തിയാക്കാം എന്ന് കോടതി മറുപടി നല്‍കി. 29-നു വെള്ളിയാഴ്ച ജാമ്യ ഹരജി  വീണ്ടും പരിഗണിക്കും. ജസ്റ്റിസ്മാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍സുധാ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ എട്ടു മാസമായി  പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. 2010 ആഗസ്റ്റ് 16നാണ് ബംഗ്‌ളൂരു പൊലീസ് കൊല്ലം അന്‍വാര്‍ശേരിയില്‍ നിന്ന് കോടതിയില്‍ കീഴടങ്ങാനിറങ്ങിയ മഅദനിയെ അറസ്റ്റ് ചെയ്തത്.  നേരത്തേ ബാംഗ്ലൂര്‍ അഞ്ചാം അതിവേഗ സ്‌പെഷല്‍ കോടതിയും കര്‍ണാടക ഹൈകോടതിയും മഅദനിയുടെ ജാമ്യഹരജി തള്ളിയിരുന്നു.

3 അഭിപ്രായങ്ങൾ:

  1. PDP should protest to Ban Endosalfan if you have "eyes" for the people who suffer in kasarghod.If Endosalfhan was Sprayed near your home.What might have been the result?.If this people are your own brother,sister,mother will you keep quiet.A protest that will give a response to authorities to Ban Endosalphan should be made for the people of India.Todoy peoples plight due to Endosalphan is in Kasarghod, tommorrow it will be in all kerala,after all our country if Endosalphan not banned.A protest rally to Sharad Pawars Party office in kerala (NCP): Nationalist Cricket Party should be organised or play a 20-20 infront of their office or a cricket bat rally for them to realise the plight of Endosalphan victims.Inform Sharad Pawar to stay in Kasarghod were this is effected, if he is unaware.If PDP is for the people should protest or Disolve your party.If no Voice that is a Organisation need for.

    മറുപടിഇല്ലാതാക്കൂ
  2. ഹ്രദയത്തില്‍ നന്‍മ കാത്തു സൂക്ഷിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്കു വില കല്‍പിക്കുന്ന മുഴുവന്‍ സുമനസ്സുകളുടെയും പ്രാര്‍ത്ഥന ഉസ്താദിനൊപ്പമുണ്ട്. ഇന്‍ശാ അള്ളാ ഈ പീഢനപര്‍വ്വവും ഉസ്താദ് അതിജയിക്കും.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.