കൊച്ചി: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍ത്തകര്‍ പാലാരിവട്ടം സിഗ്‌നലിന് സമീപം റോഡ് ഉപരോധിച്ചു. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം ഒരു മണിക്കൂറിലേറെ നീണ്ടു. അസിസ്റ്റന്‍റ് കമീഷണര്‍ സുനില്‍ ജേക്കബിന്‍െറ നേതൃത്വത്തില്‍ സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പാലാരിവട്ടം സ്റ്റേഷനില്‍ എത്തിച്ച പ്രവര്‍ത്തകരെ പിന്നീട്ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധ സമരത്തിന് ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ നേതൃത്വം നല്‍കി.
മഅദനിക്ക് നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ