പി.ഡി.പി.സ്വതന്ത്ര നിലപാടെടുക്കും

n357888661678 9824 പിഡിപി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട്കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി.മത്സരിക്കാത മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ടു രേഖപ്പെപ്പെടുതാന്‍ പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അംഗീകാരത്തൊടെ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലിയാണു പാര്‍ട്ടിയുടെ നിലപാട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.  2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിഡിപി ഇരുമുന്നണികളെയും മാറി മാറി പിന്തുണച്ചു. പക്ഷേ ജയിച്ചതിന് ശേഷം തങ്ങളുടെ വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് സമ്മതിക്കാന്‍ ഇരുമുന്നണികളും തയ്യാറായില്ല. ഒടുവില്‍ 2009ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പോലും പി ഡി പിയുടെ തലയില്‍ കെട്ടിവെച്ചു. ഈ സാഹചര്യത്തിലാണ് പിഡിപി മത്സരിക്കുന്ന 16 സ്ഥലങ്ങളിലൊഴികെയുള്ള മണ്ഡലങ്ങളില്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ട്ടി പിന്തുണ നേടി വിജയിക്കുന്നവര്‍ തങ്ങളുടെ വിജയത്തിനു പി.ഡി.പി.പിന്തുണ നിമിത്തമായിട്ടുണ്ട് എന്നു സമ്മതിക്കാന്‍ മടിക്കുന്ന അനുഭവമാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്.നിരവധി കാരണങ്ങളാല്‍ പരാജയം സംഭവിക്കുമ്പോള്‍ പരാജയത്തിന്റെ ഏക കാരണം പി.ഡി.പി.പിന്തുണയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണുണ്ടായിട്ടുള്ളത്. ചില പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത സമീപനം ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നണിയെന്ന നിലയില്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും കയ്പേറിയ അനുഭവമാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നേരിടുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ന്യായമായ ഒരു പ്രതിഷേധമോ സുവ്യക്തമായ ഒരഭിപ്രായമോ പോലും ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും കൂടുതല്‍ മാന്യമായ സമീപനം സ്വീകരിച്ച സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും തിരിച്ചറിയാനുള്ള കഴിവ് പാര്‍ട്ടി അനുഭാവികളിലുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി ശത്രുക്കളെ പറ്റിയും പാര്‍ട്ടിയെയും ചെയര്‍മാനെയും നശിപ്പിക്കാന്‍ ശ്രമിച്ചവരെയും വ്യക്തമായ ബോധ്യവും തിരിച്ചറിവും പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രാസ്ഥാനിക ബന്ധുക്കളിലുമുണ്ട്. ഈ തിരിച്ചറിവില്‍ നിന്നു കൊണ്ട് മനസാക്ഷി വോട്ടു ചെയ്യാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.

വാര്‍ത്താ സമ്മേളനത്തില്‍ പിഡിപി സംസ്ഥാന സെക്രട്ടറിമാരായ സാബു കൊട്ടരക്കര, മുഹമ്മദ് റജീബ്, കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ.സിറാജ് കാഞ്ഞിരമറ്റം എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.