തിരുവനന്തപുരം: മനുഷ്യ ജീവിതത്തിനു ഭീഷണിയായി മാറിയ മാരക കീടനാശിനി എന്‍ഡോസല്‍ഫാനെതിരെ കെരളമാകെ പ്രതിഷേധാഗ്നി ആളിപ്പടരുന്നു. 'എന്‍ഡോസല്‍ഫാന്‍ നിരോധിക്കുക, തലമുറകളെ സംരക്ഷിക്കുക' എന്ന ശീര്‍ഷകത്തില്‍ നാടെങ്ങും ഇന്നു എന്‍ഡോസല്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുകയാണ്. ദിനത്തോടനുബന്ധിച്ച് നിരവധി പ്രതിഷേധ പരിപാടികളാണു കേരളത്തിലൊട്ടുക്കും സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ പരിപാടികളില്‍ മുഖ്യമന്ത്രി,സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി പി.ഡി.പി.യുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലികളും സമ്മേളനങ്ങളും നടക്കും. ഏറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും വൈകിട്ടു അഞ്ചു മണിക്കു കളമശ്ശേരിയില്‍ നടക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ റാലി വൈകിട്ടു മൂന്നു മണിക്കു ജില്ലാ ഓഫീസ് പരിസരത്തു നിന്നാരംഭിക്കും. ഇതിനകം നിരവധി മനുഷ്യരെ വിരൂപികളും പിറക്കാന്‍ പോകുന്ന കുട്ടികളെ ചാപിള്ളയുമാക്കി മാറ്റിയ ഈ മാരക വിഷലായനിക്കെതിരെ ഒരു ജനതയുടെ ജീവിക്കാന്‍ വേണ്ടിയുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടി നടത്തുന്ന ഈ ധര്‍മ്മ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി ബന്ധുക്കളും അണിനിരക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ