അവിഹിതമാര്‍ഗങ്ങിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ മഅ‌ദനിയെ ജയിലിലടപ്പിച്ചവര്‍ :ഹനീഫ പുത്തനത്താണി

തിരൂര്‍ : അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ ജയിലിലടക്കാന്‍ ഗൂഢനീക്കം നടത്തിയവര്‍ അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ചു ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്‌ഥാനാത്തെയും തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവിധകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവരും പുറത്തു പോയവരുമാണു ഇപ്പോള്‍ രാജിവെച്ചെന്നു പ്രചരിപ്പിക്കുന്ന പലനേതാക്കളുമെന്നും പി.ഡി.പി സംസ്‌ഥാനസമിതി അംഗം ഹനീഫ പുത്തനത്താണി പറഞ്ഞു.

തിരൂര്‍ മണ്ഡലം പി.ഡി.പി സ്‌ഥാനാര്‍ഥി ബാപ്പു പുത്തനത്താണിയുടെ പ്രചരണ പരിപാടി ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും രാജിവെക്കല്‍ തൊഴിലാക്കിയവരാണിവര്‍ . മര്‍ദ്ധിതരുടെയും പീഢിതരുടെയും മോചനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിയായ അബ്‌ദുല്‍ നാസര്‍ മഅ‌ദനിയുടെയും അദ്ദേഹത്തെയും ആശയങ്ങളെയും സ്‌നേഹിക്കുന്ന പതിനായിരകണക്കിനു അനുയായികളുടെയും ഹൃദയങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണു പി.ഡി.പിയുടെ കരുത്തെന്നും വര്‍ഷങ്ങളോളം അദ്ദേഹത്തെ ജയിലുകള്‍ക്കത്തും പുറത്തും പീഢിപ്പിച്ചിട്ടും രണ്ടു പതിറ്റാണ്ടു കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.പിയെ തകര്‍ക്കാനോ രാജിവെച്ച്‌ പുറത്ത്‌പോയ നേതാക്കള്‍ക്കു ആര്‍ക്കും ഒരു പ്രവര്‍ത്തകനെ പോലും കൂടെ കൊണ്ടു പോകാന്‍ കഴിയാത്തതും ഇതുകൊണ്ടാണെന്നും പ്രസ്‌ഥാവനയില്‍ കൂട്ടിചേര്‍ത്തു.
അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ രണ്ടു തവണ ജയിലിലടപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്‌ട ശക്‌തികള്‍ ആരെന്നു വര്‍ഗീസ്‌ വധവും, അഭയ കേസും , ഐസ്‌ക്രീം കേസും വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുറത്തു വന്നതു പോലെ ഒരിക്കല്‍ പുറത്തു വരുമെന്നും അദ്ദേഹം പറ്‌ഞ്ഞു. തെരഞ്ഞെടുപ്പ്‌ നിലപാടുമായി ബന്ധപ്പെട്ടു കര്‍ണ്ണാടക ജയിലില്‍ നിന്നും ചെയര്‍മാന്റെ പ്രഖ്യാപനം വരുന്നതു വരെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.