കാസര്‍കോട് : നിയമാസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പുവിനെ വിജയിപ്പിക്കുന്നതിനു വേണ്ടി പി.ഡി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ അജിത്കുമാര്‍ ആസാദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് അനുമതി നല്‍കിയത് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ അറിവോടുകൂടിയാണ്. കഴിഞ്ഞ ദിവസം പി.ഡി.പിക്കാരെന്ന ഭാവത്തില്‍ അജിത്ത് കുമാര്‍ ആസാദിനെതിരെ പത്രസമ്മേളനം നടത്തിയവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്.ഇവര്‍ മഞ്ചേശ്വരത്ത് ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പി.ഡി.പി ഭാരവാഹികള്‍ പറഞ്ഞു. പി.ഡി.പി. യും, പ്രവാസി സംഘടനയായ പി.സി.എഫും, അടക്കമുള്ള മുഴുവന്‍ സംഘടനകളും അജിത്കുമാറിന്റെ വിജയത്തിനായി പവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി നേതാക്കളായ ഖാലിദ് ബംബ്രാണ, സാദിക്ക് മുളിയടുക്ക, അബ്ദുറഹ്മാന്‍ തെരുവത്ത്, മുഹമ്മദ് ബെള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.
അജിതിനെതിരെ പ്രസ്താവന, പി.ഡി.പി.യില്‍ നിന്നും പുറത്താക്കി
കാസര്‍ഗോഡ് : പി.ഡി.പി.കാസര്‍ഗോഡ് ജില്ലാ ജോ.സെക്രട്ടറി എസ് എം ബഷീര്‍ അഹമ്മദ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് കെ പി മുഹമ്മദ്, മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഹൊസങ്കടി എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡണ്ട് ഐ.എസ്.സക്കീര്‍ ഹുസ്സൈന്‍ അറിയിച്ചു. കാസര്‍ഗോഡ് മണ്ഡലത്തിലെ പി.ഡി.പി.പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ അജിത്കുമാര്‍ ആസാദിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫുമായി ചര്‍ച്ച നടത്തുകയും അജിത് മത്സരിക്കുന്നത് ബി.ജെ.പി.യുമായി രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നു പ്രസ്താവന നടത്തുകയും ചെയ്തതിന്റെ പേരിലാണ് അച്ചടക്ക നടപടി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ