കൊട്ടിയം: തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ബൂത്തുകളില്‍ തോരണം കെട്ടുകയായിരുന്ന പി.ഡി.പി.പ്രവര്‍ത്തകരെയും നേതാക്കളെയും മര്‍ദ്ദിച്ച ലീഗ് ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പി.ഡി.പി. കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം എസ്.പി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എ.അര്.ക്യാമ്പിനു മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര ഉത്ഘാടനം ചെയ്തു.പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്കു പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നു സാബു കൊട്ടാരക്കര പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, ഷാജി പത്തനാപുരം എന്നിവര്‍ മാര്‍ച്ചിനു നേത്രിത്വം നല്കി.
ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ, സെക്രട്ടറി സുനില്‍ ഷാ, ഷാജി പത്തനാപുരം എന്നിവര്‍ മാര്‍ച്ചിനു നേത്രിത്വം നല്കി.
ഇരവിപുരത്ത് ലീഗ് അക്രമം, മൈലക്കാട് ഷായടക്കം നിരവധി പേര്‍ക്ക് പരുക്ക്
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തിലെ കൊട്ടിയം പഴയാറ്റിന്കുഴിക്ക് സമീപം ബൂത്ത് അലങ്കരിക്കുകയായിരുന്ന പി.ഡി.പി. പ്രവര്‍ത്തകര്‍ക്കു നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ ലീഗ് ഗുണ്ടകള്‍ ആക്രമമഴിച്ചു വിട്ടത്.അക്രമത്തില്‍ മണ്ഡലത്തിലെ പി.ഡി.പി.സ്ഥാനാര്‍ത്ഥിയും ജില്ലാ പ്രസിഡണ്ടുമായ മൈലക്കാട് ഷാ, ചീഫ് ഇലക്ഷന് ഏജന്റ് സുനില്‍ ഷാ എന്നിവരുള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈലക്കാട് ഷാ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരവിപുരം മണ്ഡലത്തില്‍ പി.ഡി.പി. മുന്നേറ്റത്തില്‍ വിറളി പൂണ്ട ഇരു മുന്നണികളും മുമ്പും ഇവിടെ പ്രകോപനത്തിനു ശ്രമിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പി.ഡി.പി.പ്രചാരണ വാഹനം ആക്രമിക്കുകയും വികലാംഗനനായ പാര്‍ട്ടി പ്രവര്ത്തകനെയുള്പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
LEAGINU PARAJAYAM MANATHAPPOL ULLA
മറുപടിഇല്ലാതാക്കൂVEPRALAMANU PDP PRAVARTHAKARE MARDHIKKAN KARANAM RSS NU VENDI NIALKOLLUNNA MUSLIM PRASTHANAMANU LEAGU KALI PDP YODU VENDA..THIRICHADIKKAN THUDANGIYAL ORU PARIGANAYUM NJANGALUDE BHAGATHU NINNUMUNDAKILLENNU LEAGINTE NERIKETTA NAYKKAL ARINJIRIKKUNNATHU NANNAYIRIKKUM..