ഇരവിപുരത്തും കുന്നത്തൂരും മുന്നണികളുടെ കണക്കു കൂട്ടലുകള്‍ പിഴക്കും


ആഡ്വ. വള്ളികുന്നം പ്രസാദ് കുന്നത്തൂരില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നു
 കൊല്ലം : ജില്ലയില്‍ പി.ഡി.പി. മത്സര രംഗത്തുള്ള ഇരവിപുരത്തും കുന്നത്തൂരും പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്കു കിട്ടുന്ന വന്‍ സ്വീകരണവും പിന്തുണയും ഇരു മുന്നണികളുടെയും കണക്കു കൂട്ടലുകള്‍ പിഴപ്പിക്കുന്നു.കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും പി.ഡി.പി.യുടെ നിരുപാധിക പിന്തുണ സ്വീകരിച്ച ശേഷം നിഷ്കരുണം തള്ളിപ്പറഞ്ഞ ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ ജനവികാരമാണ് ഇരു മണ്ഡലങ്ങളിലും പ്രകടമാവുന്നത്. അബ്ദുല്‍ നാസ്സര്‍ മഅദനിയെ കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചിട്ട് ഏഴു മാസം പിന്നിട്ടെങ്കിലും ഇതിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുന്നണികള്‍ക്കെതിരെ അദ്ദേഹത്തിന്റെ ജന്മഗ്രാമമുള്‍പ്പെടുന്ന കുന്നത്തൂര്‍ മണ്ഡലത്തിലും ഇരവിപുരം മണ്ഡലത്തിലും ശക്തമായ ജനവികാരം ബാലറ്റിലൂടെ പ്രതിഫലിക്കുമെന്നുറപ്പാണ്. ഇരു മണ്ഡലങ്ങളിലും പാര്‍ട്ടിക്കും ചെയര്‍മാനുമുള്ള വര്‍ദ്ദിത ജനപിന്തുണയെ ഭയക്കുന്നവര്‍ പാര്‍ട്ടിയിലെ ചിലരെ തന്നെ കൂട്ടു പിടിച്ചു പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പാര്‍ട്ടി നേത്രത്വത്തിന്റെ സമയോജിതമായ ഇടപെടല്‍ ഇവരുടെ പ്രതീക്ഷകള്‍ തകിടം മറിക്കുകയാണുണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.