മലപ്പുറം ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

പൊന്നാനിയില്‍ നടന്ന പ്രതിഷേധം 
മലപ്പുറം : പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച കര്‍ണാടക പ്രോസിക്യൂഷന്‍ നടപടിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പൊന്നാനിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ചമ്രവട്ടം ജങ്ഷനില്‍ റോഡ്‌ ഉപരോധിച്ചു. പ്രകടനത്തിന് മണ്ഡലം ഭാരവാഹികളായ കെ. മൊയ്തുണ്ണി ഹാജി, അസീസ്, അക്ബര്‍ ചുങ്കത്ത്, എം.എ. അഹമ്മദ്കബീര്‍ എന്നിവര്‍ നേതൃത്വംനല്‍കി. മഅദനിക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പി.ഡി.പി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രകടനത്തിന് എം.എ. റസാഖ് ഹാജി, ഷഫീഖ് പാലൂക്ക്, കെ. ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടപ്പാള്‍: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എടപ്പാളില്‍ പി.ഡി.പി പ്രകടനം നടത്തി. മുജീബ് ഗുരുക്കള്‍, സലാം അതളൂര്‍, കല്ലിങ്ങല്‍ മൂസ, റസാഖ്, എം. മജീദ്, കെ. അബ്ബാസ്, ഷംലിക് കടകശ്ശേരി എന്നിവര്‍ നേതൃത്വംനല്‍കി.

തിരൂരങ്ങാടി: അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ വെന്നിയൂര്‍ ടൗണില്‍ പ്രകടനം നടത്തി. ജില്ലാ വൈസ്​പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍, ജലീല്‍ ആങ്ങാടന്‍, വി.എം മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.


സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് പി.ഡി.പി. മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ എന്‍.എം. ജംഷീദ് അധ്യക്ഷനായി. സിദ്ദീഖ് മൂന്നിയൂര്‍, റാഫി പടിക്കല്‍, വി.പി. സലാം എന്നിവര്‍ പ്രസംഗിച്ചു.

1 അഭിപ്രായം:

  1. നീതിയെ കഴുവേറ്റി ശീലിച്ച കോടതികള്‍
    ,ഭൂര്‍ഷ്വ കോടതി thulayatte
    ഇരുട്ടിന്റെ സന്തതികള്‍ക്ക് തല്ലിക്കെടുത്താന്‍ ആകുമോ ഇ വിളക്ക് മാടത്തെ

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.