മഅദനിയുടെ പേരില്‍ വോട്ട് പിടിക്കുന്ന വ്യാജന്‍മാരെ തിരിച്ചറിയണം - പി.ഡി.പി

മലപ്പുറം: പി.ഡി.പി. സ്ഥാനാര്‍ത്ഥികളായി തിരൂര്‍ മണ്ഡലത്തില്‍ ബാപ്പു പുത്തനത്താണി, കോട്ടയ്ക്കല്‍ അലികാടാമ്പുഴ, തിരൂരങ്ങാടിയില്‍ ഇബ്രാഹിം തിരൂരങ്ങാടി, വള്ളിക്കുന്നില്‍ സലാം മൂന്നിയൂര്‍ എന്നിവര്‍ മാത്രമാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളതെന്ന് പി.ഡി.പി.മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തല്‍ അറിയിച്ചു.

തങ്ങളുടെ വിജയം ഉറപ്പാക്കാന്‍ മുസ്‌ലിംലീഗ് സ്‌പോണ്‍സര്‍ ചെയ്ത സ്വതന്ത്രരുള്‍പടെയുള്ള ചിലര്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളാണെന്നും പറഞ്ഞ് വോട്ട് തട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരുമായി മഅദനിക്കോ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി മത്സരിക്കാത്ത സീറ്റുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് അബ്ദുന്നാസിര്‍ മഅദനി പ്രഖ്യാപിക്കുന്നതുവരെ പാര്‍ട്ടിയുടേതല്ലാത്ത ഏതെങ്കിലും സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങില്ല.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. ഷംസുദ്ദീന്‍, കണ്‍വീനര്‍മാരായ ഹനീഫ പുത്തനത്താണി, യൂസുഫ് പാന്ത്ര, മങ്കട മണ്ഡലം പ്രസിഡന്റ് പരമാനന്ദന്‍ മങ്കട എന്നിവര്‍ പങ്കെടുത്തു.

1 അഭിപ്രായം:

  1. അഴിമത്തിക്കാരും,വര്‍ഗിയവാതികളും അതികാരകസീരകളില്‍ കയറരുത്
    ബ്ലോഗിലെ അഭപ്റയമ്പോലെ
    അഴിമത്തിക്കരെയും വര്‍ഗിയവാതികളും ബരഞചക്രവാളമായ നിയമസഭയില്‍ എത്തിക്കാതിരിക്കന്‍ വോട്ട്‌ ചെയ്യാന്‍ അനുഭാവികളോട്‌ അഭ്യര്‍ഥിക്കുക.
    NO Vote For Curruption,fasists.Vote For Good Politicians from both Munnanees.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.