മഅദ്‌നി: വി.എസിന്റെ നിലപാട് സ്വാഗതാര്‍ഹം - പി.സി.എഫ്‌


മക്ക : അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് മതിയായ ചികിത്സനല്‍കണമെന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും വിചാരണകൂടാതെ ഒരു മനുഷ്യനെയും ഇങ്ങനെ തടവിലിടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച വി.എസ്.അച്ചുതാനന്ദന്റെ നിലപാട് സ്വാഗതാര്‍ഹവും പ്രശംസനീയവുമാണെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ അഷ്‌റഫ് പൊന്നാനി. 

പി.സി.എഫ്.മക്ക ഭാരവാഹികള്‍

റഷീദ് പുല്‍പ്പറ്റ(പ്രസിഡന്റ്), അനൂബാഖാന്‍ ആദിക്കാട്ടുകുളങ്ങര(ജന.സെക്ര), റഫീഖ് ഇരിങ്ങല്ലൂര്‍ (ട്രഷറര്‍), സിദ്ദീഖ് കൊണ്ടോട്ടി, ജാഫര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസ്സലാം കുമണ്ണ, നൗഷാദ് ആലപ്പുഴ(ജോ.സെക്രട്ടറിമാര്‍), അന്‍സാര്‍ കരുനാഗപ്പള്ളി(ഉപദേശക സമിതി ചെയര്‍മാന്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുനീര്‍ഷ കരുനാഗപ്പള്ളി, ഷരീഫ് വയനാട്, യൂസഫ് ഈരാറ്റുപേട്ട 


മുനീര്‍ഷ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അന്‍സാര്‍ കരുനാഗപ്പള്ളി, റഷീദ് പുല്‍പ്പറ്റ, അനൂപ്ഖാന്‍ ആദിക്കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു. റപീഖ് ഇരിങ്ങല്ലൂര്‍ സ്വാഗതവും നൗഷാദ് ആലപ്പുഴ നന്ദിയും പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.