ഡോ.സെന്നിനു ജാമ്യം, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തുന്ന വിധി
കൊച്ചി : നീതി ന്യായ സംവിധാനങ്ങളുടെ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണു ഡോ.ബിനായക് സെന്നിനു ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊതു സമൂഹത്തിന്റെ ഇടപെടല്‍ മൂലം തെറ്റായ ദിശയില്‍ സഞ്ചരിക്കുന്ന നിയമ സംവിധാനങ്ങളെ നേരായ വഴിയില്‍ നടത്താം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‍ ഈ വിധി.ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമപാലകര്‍ക്കെതിരെ സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാവേണ്ട നിരവധി സംഭവങ്ങള്‍ ഇനിയുമുണ്ടെന്നും കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന മനുഷ്യാവകാശ ലംഘനം അത്തരത്തിലുള്ളതാണെന്നും റജീബ് ചൂണ്ടിക്കാട്ടി.
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ