തീവ്രവാദിയെ മിതവാദിയാക്കുന്ന ജാലവിദ്യ

ജമാഅത്തെ ഇസ്ലാമിയെന്ന അതി തീവ്രവാദി പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മൊദൂദിസത്തിന്റെ പ്രചാരകനുമായ ഹമീദ് വാണിമേല്‍ മുസ്ലിം ലീഗ് എന്ന ലോകത്തെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തില്‍ അംഗമെടുത്ത് മിതവാദിയായി യിരിക്കുന്നു ! ഏതൊരു കൊലകൊമ്പനായ തീവ്രവാദിക്കും മതേതര മുഖം കിട്ടുന്ന ഈ ജാലവിദ്യ ലീഗിനു മാത്രം സ്വന്തം. ചെയ്യേണ്ടത് ഇത്രമാത്രം നമ്മുടെ കുഞ്ഞാപ്പാനെ കണ്ട് ലീഗില്‍ ഒരു അംഗത്വത്തിനു അപേക്ഷ സമര്‍പ്പിക്കണം. അത്രമാത്രം. അല്ലെങ്കിലും ഇത്തരം മലക്കം മറിച്ചിലൊന്നും ലീഗ് രാഷ്ട്രീയത്തില്‍ ഒരു പുത്തരിയല്ലല്ലോ ? നമ്മുടെ കുഞ്ഞാപ്പാന്റെ ഭാര്യാ സഹോദരന്‍ റൌഫിന്റെ സ്വന്തക്കാരന്‍ എന്ന പേരില്‍ ലീഗില്‍ അനഭിമതനായിക്കൊണ്ടിരിക്കുന്ന ചേര്‍ക്കളം സാഹിബ് പണ്ട് ഒരു സ്വാമിയുടെ ആശീര്‍വാദം സ്വീകരിച്ചപ്പോള്‍ ഒരു തങ്ങള്‍ മതത്തില്‍ നിന്നു തന്നെ അയാള്‍ പുറത്താണെന്നു പ്രസ്താവന നടത്തി. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ മറ്റേ തങ്ങള്‍ അദ്ദേഹം അകത്താണെന്നു തിരുത്തി ! അതാണു ലീഗ് മാജിക് ! മുമ്പ് പിഴവു പറ്റിയതു കാരണമാണോ ആവോ പിന്നീട് നമ്മുടെ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ -ചാനല്‍കാരന്‍-സിനിമാ നടന്‍-അതി മിതവാദി നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഒരു നേതാവ് ശ്രീ ശ്രീ രവിശങ്കറില്‍ ആത്മ ശാന്തിക്കുള്ള മരുന്നു കണ്ടെത്തിയപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ല.

തന്റെ ആജന്‍മ ശത്രു ഗണത്തിലുള്ള അബ്ദുല്‍ നാസ്സര്‍ മഅദനിയെ ലീഗിലെത്തിച്ചു മയക്കി കിടത്താന്‍ മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പി.എച്ച്.അബ്ദുല്‍ ഗഫാര്‍ മൌലവി വഴി ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ വിളിച്ചുവരുത്തി കുഞ്ഞാപ്പ ഒരു വിഫല ശ്രമം നടത്തിയപ്പോള്‍ ഒരു തീവ്രവാദി വിഷയവും ഉയര്‍ത്തിയില്ല.
മഅദനിയെ അനുയായികളൊഴികെ ലോകം മുഴുവനും അന്നു മഅ‌ദനിയെ തീവ്രവാദി എന്നു വിളിച്ചിരുന്ന സമയത്തായിരുന്നു ഈ കൂടികാഴ്ച എന്നോര്‍ക്കണം. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പല പ്രതികളും വര്‍ഷങ്ങളോളമായി മുസ്ലിം ലീഗില്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടും എന്നോ ഒരു കാലത്ത് പി.ഡി.പി.യില്‍ പ്രവര്‍ത്തിച്ചു എന്ന പേരില്‍ അവര്‍ കാശ്മീരില്‍ എത്താന്‍ കാരണം പി.ഡി.പി.യും മഅദനിയുമാണെന്നു കണ്ടെത്തുന്ന അതിബുദ്ധിയെ ആരും അപലപിച്ചു കണ്ടില്ലല്ലോ ?

തീവ്രവാദിയേയും ഭീകരവാദിയേയും ക്ഷണ നേരം കൊണ്ട് മിതവാദിയാക്കുന്ന ഈ രാസവിദ്യയുടെ പേറ്റന്റ് സാക്ഷാല്‍ കുഞ്ഞാപ്പാക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അബ്ദുല്‍ അഅ്‌ലാ മൊദൂദിയുടെ ആശയക്കാരായ ജമാഅത്തുകാരാണു നാട്ടിലെയും മറുനാട്ടിലെയും മുഴുവന്‍ തീവ്രവാദികള്‍ക്കും വളംവെച്ചു കൊടുത്തവരെന്നും ഇക്കാലമത്രയും പ്രസംഗിച്ചു നടന്ന ലീഗിലെ പ്രാസംഗിക തൊഴിലാളികളും അതു സ്ഥാപിക്കാന്‍ അച്ചു നിരത്തിയ ചന്ദ്രിക എന്ന കള്ളി പത്രവും 'ഹമീദ് വാണിമേല്‍' മൌദീദിസം വിട്ടെന്നോ മാനസാന്തരം വന്നെന്നോ പറഞ്ഞതായോ എഴുതിയതായോ കണ്ടില്ല. സാക്ഷാല്‍ ഹമീദ് സാഹിബും കിനാലൂരിലും പരിസരത്തുമായി ജമാഅത്തുകാരെ വേട്ടയാടിയ ഇടതിനെ പിന്തുണക്കുന്നതിലുള്ള പ്രതിഷേധമാണു ജമാഅത്തില്‍ നിന്നും രാജിക്കു പ്രധാന കാരണമായി നിരത്തിയ വാദഗതി എന്നിരിക്കെ ഈ മൌദീദി ആശയക്കാരനെ എങ്ങിനെ ലീഗ് ഉള്‍കൊള്ളും? അതിന്റെ മസ്‌അല മുസ്ലിം ലീഗുകാര്‍ പറയുമോ അതോ ആവോ ? അല്ലെങ്കില്‍ ചേര്‍ക്കളത്തിനെ മുമ്പ് ഇസ്ലാമിലേക്കെടുത്ത മസ്‌അല തന്നെയായിരിക്കുമോ ഇതിലും ! ചോദ്യം ലീഗിനാടുമ്പോള്‍ ഉത്തരം കിട്ടാന്‍ സമയമെടുക്കും. കാരണം 'തക്കതായ സമയത്തു മാത്രമേ യുക്തമായ തീരുമാനമെടുക്കൂ' അതെപ്പോഴാണെന്നു ലീഗുകാര്‍ക്കു മാത്രം അറിയുന്ന രഹസ്യമാണ്.

എം എം തിരുവള്ളൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.