കുപ്രചാരണങ്ങളെ പ്രവര്‍ത്തകര്‍ തള്ളിക്കളയണം : സുനീര്‍ ഇസ്മായില്‍

കായംകുളം: വ്യക്തമായ നയസമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് പി.ഡി.പി ജില്ലയില്‍ മനഃസാക്ഷി വോട്ടുകള്‍ ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കി.മനഃസാക്ഷി വോട്ട് എന്നത് ഏതെങ്കിലും ഒരു മുന്നണിയെ സഹായിക്കലല്ല. പി.ഡി.പിയോടും മഅദനിയോടും അനുഭാവമുള്ളവരെ സഹായിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ പറഞ്ഞു. ഇതിനെ വോട്ട് കച്ചവടമായി ചിത്രീകരിക്കാനുള്ള ശ്രമം പി.ഡി.പിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെ പ്രവര്‍ത്തകര്‍ തിരിച്ചറിയണം.

മഅദനിയെ കര്‍ണാടക സര്‍ക്കാറിന് പിടിച്ചുകൊടുത്തശേഷമുള്ള കാലയളവില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരന്വേഷണവും നടത്താത്ത വി.എസ് സര്‍ക്കാറിന്റെ നിലപാടിനോട് പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ ഇടതിന് എതിരായോ യു.ഡി.എഫിന് അനുകൂലമായോ ഒരു നയവും പാര്‍ട്ടി സ്വീകരിച്ചില്ല. പി.ഡി.പിയോട് അനുഭാവം പുലര്‍ത്തിയ മുന്നണിക്കും സ്ഥാനാര്‍ഥിക്കും വോട്ട് ലഭിച്ച കാര്യം അവരെ കൃത്യമായി പാര്‍ട്ടി നേതൃത്വം ബോധ്യപ്പെടുത്തിയിട്ടുണ്ട്.പ്രതിസന്ധിക്ക് മുന്നിലും പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അസംതൃപ്തി പൂണ്ടവരാണ് തെറ്റായ പ്രചാരണങ്ങളുമായി രംഗത്തുള്ളത്.ഇതിനെ ശരിയാംവണ്ണം തിരിച്ചറിയുകയും ഒറ്റക്കെട്ടായി നേരിടുമെന്നും സുനീര്‍ ഇസ്മയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.