പി.ഡി.പി.നാഷണല്‍ ഹൈവേ ഓഫീസ് ഉപരോധിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍-പാലക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതുമരാമത്ത് മന്ത്രി രാജിവെയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പി.ഡബ്ലിയു.ഡി. ദേശീയപാത ഓഫീസ് ഉപരോധിച്ചു. ഉപരോധസമരം പി.ഡി.പി കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി. രംജിത്ത്   ജില്ലാ ഭാരവാഹികളായ സലിം കടലായി, മജീദ് ചേര്‍പ്പ്, ഹുസൈന്‍, സുലൈമാന്‍, നൗഷാദ്, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ഖാദര്‍ഹാജി, സുല്‍ഫി പട്ടാളകുന്ന്, മജീദ് മുല്ലക്കര, സനൂജ് കാളത്തോട് എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.