ബംഗ്ലൂര്‍ : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പി.ഡി.പി.സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കേരളത്തിലെ പതിനാറു മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്തികള്‍ക്ക് വോട്ടു രേഖപ്പെടുത്തി വിജയിപ്പിച്ചു മര്‍ദ്ദിതപക്ഷ കൂട്ടായ്മക്ക് ശക്തി പകരണമെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.കേരളത്തിലെ പതിനാറു മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ശക്തമായ സാനിദ്ധ്യം അറിയിക്കുകയും എന്റെ ജയില്‍വാസം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.മര്‍ദ്ദിത സമൂഹങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്നു എന്നതിന്റെ പേരില്‍ മാത്രം നിരന്തരമായ പീഡനങ്ങള്‍ക്ക് എന്നെ വിധേയമാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്നോടും എന്റെ പ്രസ്ഥാനത്തോടും ആത്മാര്‍ഥമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ കാണണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. പി.ഡി.പി. സ്ഥാനാര്‍ഥികള്‍ പിന്മാറിയെന്നും മറ്റും പാര്‍ട്ടി ശത്രുക്കള്‍ നടത്തുന്ന കുപ്രചാരനങ്ങളെ കരുതിയിരിക്കുകയും തള്ളിക്കളയുകയും ചെയ്യണം.പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത സ്ഥലങ്ങളില്‍ മനസാക്ഷി വോട്ടു രേഖപ്പെടുതനമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ