കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥിത്വം ആരോപണം അടിസ്ഥാനരഹിതമെന്ന് സാബു കൊട്ടാരക്കര

ശാസ്താംകോട്ട: കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ പി.ഡി.പി.സ്ഥാനാര്‍ത്ഥി വള്ളികുന്നം പ്രസാദിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഷാഹുല്‍ തെങ്ങുംതറ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് വിരുദ്ധവുമാണെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര അറിയിച്ചു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി രംഗത്തുവന്ന ഷാഹുല്‍ തെങ്ങുംതറയെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുവേണ്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും മത്സരരംഗത്ത് സജീവമായ സ്ഥാനാര്‍ത്ഥിയെ മരവിപ്പിക്കാനും ഷാഹുല്‍ തെങ്ങുംതറ ആസൂത്രിതമായ നീക്കം നടത്തിയിരുന്നു.പാര്‍ട്ടി ചെയര്‍മാന്റെയും കമ്മിറ്റിയുടെയും നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാന സെക്രട്ടറിയായ അഡ്വ. വള്ളികുന്നം പ്രസാദിനെ കുന്നത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. രണ്ടുമാസം മുമ്പ് ബാംഗ്ലൂരിലെ ജയിലില്‍നിന്ന് മദനി നല്‍കിയ കത്തില്‍ കുന്നത്തൂരില്‍ പാര്‍ട്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇടതുമുന്നണിക്കുവേണ്ടിയാണ് മത്സരിക്കുന്നതെന്ന ഷാഹുല്‍ തെങ്ങുംതറയുടെ ആരോപണം കച്ചവടം നഷ്ടമായതുകൊണ്ടാണ്. ഷാഹുല്‍ തെങ്ങുംതറയുടെ രാജികൊണ്ട് കുന്നത്തൂരിലെ പാര്‍ട്ടിക്ക് ഒരു കോട്ടവും ഉണ്ടാകില്ല. പ്രവര്‍ത്തകരും അനുഭാവികളും മദനിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.