കോഴിക്കോട് : അഹമ്മദാബാദ്, സൂറത്ത് സ്ഫോടങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചു അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ് മൂലം നല്കിയാല് വിധാന്‍ സൌധക്കു മുമ്പില്‍ മരണം വരെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുമെന്നു പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഅദനിക്കു കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യസ്ഥിതി പരിഗണിച്ചു അദ്ദേഹത്തിനു ജാമ്യം അനുവദിക്കാവുന്ന സാഹചര്യം ഉണ്ടെന്നു സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഅദനിക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന് തയ്യാറകണം. ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ ഒരു തെളിവും ഹാജരക്കാണ് കഴിയാത്ത സാഹചര്യത്തിലാണു അഹമ്മദാബാദ്-സൂറത്ത് സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തി മഅദനിയെ ഗുജറാത്തിലേക്കു നാടുകടത്താന്‍ ശ്രമിക്കുന്നതെന്നും അജിത് കുമാര്‍ ആസാദ് പറഞ്ഞു.
കര്‍ണാടകത്തിലെയും കേരളത്തിലെയും രാഷ്ട്രീയ, സാമുദായിക, മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയോടെയാണ് നിരാഹാരസമരം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അധികൃതരുടെ അന്തിമ തിരുമാനം വന്നശേഷം സമരത്തിന്റെ മറ്റു കാര്യങ്ങള്‍ തിരുമാനിക്കും. പി.ഡി.പി. കോഴിക്കോട് ജില്ലാസെക്രട്ടറി നൗഷാദ് കൊടിയത്തൂര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍, ഷംസുദ്ദീന് പയ്യോളി,സുബൈര്‍ കട്ടിപ്പാറ, ബഷീര്‍ കക്കോടി, ജാഫര്‍ പൂനൂര് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

An Innocent Should Never Get Punished as Thousand Criminals Are Outside And Some Even In Power.Case Against Madani should be investigated by CBI to bring the truth whether he is involved or not.BJP led Karnataka Governments Seems to Politicise it .Anna Hazare's Gandhian Model of Agitation is a Must asking Governments to bring the truth.
മറുപടിഇല്ലാതാക്കൂ