ദുബൈ : നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ പ്രവാസി സംഘടനയായ പി.സി.എഫിന്റെ സജീവ സാന്നിദ്ദ്യം. നിരവധി മണ്ഡലങ്ങളില്‍ പി.സി.എഫ്. നേതാക്കള്‍ തന്നെയാണു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.പി.സി.എഫ്.ഒമാന്‍ കമ്മിറ്റി പ്രസിഡണ്ട് ടി.എം.എ.ഹമീദ് കൂരാച്ചുണ്ട് പതിനാറു മണ്ഡലങ്ങളിലും സഞ്ചരിച്ചു പ്രചാരണ യോഗങ്ങളില്‍ സംബന്ധിച്ചു. പി.സി.എഫ്.മുന്‍ ദുബൈ കമ്മിറ്റി പ്രസിഡണ്ട് മുഈനുദ്ദീന്‍ ചാവക്കാട് (ഗുരുവായൂര്‍), പി.സി.എഫ്.മുന്‍ ദുബൈ കമ്മിറ്റി സെക്രട്ടറി നവാസ് കഴക്കൂട്ടം (നെടുമങ്ങാട്), പി.സി.എഫ്.മുന്‍ ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബള്ളൂര്‍ (കാസര്‍ഗോഡ്), പി.സി.എഫ്.ഷാര്‍ജ കമ്മിറ്റി സെക്രട്ടറി സാദിഖ് മുളിയടുക്ക എന്നിവരെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ