മഅദനിയുടെ ജയില്‍വാസം വോട്ടര്‍മാരെ സ്വാധീനിക്കും -അഡ്വ. കെ. ഷംസുദ്ദീന്‍

Shamsudheen Kunnathമലപ്പുറം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വീണ്ടും മഅദനി ഭീകരവേട്ടക്ക് ഇരയാവുകയായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി അഡ്വ.കെ. ഷംസുദ്ദീന്‍ പറഞ്ഞു. ആണവ കരാറിലൂടെയുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരായ നിലപാടിന്റെ ഭാഗമായിരുന്നു ഈ പിന്തുണ. പിണറായി വിജയനുമായി വേദി പങ്കിടുകകൂടി ചെയ്തതോടെ പി.ഡി.പി ഇടതുമുന്നണിയുടെയും അതുവഴി ഭരണത്തിന്റെയും ഭാഗമാകുമോ എന്ന് ഭയപ്പെട്ട ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളായിരുന്നു മഅദനിക്കെതിരായ സംഘടിത വേട്ടക്കു പിന്നില്‍.

രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് നടത്തിയ സംഘടിത കള്ളപ്രചാരണങ്ങളില്‍ വഞ്ചിതരായ വോട്ടര്‍മാര്‍ കടുത്ത അമര്‍ഷത്തിലാണ്. കേവല രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു മനുഷ്യനോടും മേലില്‍ ഇത്തരം കൊടുംക്രൂരത കാണിക്കരുതെന്ന അഭിപ്രായമാണ് കേരളീയ സമൂഹം പങ്കുവെക്കുന്നത്. മഅദനിയുടെ അനിശ്ചിതമായ ജയില്‍വാസം ഇക്കുറി വോട്ടര്‍മാരെ സ്വാധീനിക്കും. മഅദനിയെ മാത്രമല്ല,അദ്ദേഹം ഉള്‍ക്കൊള്ളുന്ന സമുദായത്തെയും ഒന്നടങ്കം ഭീകരരും വര്‍ഗീയവാദികളുമായി ചിത്രീകരിച്ച് വേട്ടയാടാന്‍ നേതൃത്വം നല്‍കിയ സംഘ്പരിവാര്‍ തന്നെയാണ് യഥാര്‍ഥ ഭീകരര്‍.

മഅദനിയോടുള്ള നീതിനിഷേധത്തിനെതിരെയാണ് പി.ഡി.പി തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. ഒരുഭാഗത്ത് മഅദനിയെയും ഭാര്യയെയും ഭീകരരായി ചിത്രീകരിച്ച് നിഷ്‌ക്കരുണം വേട്ടയാടി തുറുങ്കിലെത്തിച്ച ഐക്യമുന്നണിയും മറുഭാഗത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ മഅദനി വേട്ടയാടപ്പെടുകയാണെന്ന് ബോധ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ഇടതുമുന്നണിയുമാണുള്ളതെന്നും അഡ്വ.കെ. ഷംസുദ്ദീന്‍ ചൂണ്ടികാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.